Image

'ആരാധ്യ കുഞ്ഞല്ലേ? അവള്‍ക്ക് താങ്ങാനാവുമോ ഈ അസുഖം?' ആധിയോടെ ലതാ മങ്കേഷ്‌കര്‍

Published on 21 July, 2020
'ആരാധ്യ കുഞ്ഞല്ലേ? അവള്‍ക്ക് താങ്ങാനാവുമോ ഈ അസുഖം?' ആധിയോടെ ലതാ മങ്കേഷ്‌കര്‍


ബച്ചന്‍ കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ച വാര്‍ത്തയറിഞ്ഞ് മുഖത്ത് അടി കിട്ടിയ പോലെയാണ് തോന്നിയതെന്ന് ഗായിക ലതാ മങ്കേഷകര്‍. തന്നെ 
അത്ഭുതപ്പെടുത്തിയ വാര്‍ത്തയായിരുന്നു അതെന്നും കുടുംബത്തിലെ ഏറ്റവും ഇളയവളായ ആരാധ്യയുടെ ആരോഗ്യത്തെയും മാനസികാവസ്ഥയെയും പറ്റിയുള്ള ആകുലതയായിരുന്നു മനസ്സു നിറയെ എന്നും ലതാ മങ്കേഷ്‌കര്‍ പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് ഗായിക ഇതു പറഞ്ഞത്.

വൈറസ് ആര്‍ക്കും വരാം എന്ന അവസ്ഥയിലേക്കെത്തി. നമുക്കിടയില്‍ തന്നെയുണ്ട്. ആരാധ്യ കുഞ്ഞല്ലേ. അവള്‍ക്ക് താങ്ങാനാവുമോ ഈ അസുഖം? എത്രയും പെട്ടെന്ന് ആരാധ്യയും അമിതാഭ് ജിയും ജയാജിയും ഐശ്വര്യയും അഭിഷേകും സുഖം പ്രാപിക്കട്ടെ.' ലതാ മങ്കേഷ്‌കര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക