Image

ആത്മഹത്യ ചെയ്‌തില്ലെങ്കില്‍ ബലാത്സംഗം ചെയ്‌തു കൊല്ലുമെന്ന്‌ റിയയ്‌ക്ക്‌ ഭീഷണി

Published on 17 July, 2020
ആത്മഹത്യ ചെയ്‌തില്ലെങ്കില്‍ ബലാത്സംഗം ചെയ്‌തു കൊല്ലുമെന്ന്‌ റിയയ്‌ക്ക്‌ ഭീഷണി

സുശാന്ത്‌ സിങ്ങ്‌ രാജ്‌പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ നടി റിയ ചക്രവര്‍ത്തിയേയും പോലീസ്‌ ചോദ്യം ചെയ്‌തിരുന്നു. ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്‌. ഇതിനിടയിലാണ്‌ റിയ ചക്രവര്‍ത്തിക്കെതിരേ ഭീഷണി സന്ദേശമുയര്‍ത്തി അജ്ഞാതര്‍ എത്തിയിരിക്കുന്നത്‌. റിയ തന്നെയാണ്‌ സോഷ്യല്‍ മീഡിയാ വഴി ഇക്കാര്യം പുറത്തു വിട്ടത്‌.
ഉടന്‍ ആത്മഹത്യ ചെയ്‌തില്ലെങ്കില്‍ ബലാത്സംഗം ചെയ്‌തു കൊന്നുകളയും എന്നാണ്‌ ഭീഷണി സന്ദേശം. 

ഭീഷണിപ്പെടുത്തിക്കൊണ്ട്‌ സന്ദേശമയച്ച ആള്‍ക്കെതിരേ സൈബര്‍ പോലീസിന്റെ സഹായം തേടുകയാണ്‌ റിയ. സന്ദേശത്തിന്റെ ഒരു സ്‌ക്രീന്‍ഷോട്ടും വായനക്കാര്‍ക്കായി ഒരു കുറിപ്പും പങകു വയ്‌ക്കുകയാണ്‌ റിയ. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം. 

``സ്വര്‍ണ്ണക്കടത്തുകാരിയെന്നു വിളിച്ചു. ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. കൊലപാതകി എന്നു വിളിച്ചു. ഞാന്‍ മിണ്ടിയില്ല. പലവട്ടം എന്നെ നാണം കെടുത്തി. അപ്പോഴൊന്നും ഞാന്‍ പ്രതികരിക്കാന്‍പോയില്ല. എന്റെ മൗനമാണോ നിങ്ങള്‍ക്കിതെല്ലാം എന്നോടു പറയാനുള്ള അനുവാദം തന്നത്‌? ഉടന്‍ ആത്മഹത്യ ചെയ്‌തില്ലെങ്കില്‍ എന്നെ ബലാത്സംഗം ചെയ്‌തു കൊല്ലുമത്രേ. 

നിങ്ങള്‍ പറഞ്ഞതിന്റെ ഗൗരവം ശരിക്കും മനസിലാക്കിയിട്ടു തന്നെയാണോ ഇങ്ങനെയുള്ള സന്ദേശങ്ങള്‍ അയക്കുന്നത്‌.? ഇതെല്ലാം കുറ്റകൃത്യങ്ങളാണ്‌. ആര്‍ക്കെതിരേയും ഇങ്ങനെയൊന്നും പറയരുത്‌. ഞാന്‍ സൈബര്‍ പോലീസിന്റെ സഹായം തേടുകയാണ്‌. ഇതിനെതിരേ ഉടന്‍ നടപടിയെടുക്കണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക