തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിന്റെ രണ്ടാമത്തെ ദിവസമാണ് ഫോണ്‍ പിടിച്ചെടുത്തിരിക്കുന്നത്.
കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ ഈ ഫോണിലേക്ക് വിളിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. കേസില്‍ ശിവശങ്കറിന്റെ പങ്കറിയാന്‍ ഫോണ്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും.
കഴിഞ്ഞദിവസം ശിവശങ്കറിനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഫ്ലാറ്റിലെത്തിയായിരിന്നു ചോദ്യം ചെയ്തത്. ഇന്ന് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍ തുടരുന്നു
.
അതേസമയം, ശിവശങ്കര്‍ പറഞ്ഞിട്ടാണ് സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റില്‍ പ്രതികള്‍ക്ക് വേണ്ടി മുറി ബുക്ക് ചെയ്തതെന്ന് ടെക്നോപാര്‍ക്കിലെ ഉന്നത ഉദ്യോഗസ്ഥനായ അരുണ്‍ ബാലചന്ദ്രന് വെളിപ്പെടുത്തി.