Image

എന്റെ പെണ്ണുകാണല്‍;: ചിത്രങ്ങള്‍ പങ്കുവച്ച് നടി മുക്ത

Published on 16 July, 2020
എന്റെ പെണ്ണുകാണല്‍;: ചിത്രങ്ങള്‍ പങ്കുവച്ച് നടി മുക്ത


മലയാളിയുടെ പ്രിയപ്പെട്ട നടികളില്‍ ഒരാളാണ് മുക്ത. എറണാകുളം കോതമംഗലം സ്വദേശിയായ മുക്ത, ബാലതാരമായാണ്  സിനിമയില്‍ എത്തിയത്. 2006ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് നായികയായെത്തുന്നത്.

വളരെക്കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളി എക്കാലവും ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രങ്ങളെയാണ് മുക്ത ചേര്‍ത്തുവച്ചത്. സിനിമകൂടാതെ ഒട്ടനവധി മലയാളം തമിഴ് പരമ്പരകളിലും മുക്ത സജീവമായിരുന്നു. ദേ മാവേലികൊമ്പത്ത് എന്ന ഹാസ്യപരിപാടിയിലും മുക്ത വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പെണ്ണുകാണാന്‍ വന്ന ഭര്‍ത്താവ് റിങ്കു ടോമിയുടെ ചിത്രങ്ങളാണ് മുക്ത പങ്കുവച്ചിരിക്കുന്നത്. റിമി ടോമിയും കുടുംബവും എത്തിയതിന്റെ വിവിധ ചിത്രങ്ങളാണ് മുക്ത പങ്കുവച്ചിരിക്കുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക