Image

നാല്‍പ്പത്തിയഞ്ചാം വയസില്‍ അമ്മയാവുക എന്നത്‌ എളുപ്പമായിരുന്നില്ലെന്ന്‌ ബോളിവുഡ്‌ താരം ശില്‍പ്പാ ഷെട്ടി

Published on 17 July, 2020
നാല്‍പ്പത്തിയഞ്ചാം വയസില്‍ അമ്മയാവുക എന്നത്‌ എളുപ്പമായിരുന്നില്ലെന്ന്‌  ബോളിവുഡ്‌ താരം ശില്‍പ്പാ ഷെട്ടി

നാല്‍പ്പത്തിയഞ്ചാം വയസില്‍ അമ്മയാവുക എന്നത്‌ എളുപ്പമായിരുന്നില്ലെന്ന്‌ ബോളിവുഡ്‌ താരം ശില്‍പ്പാ ഷെട്ടി. മുംബൈ മിററിനു നല്‍കിയ അഭിമുഖത്തിലാണ്‌ നടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.
വാടക ഗര്‍ഭധാരണത്തിലൂടെയാണ്‌ ശില്‍പ്പ രണ്ടാമതും അമ്മയായത്‌. ലോക്ക്‌ ഡൗണ്‍ തുടങ്ങുന്നതിനു തൊട്ടു മുമ്പ്‌ ഫെബ്രുവരി 15#നാണ്‌ ശില്‍പ്പ ഷെട്ടി രണ്ടാമതും അമ്മയായത്‌.
സമീഷ ഷെട്ടിയെന്നാണ്‌ കുഞ്ഞിന്റെ പേര്‌. 

ലോക്ക്‌ ഡൗണ്‍കാരണം കുഞ്ഞിനെ പ്രത്യേക വിമാനത്തിലാണ്‌ കൊണ്ടു വന്നതെന്ന്‌ ശില്‍പ്പ പറയുന്നു. മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലായിരുന്നു. ഒരു പക്ഷേ താനൊരു നടിയായതിനാലായിരിക്കാം ഇതൊക്കെ സാധിച്ചത്‌. ജനിച്ചു മൂന്നാഴ്‌ചയായ കുഞ്ഞിനെ മാസ്‌ക്കൊക്കെ ഇടുവിച്ചു കൊണ്ടു വരുന്ന കാര്യം ആലോചിക്കാന്‍ കൂടി കഴിയില്ലായിരുന്നുവെന്നും ശില്‍പ്പ പറഞ്ഞു.

കുട്ടികള്‍ സുഖമായിരിക്കുന്നോ എന്ന ചോദ്യം ആദ്യമെല്ലാം വിചിത്രമായി തോന്നിയെന്ന്‌ ശില്‍പ്പ പറഞ്ഞു. ആദ്യ പ്രസവത്തിനു ശേഷം മുലയൂട്ടല്‍ കഴിഞ്ഞാല്‍ പോലും ഏറെ ക്ഷീണിതയായിരുന്നു. കൂടാതെ വിഷാദത്തിനും അടിമപ്പെട്ടിരുന്നു. എന്നാല്‍ താനതിനെ അതിജീവിച്ചു. വിയാന്‍ എന്നൊരു മകന്‍ കൂടി ഇവര്‍ക്കുണ്ട്‌. 2012 മെയ്‌ 21നാണ്‌ വിയാന്‍ ജനിച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക