Image

'ഞാന്‍ ഗോപികയല്ല പാര്‍വതിയാ, എന്നെ കണ്ടുപിടിക്കാമോ?

Published on 18 July, 2020
'ഞാന്‍ ഗോപികയല്ല പാര്‍വതിയാ, എന്നെ കണ്ടുപിടിക്കാമോ?


പട്ടുപാവാടയും ചുറ്റി, കണ്ണെഴുതി വട്ടപ്പൊട്ടു തൊട്ട് നില്‍ക്കുന്ന നാലു സുന്ദരിക്കുട്ടികളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പാര്‍വതി. 
കൂട്ടുകാരികള്‍ക്കൊപ്പം താനും ചിത്രത്തിലുണ്ടെന്നും കണ്ടു പിടിക്കാമോയെന്നും ചോദിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ കിന്റര്‍ഗാര്‍ട്ടന്‍ കാലത്തെ ഓര്‍മ്മചിത്രമാണ് പാര്‍വതി ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഗോപികമാരുടെ വേഷത്തിലാണ് നാലുപേരും നില്‍ക്കുന്നത്. കൂട്ടത്തില്‍ 'പ്ലിങ്' ആയ ചിരിയുമായാണ് താന്‍ നില്‍ക്കുന്നതെന്നും തന്നെ കണ്ടു പിടിക്കാന്‍ എളുപ്പമാണെന്നും പാര്‍വതി പറയുന്നു. 'നീ ഇപ്പോള്‍ ഗോപികയാണ്' എന്നു പറഞ്ഞുകേട്ടപ്പോള്‍, 'അല്ല ഞാന്‍ എന്ന് പാര്‍വതിയാണ് എന്ന് ഇളിച്ചുകാട്ടി പറയുന്ന ഭാവമാണ് ചിത്രത്തില്‍ തന്റേതെന്നും പാര്‍വതി പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക