Image

പിന്‍മാറുന്നത് വരെ തോല്‍ക്കില്ല, വീണടുത്ത് നിന്ന് കുതിച്ച് ചാടി ടൊവിനോ തോമസ്

Published on 16 July, 2020
പിന്‍മാറുന്നത് വരെ തോല്‍ക്കില്ല, വീണടുത്ത് നിന്ന് കുതിച്ച് ചാടി ടൊവിനോ തോമസ്

മലയാള സിനിമ താരങ്ങളില്‍ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം കൊടുക്കുന്ന ആളുകളില്‍ ഒരാളാണ് ടൊവിനോ തോമസ്. അതുകൊണ്ട് തന്നെ സിനിമ ലൊക്കേഷന്‍ പോലെ തന്നെ തന്റെ പ്രിയപ്പെട്ട ഇടമായി ടെവി ജിമ്മിനെയും കാണുന്നു. ജിമ്മിലെ നിമിഷങ്ങള്‍ ചിത്രങ്ങളായും വീഡിയോകളായും താരം ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. അത്തരത്തില്‍ വ്യാഴാഴ്ച ചെയ്‌തൊരു വിഡിയോയാണ് വലിയ പ്രതകരണം നേടിയിരിക്കുന്നത്. ഒപ്പം താരം പങ്കുവയ്ക്കുന്ന സന്ദേശവും ചര്‍ച്ചചെയ്യപ്പെടുന്നു.

ജിമ്മില്‍ തന്റെ വര്‍ക്കഔട്ടിനിടയില്‍ പടുകൂറ്റന്‍ ടയറിന് മുകളിലൂടെ ഉയര്‍ന്ന് ചാടാന്‍ ശ്രമിക്കുമ്പോള്‍ മുഖം കുത്തി വീഴുന്നതാണ് വിഡിയോയുടെ ആദ്യ ഭാഗം. രണ്ടാം ഭാഗത്തില്‍ എന്നാല്‍ വിജയകരമായി അതിനെ മറികടക്കുന്ന ടൊവിനോയെയും കാണാം. 'നിങ്ങള്‍ പിന്‍മാറുന്നത് വരെ തോറ്റുപോകില്ല' എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക