Image

മൗനസന്ധ്യ (കവിത: മിനി നരേന്ദ്രന്‍)

Published on 18 July, 2020
മൗനസന്ധ്യ (കവിത: മിനി നരേന്ദ്രന്‍)
മൗനമാണീ
സന്ധ്യയ്ക്ക് ആര്‍ദ്രമൗന
മാണീ  സന്ധ്യയ്ക്ക്
ഈറന്‍ മുളംങ്കാടിന്‍
മര്‍മ്മരമിന്നിളം
കാറ്റിലൊരു
പ്രണയമന്ത്രമായ്
ഹൃദ്യമാംമലിംഗനകുളിര്‍
ചൂടി സുന്ദരീ സന്ധ്യ
യൊരു
സാലഭജ്ഞികയായി 
തപം ചെയ്തിടുന്നു
നിറ൦ മങ്ങിയോരോര്‍മ്മ ചിത്രങ്ങള്‍ മാറാലമാറ്റി
മനസ്സിനുമ്മറക്കോലായില്‍
നീളെ നിരക്കയായി.
 മിഴിയുടക്കിയോ  ബാല്ല്യത്തിന്‍ പഴയ ഓർമ്മതാളിൽ മാനം കാണാമയില്‍പ്പീലി
കനവിലൊരു നടനമാടവേ
 ദിക്കറിയാതെ ദിശയറിയാതെ  പോകും തെന്നലിന്‍
രഥ മേറി നീ മായവേ
തീക്ഷണ യൗവന സുരഭിലതയില്‍ വിടരും
ചെമ്പനിനീര്‍ പൂക്കളിന്ന് ഹൃദയദലങ്ങളില്‍
മധു  പകരവേ
ഹര്‍ഷോന്മാദ  രാഗ നിര്‍ജ്ഞരിയാര്‍ന്നൊരെന്‍
 ഹൃത്‌ വീ ണയില്‍ സ്വ രങ്ങള്‍ പകരുമെൻ കനവേ
 ധന്യതയാര്‍ന്നൊരു ശലഭസുന്ദരിയായി
നിര്‍വൃതി പുഷ്പങ്ങളില്‍
പാറി പറക്കാം പ്രിയസന്ധ്യേ 
നിതാന്ത നീലവിഹായസ്സിലൂടലയും
മേഘക്കീറുകളാശ്ലേഷമാര്‍ന്നൊരീ മൗനാര്‍ദ്രസന്ധ്യയില്‍.!
Join WhatsApp News
SHAJIRAJ.KS 2020-07-20 08:32:24
വളരെ ഹൃദ്യവും മനോഹരവും ആയ ഒരു കവിത ആണു.... എന്റെ എല്ലാ വിധ ആശംസകളും അറിയിക്കുന്നു. ഇനിയും ഒരുപാടൊരുപാട് കവിതകൾ എഴുതുവാൻ ദൈവം മിനി ടീച്ചർ ക്കു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക