Image

മൗനമെന്നാൽ...(കവിത: സീന ജോസഫ്)

Published on 17 July, 2020
മൗനമെന്നാൽ...(കവിത: സീന ജോസഫ്)
കരയെ വിഴുങ്ങുന്നതിനു മുൻപുള്ള
കടലൊരുക്കത്തിൽ അനന്യമായൊരു മൗനമുണ്ട്

കൊടുങ്കാറ്റുകൾക്കും ഉരുൾപൊട്ടലുകൾക്കും മുൻപ്
ഇലകൾ പോലും പൊടുന്നനെ ചലനരഹിതമാകാറുണ്ട്

അഗ്നിപർവ്വത സ്ഫോടനങ്ങൾക്കും ഭൂകമ്പങ്ങൾക്കും മുൻപും
അന്തരീക്ഷം അസാധാരണമായി നിശബ്ദമാകാറുണ്ട്

എല്ലാ മൗനങ്ങൾക്കും ഒരേ അർത്ഥമല്ലാതിരിക്കെ
നിശ്ശബ്ദതയെ എപ്പോഴും ശാന്തതയെന്നു വായിക്കരുത്

ചലനമില്ലായ്മയിൽ സ്വയംഭൂവാകുന്ന ഒരദൃശ്യശക്തിയുണ്ട്
ഒരു പക്ഷേ വിനാശകരമായി തീർന്നേക്കാവുന്ന ഒരപൂർവ്വശക്തി

പ്രകൃതിയിലായാലും മനുഷ്യരിലായാലും അതങ്ങനെതന്നെയാണ്
പ്രകൃതിയിൽ നിന്ന് വിട്ടൊരു പ്രകൃതം മനുഷ്യന് സാധ്യവുമല്ലല്ലോ...!


Silence


Before the Tsunami hits
The Ocean observes a unique silence

In anticipation of the Storms and Avalanches
Everything in sight remains unusually silent

Prior to the Volcano eruptions and Earthquakes
The Atmosphere assumes an eerie stillness

Silence doesn't mean the same always
Just as Quietness is rarely Tranquility

An unforeseen force might evolve from silence
One that at times could be so uncanny and disastrous

In Nature and among Men, it seems that way
How can Men be an exception anyway..!
Join WhatsApp News
വിദ്യാധരൻ 2020-07-19 13:51:21
ഞാനെന്റെ വല്മീകത്തി - ലിത്തിരിനേരം , ധ്യാന - ലീനനായിരുന്നത് മൗനമായി മാറാനല്ല. മൗനത്തെ മഹാശബ്ദ- മാക്കുവാൻ, നിശ്ചഞ്ചല - ധ്യാനത്തെ ചലനമായ് ശക്തിയാ, -യുണർത്തുവാൻ ആന്തരിന്ദ്രിയഃ നാഭി പത്മത്തിനുള്ളിൽ, പ്രാണ- സ്പന്ദങ്ങൾ സ്വരൂപിച്ചു വിശ്വരൂപങ്ങൾ തീർക്കാൻ. അവയും ഞാനും തമ്മി- ലൊന്നാവാൻ , യുഗചക്ര- ഭ്രമണപഥങ്ങളി- ലുഷസ്സായി നൃത്തംവയ്ക്കാൻ ഞാനെന്റെ വല്മികത്തി- ലിത്തിരിനേരം ധ്യാന- ലീനനായിരുന്നുപോയി മനസ്സിൻ സർഗ്ഗധ്യാനം ! (എന്റെ ദന്തഗോപുരത്തിലേക്ക് ഒരു ക്ഷണകാത്ത് -വയലാർ )
Seena Joseph 2020-07-19 15:42:12
Thank you sir for reading...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക