Image

ലൂസിഫര്‍ തമിഴില്‍; വില്ലന്‍ കഥാപാത്രം ബോബിയായി എത്തുന്നത്‌ റഹ്മാന്‍

Published on 15 July, 2020
ലൂസിഫര്‍ തമിഴില്‍; വില്ലന്‍ കഥാപാത്രം ബോബിയായി എത്തുന്നത്‌ റഹ്മാന്‍

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സൂപ്പര്‍ ഹിറ്റ്‌ ചിത്രം `ലൂസിഫര്‍' തമിഴിലെത്തുമ്പോള്‍ വില്ലന്‍ കഥാപാത്രം ബോബിയായി എത്തുന്നത്‌ റഹ്മാന്‍. 

മലയാളത്തില്‍ പൃഥ്വിരാജ്‌ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമായ ലൂസിഫരില്‍ ബോബിയായി എത്തയത്‌ പ്രശസ്‌ത ബോളിവുഡ്‌ താരം വിവേക്‌ ഒബ്‌റോയി ആയിരുന്നു. നായക കഥാപാത്രത്തിനൊപ്പം ഏറെ പ്രേക്ഷക ശ്രദ്ധനേടിയ വില്ലന്‍ കഥാപാത്രം ബോബിക്ക്‌ ശബദം നല്‍കിയത്‌ നടന്‍ വിനീതായിരുന്നു. 

ലൂസിഫര്‍ തെലുങ്കില്‍ എത്തുമ്പോള്‍ നായകവേഷത്തില്‍ എത്തുന്നത്‌ ചിരഞ്‌ജീവിയാണ്‌. ചിത്രത്തിന്റെ റീമേക്ക്‌ അവകാശം നേടിയിരിക്കുന്നതും ചിരഞ്‌ജീവി തന്നെയാണ്‌. എന്നാല്‍ സംവിധായകന്‍ ആരാണെന്ന കാര്യത്തില്‍ ഇതു വരെ തീരുമാനമായിട്ടില്ല. ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനം ഓഗസ്റ്റില്‍ ഉണ്ടായേക്കുമെന്നാണ്‌ അവിടെ നിന്നുമുളള വിവരങ്ങള്‍. 

മലയാളത്തില്‍ വിവേക്‌ ഒബ്‌റോയ്‌ അവതരിപ്പിച്ച ബോബി എന്ന കഥാപാത്രം ഏറെ ആരാധകരെ നേടിയെടുത്തിരുന്നു. സൗമ്യനും സുന്ദരനുമായ വില്ലന്‍ വേഷത്തില്‍ വിവേക്‌ മലയാളത്തിന്റെ സൂപ്പര്‍താരമായ മോഹന്‍ലാലിനൊപ്പം ഉജ്ജ്വലമായ പ്രകടനമാണ്‌ കാഴ്‌ച വച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക