Image

രണ്‍ബീറിന്റെ അപരെന്ന രീതിയില്‍ ശ്രദ്ധ നേടിയ മോഡല്‍ ജുനൈദ് ഷാ മരിച്ചു

Published on 18 July, 2020
രണ്‍ബീറിന്റെ അപരെന്ന രീതിയില്‍ ശ്രദ്ധ നേടിയ മോഡല്‍ ജുനൈദ് ഷാ മരിച്ചു

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ ശ്രദ്ധ നേടിയ കശ്മീരി മോഡല്‍ ജുനൈദ് ഷാ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്രീനഗറില്‍ വെച്ചായിരുന്നു മരണം, കശ്മീരി പത്രപ്രവര്‍ത്തകനായ യൂസഫ് ജമീല്‍ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചത്. 28 വയസായിരുന്നു

അനുപം ഖേറിന്റെ ആക്റ്റിംഗ് സ്‌കൂളില്‍ ചേര്‍ന്നിരിക്കുകയായിരുന്നു  ജുനൈദ് ഷാ എന്നാണ് പുറത്തുവരുന്ന വിവരം. ജുനൈദും രക്ഷിതാക്കളും ഒരു മാസം മുന്‍പാണ് മുംബൈയില്‍ നിന്നും ശ്രീനഗറില്‍ തിരിച്ചെത്തിയത്

രണ്‍ബീറുമായുള്ള രൂപസാദൃശ്യം ശ്രദ്ധിക്കപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിലും ജുനൈദ് താരമായിരുന്നു. ജുനൈദും  രണ്‍ബീറും തമ്മിലുള്ള രൂപസാദൃശ്യം പങ്കുവച്ചുകൊണ്ടുള്ള 2015ലെ റിഷി കപൂറിന്റെ ട്വീറ്റും ശ്രദ്ധ നേടിയിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക