Image

ഇടുക്കിയിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു

Published on 15 July, 2020
ഇടുക്കിയിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു
ഇടുക്കി: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നു. ഇടുക്കിയിലെ 51 രോഗികളുടെ വിവരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോട് കലക്ടര്‍ റിപ്പോര്‍ട്ട് തേടി.
രോഗികളുടെ പേര്, പ്രായം, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ ഉള്‍പ്പെട്ട പട്ടികയാണ് പ്രചരിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. 
നേരത്തെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. കൊവിഡ് രോഗികള്‍ക്ക് സി.പി.എമ്മിന്റെ ആശംസ അറിയിച്ചതും വിവാദമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക