Image

സുശാന്തി​െന്‍റ മരണം​ ആത്​മഹത്യയല്ല' കാമ്ബയിന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങാകുന്നു

Published on 17 July, 2020
സുശാന്തി​െന്‍റ മരണം​ ആത്​മഹത്യയല്ല' കാമ്ബയിന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങാകുന്നു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ്​ രജ്പുത്തി​​െന്‍റ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് നടിയും സുശാന്തി​​െന്‍റ കാമുകിയുമായ റിയ ചക്രവര്‍ത്തി ആവശ്യ​​പ്പെട്ട ശേഷം 'സുശാന്തി​​െന്‍റ മരണം ആത്​മഹത്യയല്ല' എന്ന കാമ്ബയിന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങാകുന്നു. 


ആഭ്യന്തരമന്ത്രി അമിത് ഷായെ ടാ​ഗ് ചെയ്തു കൊണ്ടാണ് സി.ബി.​െഎ അന്വേഷണം അഭ്യര്‍ഥിച്ച്‌​ റിയ ട്വീറ്റ്​ ചെയ്​തത്​. അതിനുശേഷമാണ്​ #SSRCaseIsNotSuicide എന്ന ഹാഷ്​ടാഗ്​ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്​.


സര്‍ക്കാറില്‍ വിശ്വാസമുണ്ടെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യര്‍ഥിച്ച്‌ റിയ ട്വിറ്ററില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ...


'ബഹുമാനപ്പെട്ട അമിത് ഷാ സര്‍, ഞാന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ കാമുകി റിയ ചക്രബര്‍ത്തി. അദ്ദേഹത്തിന്റെ മരിച്ചിട്ട് ഒരു മാസമാകുന്നു. എനിക്ക് സര്‍ക്കാറില്‍ പൂര്‍ണ വിശ്വാസമുണ്ട്. നീതിക്ക് വേണ്ടി സിബിഐ അന്വേഷണം വേണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. എന്താണ് സുശാന്തിനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ച്‌ എന്നു മാത്രമാണ് എനിക്ക് അറിയേണ്ടത്. വിശ്വസ്തതയോടെ റിയ ചക്രബര്‍ത്തി. സത്യമേവജയത' എന്നാണ് റിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.


തനിക്ക് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച്‌ സൈബര്‍ ക്രൈം നിയമ നടപടി എടുക്കണമെന്നും റിയ കുറിച്ചിരുന്നു. 'നിങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല ചെയ്യപ്പെടും. ഒന്നുകില്‍ നീ ആത്മഹത്യ ചെയ്യുക, അല്ലെങ്കില്‍ എന്റെ ആളുകളെ നിന്നെ കൊല്ലാനായി പറഞ്ഞു വിടും' എന്നാണ് തനിക്ക് ലഭിച്ച ഒരു സന്ദേശം.


'വേശ്യ എന്നാണ് എന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. കൊലപാതകി എന്ന് വിളിച്ചപ്പോള്‍ ഞാന്‍ നിശ്ശബ്ദയായിരുന്നു. അപമാനിച്ചപ്പോള്‍ നിശ്ശബ്ദയായിരുന്നു. എന്നാല്‍ എന്റെ നിശ്ശബ്ദത ഞാന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ബലാത്സംഗം ചെയ്യുമെന്ന് പറയാനുള്ള അവകാശം എങ്ങനെ നല്‍കുന്നു? നിങ്ങള്‍ പറയുന്നതിന്റെ ഗൗരവം നിങ്ങള്‍ക്ക് അറിയാമോ?'


'ഇവ കുറ്റകൃത്യങ്ങളാണ്, നിയമപ്രകാരം ആരും ആവര്‍ത്തിക്കുന്നില്ല, ഇത്തരത്തിലുള്ള വിഷാംശത്തിനും ഉപദ്രവത്തിനും ആരും വിധേയരാകരുത്. ആവശ്യമായ നടപടി എടുക്കാന്‍ ഞാന്‍ സൈബര്‍ ക്രൈം ഹെല്‍പ്ലൈന്‍ സൈബര്‍ ക്രൈം ഇന്ത്യയോടും അഭ്യര്‍ത്ഥിക്കുന്നു' എന്നായിരുന്നു റിയയുടെ കുറിപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക