Image

കുട്ടികള്‍ക്കുള്ള ബോധവല്‍ക്കരണം, പിണക്കം മറന്ന്‌ നിവിന്‍; വൈറലാകുന്ന വീഡിയോയെ കുറിച്ച്‌ ജൂഡ്‌ ആന്റണി

Published on 21 July, 2020
കുട്ടികള്‍ക്കുള്ള ബോധവല്‍ക്കരണം, പിണക്കം മറന്ന്‌ നിവിന്‍;  വൈറലാകുന്ന വീഡിയോയെ കുറിച്ച്‌ ജൂഡ്‌ ആന്റണി


പിണക്കം മറന്നപ്പോള്‍ നിവിന്‍ പ്രതിഫലമില്ലാതെ ചെയ്‌ത ചിത്രത്തെ കുറിച്ചു വാചാലനായി സംവിധായകന്‍ ജൂഡ്‌ ആന്റണി. ``സത്യത്തില്‍ ഇതൊക്കെയല്ലേ, സിനിമയ്‌ക്ക്‌ മുമ്പ്‌ കാണിക്കേണ്ടത്‌. എല്ലാ മാതാപിതാക്കളും നമ്മുടെ കൊച്ചു കുട്ടികള്‍ക്ക്‌ കാണിച്ചു കൊടുക്കേണ്ട വിഡീയോ.'' ഈ അടിക്കുറിപ്പോടെ, നിവിന്‍ പോളിയും കുറേ കൊച്ചു കുട്ടികളും അഭിനയിക്കുന്ന ഹ്രസ്വ സിനിമ ഇപ്പോള്‍ വൈറലവുകയാണ്‌.

ലൈംഗിക അതിക്രമങ്ങളെ കുറിച്ച്‌ കുട്ടികളെ ബോധവാന്‍മാരാക്കുന്നതിനായി ബോധിനി എന്ന സംഘടനയ്‌ക്കു വേണ്ടി ജൂഡ്‌ ആന്റണി സംവിധാനം ചെയ്‌ത ഹ്രസ്വ ചിത്രത്തില്‍ നിന്നുള്ള രംഗമാണിത്‌. 2017ലാണ്‌ ചിത്രം പുറത്തിറങ്ങിയത്‌. ``പല കാര്യങ്ങളും നമ്മുടെ കുഞ്ഞുങ്ങളോട്‌ തുറന്നു പറയാന്‍ #ീ വിഡീയോ സഹായിക്കും എന്ന പ്രത്യാശയില്‍ എല്ലാ മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഞങ്ങള്‍ ഈ വീഡിയോ സമര്‍പ്പിക്കുന്നു.'' എന്ന കുറിപ്പോടെയാണ്‌ ജൂഡ്‌ ഈ വിഡിയോ പങ്കു വച്ചത്‌.

രണ്ടു വര്‍ഷത്തിനു ശേഷം ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുമ്പോള്‍ അതിന്റെ ആവശ്യകതയെ പറ്റിയും അവബോധത്തെ കുറിച്ചുമെല്ലാം അദ്ദേഹം വീണ്ടും സംസാരിക്കുന്നു.

``2016 ല്‍ എനിക്കൊരു പെണ്‍കുഞ്ഞ്‌ ജനിച്ചു. നവംബര്‍ മാസം ഞാന്‍ രാവിലെ പത്രം വായിച്ച്‌ കണ്ണു നിറഞ്ഞു പോയി. മൂന്നു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച വാര്‍ത്തയായിരുന്നു അത്‌. കുട്ടികള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണം.

 ആമിര്‍ഖാന്‍ സത്യമേവ ജയതേയില്‍ ചെയ്‌ത വീഡിയോ ഒരു ഡോക്‌ടര്‍ ചെയ്‌തതിന്റെ ഹിന്ദു വേര്‍ഷന്‍ ആണ്‌. അതു പോലൊരെണ്ണം മലയാളത്തില്‍ വന്നാല്‍ നന്നായിരിക്കും. എനിക്കു പരിചയമുള്ള കുട്ടികളുടെ മുഖമായിരുന്നു മനസില്‍. അവര്‍ക്കെങ്കിലും അങ്ങനെയൊരു വീഡിയോ കാണിച്ചു കൊടുക്കണം. 

ഞാന്‍ ചില അനാവശ്യ ഈഗോ കാരണം കുറേ നാളായി നിവിനോട്‌ പിണക്കമായിരുന്നു. എന്നാല്‍ രണ്ടും കല്‍പ്പിച്ച്‌ ഞാന്‍ ഇക്കാര്യത്തിനായി നിവിനെ വിളിച്ചു. അവന്‍ പിണക്കം മറന്ന്‌ ഫോണ്‍ എടുത്തു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഷൂട്ടിങ്ങ്‌ നടത്തുന്നു. നേരെ വണ്ടിയെടുത്ത്‌ അങ്ങോട്ടു പോയി. നിവിനോട്‌ ഈ ഐഡിയ പറഞ്ഞപ്പോള്‍ എന്റെയും അവന്റെയും കണ്ണുകള്‍ നിറഞ്ഞു. ഇത്‌ ഉടനേ ചെയ്യാമെന്ന്‌ അവന്‍ പറഞ്ഞു. 

എന്നാല്‍ ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന്‌ ഇതു ചെയ്‌താല്‍ അത്‌ പബ്‌ളിസിറ്റിക്കു വേണ്ടി ചെയ്‌തതാണെന്ന്‌ ആളുകള്‍ പറയുമെന്ന്‌ അവന്‍ പറഞ്ഞു. അത്‌ ശരിയാണെന്ന്‌ എനിക്ക്‌ തോന്നി. ഞാന്‍ നേരെ തിരുവനന്തപുരത്ത്‌ പോയി ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി മാമിനെ കണ്ടു. കാര്യം പറഞ്ഞു.

പ്രതിഫലമില്ലാതെ ഞാനും നിവിനും ഇത്‌ ചെയ്‌തു തരാം. ഇത്‌ എല്ലാ സ്‌കൂളിലും കാണിക്കണം. അത്രയേ ഞാന്‍ പറഞ്ഞുള്ളൂ. ശോഭാ കോശി മാഡം ഷൈലജ ടീച്ചറെ കണക്‌ട്‌ ചെയ്‌തു തരുന്നു. എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ വച്ച്‌ ടീച്ചറെ കാണുന്നു. മാതൃവാത്സല്യത്തോടെ ടീച്ചര്‍ പച്ചക്കൊടി കാണിക്കുന്നു. ഇത്തരത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബോധിനി എന്ന സംഘടനയെ കുറിച്ചറിഞ്ഞ ഞാന്‍ അതിന്റെ മേധാവിയായ റീനയെ വിളിക്കുന്നു. ഇത്‌ ഷൂട്ട്‌ ചെയ്യാനുള്ള ഫണ്ട്‌ ബോധിനി ഏല്‍ക്കുന്നു. പിന്നെയും ഒരുപാട്‌ കടമ്പകള്‍ കടന്ന്‌ ആ വീഡിയോ ഇറങ്ങി. 

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ആ വീഡിയോ കാണിച്ചു. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ച്‌ ഷാന്‍ ഇക്കയും ക്യാമറ ചലിപ്പിച്ച മുകേഷ്‌ മുരളീധരനും എഡിറ്റിങ്ങ്‌ നിര്‍വഹിച്ച റിയാസുമെല്ലാം പ്രതിഫലം കൂടാതെയാണ്‌ ഈ വിഡിയോ നിര്‍മ്മിക്കാന്‍ പ്രവര്‌ത്തിച്ചത്‌. 

കഴിഞ്ഞ ദിവസങ്ങളില്‍ ഈ വീഡിയോ പല ഗ്രൂപ്പുകളിലും പേജുകളിലും വരുന്നതു കണ്ടു. ഈ വീഡിയോ കണ്ട്‌ ഒരു കുട്ടിക്കെങ്കിലും പ്രയോജനം ലഭിച്ചുവെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. 2016ലെ ആ ചെറിയ കണ്ണുനീര്‍ ഇന്ന്‌ ധാരയായി ഒഴുകുന്നു. ഇന്നത്‌ സംതൃപ്‌തിയുടെ ആനന്ദക്കണ്ണീര്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക