Image

സുശാന്തിന്റെ ജീവിതം സിനിമയാകുന്നു, ടിക് ടോക് താരം സച്ചിന്‍ തിവാരി നായകന്‍

Published on 20 July, 2020
സുശാന്തിന്റെ ജീവിതം സിനിമയാകുന്നു, ടിക് ടോക് താരം സച്ചിന്‍ തിവാരി നായകന്‍

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതം സിനിമയാവുകയാണ്. വിജയ് ശേഖര്‍ ഗുപ്ത നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടിക് ടോക്കിലൂടെ പ്രശസ്തനായ സച്ചിന്‍ തിവാരി നായകനാകും. ആത്മഹത്യയോ കൊലപാതകമോ? (SUICIDE OR MURDER) എന്നാണ് ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബര്‍ പകുതിയോടെ ആരംഭിക്കും. മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ഈ വര്‍ഷം ക്രിസ്തുമസോടെയാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

ചിത്രം സുശാന്തിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരിക്കുമെന്നും എന്നാല്‍ ബയോപിക് ആയിരിക്കില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 
സിനിമാപാരമ്പര്യമില്ലാതെ സിനിമയിലെത്തുന്നവര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ ചിത്രം തുറന്നുകാട്ടും. ബോളിവുഡിലെ അറിയാക്കഥകള്‍ വെളിച്ചത്തുകൊണ്ടു വരുന്ന ചിത്രമായിരിക്കുമിതെന്നും നിര്‍മ്മാതാവ് വിജയ് ശേഖര്‍ ഗുപ്ത അറിയിച്ചു. മറ്റ് കഥാപാത്രങ്ങളെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ വഴിയെ പുറത്തുവിടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക