Image

വെയില്‍ (കവിത- അഷ്റഫ് കാളത്തോട്)

അഷ്റഫ് കാളത്തോട് Published on 23 July, 2020
വെയില്‍ (കവിത- അഷ്റഫ് കാളത്തോട്)
ഇടിനാദം കാതുകീറി
വാക്കുകള്‍ മുറിച്ചു
ആകാശത്തെ നെടുകെ പിളര്‍ത്തി
മേഘമല്‍ഹാര്‍
ഭൂമിയില്‍ നൃത്തംവെച്ചു 
ഒഴുക്കില്‍ ഇലകള്‍ക്ക് നാണം
കരണ്ടുതീര്‍ത്ത്
ഇടക്കുവെച്ച് മിന്നല്‍
മുറിഞ്ഞുപോയി
താളം പുനരാവിഷ്‌കരിക്കാന്‍
പ്രകൃതി പണിപ്പെട്ടു
സ്വകാര്യത തട്ടിപ്പറിച്ച
വെളിച്ചം ഉന്മാദം കൊണ്ടു.
ഉഷ്ണക്ഷീണങ്ങളില്‍
പ്ലാവില കുന്നില്‍
തപ്പിത്തടഞ്ഞു
തളരുന്തോറും
താരാട്ടുന്ന മണ്‍തരികള്‍
ഇളകി കുത്തിമറിഞ്ഞു മഴ
രാത്രിയുടെ
ഇളകിയാടുന്ന
ചെവിയില്‍ നുള്ളി വെയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക