Image

സംസ്ഥാനത്ത് ഭീതി വിതച്ച് കൊവിഡ് തേരോട്ടം

Published on 15 July, 2020
സംസ്ഥാനത്ത് ഭീതി വിതച്ച് കൊവിഡ് തേരോട്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി വിതച്ച് കൊവിഡ് തേരോട്ടം. ഏറ്റവും വലിയ അംഗ സംഖ്യയിലാണ് ഇന്നത്തെയും കൊവിഡ് കണക്ക്. നാനൂറും അഞ്ഞൂറും പിന്നിട്ട് രണ്ടാം ദിനവും അറുനൂറു കടന്നിരിക്കുകയാണ് രോഗികള്‍. ഇന്ന് 623 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 
196 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇന്ന് രോഗം ബാധിച്ചവരില്‍ 96പേര്‍ വിദേശങ്ങളില്‍ നിന്നുവന്നവരാണ്. 76പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്നവരാണ്.
അതേ സമയം സമ്പര്‍ക്കരോഗം വീണ്ടും കുതിക്കുകതന്നെയാണ്. ഇന്നു മാത്രം 432 പേര്‍ക്കാണ് സംസ്ഥാനത്ത് സമ്പര്‍ക്കരോഗം ബാധിച്ചത്. ഇതില്‍ 37പേരുടെ രോഗത്തിന്റെ ഉറവിടമറിവായിട്ടില്ല. ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണവും ഇടുക്കിയില്‍ റിപ്പോര്‍ട്ടു ചെയ്തു. രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
പോസിറ്റീവായവരുടെ കണക്ക് ജില്ല തിരിച്ച്: 
തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശ്ശൂര്‍ 5, വയനാട് 5. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക