Image

മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾ വരുന്നതിനു മുൻപ് മലയാള സിനിമ എന്ന് പറഞ്ഞാൽ വൃത്തികെട്ട പടങ്ങൾ എന്നായിരുന്നു : ഉർവശി

Published on 23 July, 2020
മമ്മൂട്ടി മോഹൻലാൽ  ചിത്രങ്ങൾ വരുന്നതിനു മുൻപ് മലയാള സിനിമ എന്ന് പറഞ്ഞാൽ വൃത്തികെട്ട പടങ്ങൾ എന്നായിരുന്നു :  ഉർവശി

എൺപതുകളുടെ പകുതിയോടെയാണ് മലയാള സിനിമ ശ്രദ്ധ നേടി തുടങ്ങിയത്. അതിന് പിന്നിൽ മമ്മൂട്ടി മോഹൻലാൽ ദ്വയമായിരുന്നു. ഇപ്പോഴിതാ ഇതേകുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഉർവശി.

അവരുടെ ചിത്രങ്ങൾ വരുന്നതിനു മുൻപ് മലയാള സിനിമ എന്ന് പറഞ്ഞാൽ വൃത്തികെട്ട പടങ്ങൾ എന്നായിരുന്നു കേരളത്തിന് പുറത്തു കൂടുതലും കരുതിയിരുന്നത് എന്നും അതുപോലത്തെ കുറെ ചിത്രങ്ങൾ ആ സമയത്തു ഇറങ്ങുകയും ചെയ്തു എന്നും ഉർവശി പറയുന്നു .

മോഹൻലാൽ- മമ്മൂട്ടി ചിത്രങ്ങൾ തമിഴ് നാട്ടിലും ആന്ധ്രയിലുമെല്ലാം റിലീസ് ചെയ്യുകയും അവയെലാം സ്വീകരിക്കപ്പെടുകയും ചെയ്തതോടെ പുറത്തുള്ളവരുടെ മനസ്സിലും മലയാള സിനിമയുടെ നിലവാരമുയർന്നു എന്നും ഉർവശി വ്യക്തമാക്കുന്നു.

താരങ്ങളുടെ ന്യൂഡൽഹി, ചിത്രം, മൂന്നാം മുറ, ഒരു സി ബി ഐ ഡയറികുറിപ്പ്, സാമ്രാജ്യം, അയ്യർ ദി ഗ്രേറ്റ്, കാലാപാനി, സ്ഫടികം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ കേരളത്തിന് പുറത്തു വലിയ പ്രദർശന വിജയം നേടിയവയാണ്. ഇവർക്ക് ശേഷം അന്യ ഭാഷയിൽ വലിയ ശ്രദ്ധ നേടിയ മലയാളം സൂപ്പർ താരം സുരേഷ് ഗോപിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക