സൂപ്പര്‍ഹിറ്റായ രാക്ഷസന് എന്ന ചിത്രത്തിനു ശേഷം വിഷ്ണു വിശാല്‍ നായകനാകുന്ന എഫ്ഐആര്‍ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രമോ വീഡിയോ എത്തി. ഫൈസല്‍ ഇബ്രാഹിം റെയ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. വിഷ്ണുവിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രമോ പുറത്തിറക്കിയത്.
മഞ്ജിമാ മോഹന്‍, റെബാ മോണിക്കാ, റെയ്സാ വില്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മനു ആനന്ദാണ് സംവിധാനം. സംവിധായകന് ഗൗതം മേനോനും മലയാളി താരം മാലാ പാര്‍വതിയും ചിത്രത്തില്‍ ഒരു പ്രധാനം വേഷം ചെയ്യുന്നുണ്ട്. സുജാത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആനന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്.