Image

ട്വിറ്ററില്‍ നയന്‍താരയെ പരാമര്‍ശിച്ചു; പുലിവാല്‌ പിടിച്ച്‌ വനിത വിജയകുമാര്‍

Published on 23 July, 2020
ട്വിറ്ററില്‍ നയന്‍താരയെ പരാമര്‍ശിച്ചു; പുലിവാല്‌ പിടിച്ച്‌ വനിത വിജയകുമാര്‍
വിവാഹത്തോടൊപ്പം വിവാദം വളര്‍ന്നപ്പോള്‍ തന്റെ ഭാഗമൊന്നു സ്‌ട്രോങ്ങ്‌ ആക്കുന്നതിനാണ്‌ നടി വനിത വിജയ കുമാര്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ കൂടി ട്വിറ്ററില്‍ ഒന്നു പരാമര്‍ശിച്ചത്‌. എന്നാല്‍ വിവാദ പരാമര്‍ശം കണ്ട്‌ നയന്‍സിന്റെ ആരാധകര്‍ കടന്നല്‍ക്കൂട്‌ ഇളകിയതു പോലെ വനിതയ്‌ക്ക്‌ നേരെ തിരിഞ്ഞതോടെ താരം ട്വിറ്റര്‍ അക്കൗണ്ടും പൂട്ടി സ്ഥലം വിട്ടിരിക്കുകയാണ്‌.

മൂന്നാം വിവാഹത്തെ തുടര്‍ന്ന്‌ വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ്‌ നടി വനിതാ വിജയ കുമാര്‍. ഭര്‍ത്താവി പീറ്റര്‍ പോളിന്റെ ആദ്യഭാര്യ എലിസബത്ത്‌ പോള്‍ കരഞ്ഞു കൊണ്ട്‌ രംഗത്തെത്തിയതോടെയാണ്‌ വിവാദങ്ങള്‍ ഉടലെടുത്തത്‌. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം വനിത നടിയും സംവിധായികയുമായ ലക്ഷ്‌മി രാമകൃഷ്‌ണനെ ചീത്ത വിളിച്ചിരുന്നു. 

ഇപ്പോഴിതാ, ലക്ഷ്‌മിക്കൊപ്പമുള്ള പോരിനിടെ നയന്‍താരയുടെ പേരു കൂടി വലിച്ചിഴച്ച്‌ പുലിവാലു പിടിച്ചിരിക്കുകയാണ്‌ വനിത. ഈ വിവാദങ്ങളിലേക്ക്‌ നയന്‍താരയുടെയും പ്രഭുദേവയുടെയും പേരുകള്‍ കൂടി വലിച്ചിഴച്ചു കൊണ്ടായിരുന്നു വനിതയുടെ ട്വീറ്റ്‌. കസ്‌തൂരി, ശങ്കര്‍ എന്നിവരെ ടാഗ്‌ ചെയ്‌താണ്‌ വനിത ട്വീറ്റ്‌ ചെയ്‌തത്‌. 

`ലക്ഷ്‌മി നാരായണ്‍, കസ്‌തൂരി ശങ്കര്‍ നിങ്ങളോടാണ്‌ ചോദ്യം. അങ്ങനെയാണെങ്കില്‍ പ്രഭുദേവയ്‌ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ നയന്‍താരയും മോശം സ്‌ത്രീയായിരുന്നില്ലേ. അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമായ റംലത്ത്‌ മാധ്യമങ്ങളുടെയും കോടതിയുടെയും മുന്നില്‍ വന്നപ്പോള്‍എന്തു കൊണ്ട്‌ നിങ്ങള്‍ പ്രതികരിച്ചില്ല? എന്നാണ്‌ വനിത ട്വീറ്റ്‌ ചെയ്‌തത്‌.

ഇതോടെയാണ്‌ നയന്‍സിന്റെ ആരാധകര്‍ സൈബര്‍ ആക്രമണവുമായി എത്തിയത്‌. വേറെ ആരെ വേണമെങ്കിലും പറഞ്ഞോളൂ, പക്ഷേ നയന്‍താരയെ തൊട്ടാല്‍ കളി മാറും എന്ന തരത്തില്‍ ഭീഷണിയായതോടെ വനിത അപകടം മണത്തു. 

ഇക്കാര്യത്തില്‍ നയന്‍താരയെ അനാവശ്യമായി പരാമര്‍ശിച്ചത്‌ പിന്‍വലിക്കണെമെന്നും വനിത മാപ്പു പറയണമെന്നും ആവശ്യപ്പെട്ടാണ്‌ കമന്റുകള്‍ ഏറെയും. വനിതയ്‌ക്കു നേരെയുള്ള കമന്റുകള്‍ അതിരു കടന്നതോടെ താരം ട്വിറ്റര്‍ അക്കൗണ്ട്‌ പൂട്ടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക