Image

വൺ വേ (രാജൻ കിണറ്റിങ്കര)

Published on 19 July, 2020
വൺ വേ (രാജൻ കിണറ്റിങ്കര)
വിവാഹ നിശ്ചയ ദിവസം
അവൻ അവളോട്
പറഞ്ഞു
ഞാനൊരു
രാഷ്ട്രീയക്കാരനും
പൊതു പ്രവർത്തകനുമാണ്
അപവാദങ്ങളും
ദുഷ്പ്രചാരണങ്ങളും
ആവോളം കേട്ടെന്ന് വരും
എല്ലാം അവഗണിക്കണം
നിങ്ങൾ
യാത്രയിലായിരിക്കുമ്പോൾ
വീട്ടിലിരിക്കുന്ന
എന്നെ പറ്റിയും
പലരും പലതും
പറഞ്ഞെന്ന് വരും
കേട്ടില്ലെന്ന് നടിക്കണം
അവളും നയം വ്യക്തമാക്കി
പിറ്റേന്ന് ദല്ലാളാണ്
വന്ന് പറഞ്ഞത്
ചെറുക്കന് ഈ ബന്ധത്തിൽ
താൽപര്യമില്ല
പെണ്ണിന്
സ്വഭാവദൂഷ്യമുണ്ടത്രെ !!

Join WhatsApp News
Sudhir Panikkaveetil 2020-07-20 17:48:43
രാജൻ കിണറ്റിങ്കരയുടെ മറ്റു കവിതകളിൽ നിന്നു വ്യത്യസ്തമാണ് ഈ കവിത. കൊട്ടിഘോഷിക്കുന്ന ആര്ഷഭാരതത്തിനു ഒരു കൊട്ട്. ആര്ഷഭാരതം ഷണ്ഡന്മാർക്ക് ആശ്രയം നൽകുന്ന അവർക്ക് രക്ഷ നൽകുന്ന ഒരു തട്ടിപ്പ് എന്നാണു എന്റെ നിർവചനം. രാമായണമാസത്തിൽ സീതമ്മയെ തൊഴുതു വന്ദിക്കുന്ന അവസരത്തിൽ ഈ കവിത പ്രസിദ്ധീകരിച്ചത് നന്നായി. .സ്ത്രീയെ വെറും ഉപഭോഗവസ്തുവായി മാത്രം കരുതുന്ന രാമന്മാരെ ഒന്ന് തോണ്ടി. കവികൾക്ക് മാത്രമേ അതിനു കഴിയു. അഭിനന്ദനം ശ്രീ രാജൻ നായർ കിണറ്റിങ്കര.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക