Image

നൃത്തം ചെയ്യാത്തവർ (വിവർത്തന കവിത: പരിഭാഷ: ആമി ലക്ഷ്‌മി)

Published on 18 July, 2020
നൃത്തം ചെയ്യാത്തവർ (വിവർത്തന കവിത: പരിഭാഷ: ആമി ലക്ഷ്‌മി)
By Gabriela mIstral 


മുടന്തനായൊരു കുട്ടി പറഞ്ഞു
ഞാനെങ്ങനെ നൃത്തം ചെയ്യും?
നിന്റെ ഹൃദയം നടനമാടട്ടെയെന്ന്
ഞങ്ങൾ പറഞ്ഞു
 
പിന്നീടൊരു രോഗി പറഞ്ഞു
ഞാനെങ്ങനെ പാട്ട് പാടും ?
നിന്റെ ഹൃദയം പാടട്ടെയെന്ന്
ഞങ്ങൾ പറഞ്ഞു
 
പിന്നീടൊരു പാവം ഉണങ്ങിയ മുൾച്ചെടി പറഞ്ഞു
അപ്പോൾ, ഞാനെങ്ങനെ നൃത്തം ചെയ്യും?
നിന്റെ ഹൃദയം കാറ്റിൽ പറക്കട്ടെയെന്ന്
ഞങ്ങൾ പറഞ്ഞു
 
അപ്പോൾ, മുകളിൽ നിന്ന് ദൈവം പറഞ്ഞു
ഞാനെങ്ങനെയീ നീലിമയിൽനിന്ന് താഴേക്കിറങ്ങി വരും?
ഈ വെളിച്ചത്തിൽ വന്ന് ഞങ്ങൾക്ക് വേണ്ടി നൃത്തം ചെയ്യൂ
ഞങ്ങൾ പറഞ്ഞു
 
സൂര്യന് താഴെ എല്ലാവരുമൊത്തുചേർന്ന് 
ഈ താഴ്വരയിൽ നൃത്തം ചെയ്യുമ്പോൾ
നമ്മോടൊത്തുചേരാത്ത അവന്റെ ഹൃദയം
വെറും മൺതരിയായി മണ്ണടിയുന്നു!


Note: നോബൽ പ്രൈസ് നേടിയ, ചിലെയിലെ ഏക വനിതയും  (ലാറ്റിനമേരിക്കയിലെ ആദ്യത്തെ സ്ത്രീയും), പാബ്ലോ നെരൂദയുടെ അദ്ധ്യാപികയുമായ ഗബ്രിയേലാ മിസ്‌ട്രാൽ (Gabriela Mistral) 1889 ഏപ്രിൽ മാസത്തിൽ ജനിച്ചു, 1957 ജനുവരിയിൽ നിര്യാതയായി. ഗബ്രിയേലാ മിസ്ട്രാൽ  ഒരു പോയറ്റ്-ഡിപ്ലോമാറ്റും, ഹ്യൂമാനിറ്റേറിയനും ആയിരുന്നു. അവരുടെ കവിതകളിൽ മാതൃത്വം, ദയ, കുഞ്ഞുങ്ങൾ, പ്രകൃതി, ആത്മീയത എന്നിവ നിറഞ്ഞു നിൽക്കുന്നത് കാണാം.
Join WhatsApp News
RAJU THOMAS 2020-07-19 13:03:16
Very good. And thanks for it. I didn't even know of such a poet. Nevertheless, it might be better to start with the original's ''A crippled child said." I mean, that would be easier for the reader to get the context. (I just googled Mistral, and this poem came up right away.) Again, thanks.
വെറും മണ്ണ് 2020-07-20 07:41:17
ഈ താഴ്‌വാരമെല്ലാം ഒത്തുചേർന്ന് സൂര്യനുകീഴിൽ നൃത്തം ചെയ്യുന്നു നമ്മോട് ചേരാത്തവന്റെ ഹൃദയം മണ്ണായി മാറുന്നു, വെറും മണ്ണ്
Lakshmy Nair( Aami Lakshmy) 2020-07-22 21:13:30
Thank you , I had translated several of her poems.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക