Image

കാസ്റ്റിംഗ് കൗച്ച് ? നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റെണിക്കെതിരെ പീഡനപരാതിയില്‍ കേസെടുത്തു

Published on 19 July, 2020
കാസ്റ്റിംഗ് കൗച്ച് ? നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റെണിക്കെതിരെ പീഡനപരാതിയില്‍ കേസെടുത്തു


കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത പീഡിപ്പിച്ചെന്ന പരാതിയില്‍ മലയാള സിനിമ നിര്‍മ്മാതാവിനെതിരെ കേസെടുത്തു. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. 20 വയസ്സുള്ള മോഡലാണ് നിര്‍മ്മാതാവിനെതിരെ പരാതി നല്‍കിയത്.

തനിക്ക് സിനിമയില്‍ അവസരം നല്‍കാം എന്ന് വാ?ഗ്ദാനം ചെയ്ത് നിര്‍മ്മാതാവ് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ യുവമോഡല്‍ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായെന്നും പരാതിയിലുണ്ട്. 'ഓം ശാന്തി ഓശാന', 'അമര്‍ അക്ബര്‍ അന്തോണി' തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി

സിനിമയില്‍ അവസരം നല്‍കാനെന്ന പേരില്‍ ചൂഷണം ചെയ്യുന്ന കാസ്റ്റിംഗ് കൗച്ച് എന്ന പ്രവണത നേരത്തെ തന്നെ ഇന്ത്യന്‍ സിനിമയിലാകെ വലിയ ചര്‍ച്ചയായിരുന്നു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക