Image

നെല്ലിക്ക (ഗദ്യകവിത: ജോണ്‍ വേറ്റം)

Published on 18 July, 2020
നെല്ലിക്ക (ഗദ്യകവിത: ജോണ്‍ വേറ്റം)
അടിസ്ഥാനശീലം സിദ്ധാന്തവും
അടിമമൃഗം നരഗണത്തിലുമാണ്

അന്ധവിശ്വാസമൊരു വിലങ്ങ്
അനാചാരങ്ങളോ പകരും രോഗങ്ങള്‍

അനുഭവമൊരു പ്രതിഫലം
അനുരഞ്ജനം ഭൗതികനന്മയത്രേ

അവകാശ സമത്വം ദാനവും
അവിശ്വാസം അബദ്ധധാരണയുമാണ്

അശുദ്ധ വചനം വികൃതവും,
അശുദ്ധ ശയനം രതികളിലുമാവാം

അദര്‍ശവാദം അസ്ഥിതവും,
ആര്‍ജ്ജിത സംസ്കാരം യോഗ്യതയുമല്ലോ

ഉള്ളതും കാണാത്തതും ഇല്ലെന്ന്,
ഉരുവിടും നാവുകള്‍ കനലുകള്‍

കപട വിനയം നടനവും,
കൃപയുടെ ആത്മാവ്  ജീവനിലുമാണ്

ചിന്തകള്‍ക്കില്ല തുലാഭാരം
ചിന്താരീതിക്കുമുണ്ട് കള്ളനാവുകള്‍

ജാതകം മൃതസഞ്ജീവിനിയും
ജ്യോതിശാസ്ത്രം ജീവന്റെ വചനവുമല്ല

ദുഷ്കാമത്തിനു ജാതിയില്ല,
ദേവ പ്രതിമയ്ക്ക് ദിശാബോധവുമില്ല

ധര്‍മ്മാഭിമാനം വെളിപാട്,
ധാര്‍മ്മിക സദാചാരമോ നിയന്ത്രണം

നന്മയ്ക്ക് താങ്ങും തിന്മയ്ക്ക് തൂണും,
നല്‍കുന്നധുനിക ജനായത്തഭരണം!

നിരീശ്വരത്വമൊരു വീക്ഷണം,
നിരര്‍ത്ഥകം, ജരാതുരത്വം, സ്‌തോഭകം

നിഷ്കളങ്കത അനാവൃതം,
നീതിയുടെ നിലവിലത്രേ നിഷ്പക്ഷത!

മതതീവ്രവാദം രക്തദാഹി,
മതദ്വേഷം വളര്‍ത്തും സ്വാര്‍ത്ഥമോഹം.

മനസാക്ഷിക്കില്ല വകഭേദം,
മനുഷ്യത്വത്തിനില്ല തെല്ലും ലിംഗഭേദം

രക്ഷികദൗത്യം ശരണമന്ത്രം,
രാഷ്ട്രീയതത്വശാസ്ത്രമോ വിപ്ലവബോധം

വിഹിതവിവാഹമൊരു ബന്ധം,
വിശുദ്ധയില്‍ സഹവസിക്കും പൊരുത്തം!

സഹജ്ഞാനം പഠനമല്ല,
സര്‍ഗ്ഗശക്തിയൂറും ഒരുറവയത്രേ

സാമാന്യബോധമൊരു കവചം
സാമൂഹ്യസുവിശേഷമൊരു കോരുവല

സുരക്ഷിതത്വമോ പ്രതിരോധം,
സുചരിതം, നിവാരണം, ശക്തിദുര്‍ഗ്ഗം

സാംസ്കാരികലോകമൊരഭയം,
സംഘടിത നിയമലംഘനമോ തിന്മ.

സംശയം സങ്കലിതമെങ്കിലും,
സത്യസന്ധതയെന്നുമെന്നും തിരഛീനം!

സ്വജനപക്ഷപാതം വിരൂപം,
സ്വാഭാവികം, സ്വകാര്യം, നിഗൂഢമര്‍മ്മം.




Join WhatsApp News
കരിങ്കല്ല് 2020-07-20 09:08:10
കവിതയോ കരിങ്കല്ലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക