Image

ഉപ്പൂപ്പാന്റെ ക്ലിക്കില്‍ പതിഞ്ഞ മാലാഖ; വൈറലായി ചിത്രം

Published on 18 July, 2020
 ഉപ്പൂപ്പാന്റെ ക്ലിക്കില്‍ പതിഞ്ഞ മാലാഖ; വൈറലായി ചിത്രം

ലോക്ക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് താരങ്ങളെല്ലാം തന്നെ. മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ കാര്യവും വ്യത്യസ്തമല്ല. ഭാര്യയ്ക്കും ദുല്‍ഖറിനും മരുമകള്‍ അമാലിനും പേരക്കുട്ടി അമീറ സല്‍മാനുമൊപ്പം കൊച്ചിയിലെ പുതിയ വീട്ടില്‍ ലോക്ക്ഡൗണ്‍ കാലം ചെലവഴിക്കുകയാണ് മമ്മൂട്ടി. സിനിമയില്‍ സജീവമായതില്‍ പിന്നെ അപ്രതീക്ഷിതമായി ലഭിച്ച ഈ നീണ്ട ഇടവേള കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷപൂര്‍വ്വം പങ്കിട്ടും ഇഷ്ടപ്പെട്ട സിനിമകള്‍ കണ്ടുമൊക്കെ ചെലവഴിക്കുകയാണ് താരം

ഇപ്പോഴിതാ, കുഞ്ഞു മറിയത്തിന്റെയും ബാല്‍ക്കണിയില്‍ നിന്ന് ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയുടെയും ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിന്റെ ഫാന്‍ ഗ്രൂപ്പുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉപ്പൂപ്പാന്റെ ക്ലിക്കില്‍ പതിഞ്ഞ മാലാഖ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക