Image

റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച ജയിംസിന്റെ മൃതദേഹം നാട്ടിലെത്തിക്കും

Published on 17 July, 2020
റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച ജയിംസിന്റെ മൃതദേഹം നാട്ടിലെത്തിക്കും


റിയാദ് : സൗദിയില്‍ ഈ മാസം 3 ന് എക്‌സിറ്റ് 8ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച
കോട്ടയം തിടനാട് സ്വദേശി ഐക്കര ജെയിംസ് സെബാസ്റ്റ്യന്റെ (27) മൃതദേഹം ശനിയാഴ്ച സൗദി എയര്‍ലൈന്‍സിന്റെ കാര്‍ഗോ വിമാനത്തില്‍ കൊച്ചിയിലെത്തിക്കും.

കഴിഞ്ഞ രണ്ടു വര്‍ഷമായി റിയാദിലെ ദീമ ബിസ്‌ക്കറ്റ് കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്തു വരികയായിരുന്ന ജയിംസ്, ഡിസംബറില്‍ നാട്ടില്‍ പോകാനിരിക്കെയാണ് മരണം കവര്‍ന്നത്.

ജോലിക്ക് പോയി തിരിച്ചു വരവെ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ അമിതവേഗതയില്‍ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അപകട സ്ഥലത്തു തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം ആക്ടിംഗ് കണ്‍വീനര്‍ മധു എടപ്പുറത്ത് നേതൃത്വം നല്‍കി.

സംസ്‌കാരം ജൂലൈ 19നു തിടനാട് സെന്റ് ജോസഫ് പള്ളിയില്‍.

പിതാവ്: സെബാസ്റ്റ്യന്‍, മാതാവ്: അന്നക്കുട്ടി. സഹോദരി: ജിഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക