Image

പത്താം ക്ലാസ്സ് മാര്‍ക്കൊന്നും ഒരു പ്രശ്‌നമല്ല മക്കളേ, കളി തുടങ്ങാനിരിക്കുന്നതല്ലേയുള്ളൂ: മാധവന്‍

Published on 16 July, 2020
പത്താം ക്ലാസ്സ് മാര്‍ക്കൊന്നും ഒരു പ്രശ്‌നമല്ല മക്കളേ, കളി തുടങ്ങാനിരിക്കുന്നതല്ലേയുള്ളൂ: മാധവന്‍


കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ വൈകിയാണെങ്കിലും പരീക്ഷാഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വിജയം നേടിയവരുടെ ആഹ്ലാദപ്രകടനങ്ങളും തോറ്റുപോയവരുടെ സങ്കടങ്ങളുമെല്ലാം വാര്‍ത്തകളില്‍  ഇടം പിടിക്കുകയാണ്

പരീക്ഷയില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാനാവാതെ നിരാശരായ വിദ്യാര്‍ത്ഥികള്‍ വിഷമിക്കേണ്ടതില്ലെന്നും പരീക്ഷയിലെ മാര്‍ക്കൊന്നും ജീവിതത്തില്‍ വലിയൊരു പ്രശ്‌നമല്ലെന്നും ജീവിതം തുടങ്ങാന്‍ പോകുന്നതേയുള്ളൂ എന്നും ശുഭാപ്തിവിശ്വാസം പകരുകയാണ് നടന്‍ മാധവന്‍. പരീക്ഷയില്‍ വിജയിച്ച ആളുകളെ അഭിനന്ദിക്കാനും താരം മറന്നില്ല. ബോര്‍ഡ് പരീക്ഷയില്‍ 58 ശതമാനം മാര്‍ക്കായിരുന്നു താന്‍ നേടിയതെന്നും മാധവന്‍ പറയുന്നു.

പ്രണയത്തിന്റെ മധുരഭാവങ്ങള്‍ സിനിമാ പ്രേക്ഷകര്‍ക്ക് പകര്‍ന്ന് നല്‍കിയ താരമാണ് രംഗനാഥന്‍ മാധവന്‍. 20 വര്‍ഷം മുമ്പ് 'അലൈ പായുതേട എന്ന മണിരത്‌നം ചിത്രത്തിലൂടെ ദക്ഷിണേന്ത്യയുടെ മനസു കീഴടക്കി മാധവന്‍. ചിത്രം ബോക്‌സോഫീസില് വലിയ വിജയം നേടി. ആദ്യ സിനിമ കൊണ്ട് തന്നെ മാധവന് ആരാധക ഹൃദയങ്ങളിലേക്ക് ചേക്കേറിയ മാധവന്‍ അവരുടെ പ്രിയപ്പെട്ട മാഡിയായി. മാധവന്റെ ചിരി ആരാധകര്‍ ആഘോഷമാക്കി.
മിന്നലെ, പാര്‍ത്താലെ പരവസം, റണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ മാധവന്‍ നായകനായി. ഇതോടെ മലയാളത്തില്‍ കുഞ്ചാക്കോ ബോബന്‍ എന്നതു പോലെ തമിഴില്‍ മാധവനും ഒരു ചോക്ലേറ്റ് നായകനായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക