Image

പുതിയ കങ്കണയെ തനിക്കറിയില്ലെന്ന്‌ അനുരാഗ്‌ കശ്യപ്‌

Published on 23 July, 2020
പുതിയ കങ്കണയെ തനിക്കറിയില്ലെന്ന്‌ അനുരാഗ്‌ കശ്യപ്‌


ബോളിവുഡ്‌ താരം കങ്കണ രണൗത്തിനെതിരേ നടന്‍ അനുരാഗ്‌ കശ്യപ്‌. പുതിയ കങ്കണെ തനിക്കറിയിന്നൊണ്‌ കങ്കണയുടെ ഒരു വീഡിയോ പങ്കു വച്ചു കൊണ്ട്‌ അനുരാഗ്‌ ട്വിറ്ററില്‍ കുറിച്ചത്‌. `ഞാന്‍ നേരത്തേ കങ്കണയുടെ നല്ല സുഹൃത്തായിരുന്നു. എന്നാല്‍ പുതിയ കങ്കണയെ തനിക്ക്‌ അറിയുകയേ ഇല്ല.' അനുരാഗ്‌ പറയുന്നു.

മണികര്‍ണ്ണിക സിനിമയുടെ അഭിമുഖമാണ്‌ അനുരാഗ്‌കശ്യപ്‌ പങ്കു വച്ചത്‌. `ചിത്രത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ്‌ മുഴുവന്‍ തനിക്കാണെന്ന്‌ വീഡിയോയില്‍ പറയുന്നത്‌ തന്നെ പേടിപ്പിക്കുന്നാതാണെന്നായിരുന്നു അനുരാഗ്‌ പറഞ്ഞത്‌.

`ഈ പുതിയ കങ്കണയ്‌ക്ക്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അവര്‍ക്കോ അവരുടെ സുഹൃത്തുക്കള്‍ക്കോ അടുത്ത കുടുംബാംഗങ്ങള്‍ക്കു പോലുമോ അറിയില്ല.എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക്‌ സ്വന്തമെന്ന്‌ പറയാന്‍ ആരുമില്ല എന്നതാണ്‌ സത്യം.'

`ഇന്നലെ ഞാന്‍ കങ്കണയുടെ അഭിമുഖം കമ്‌ടു. ഒരു കാലത്ത്‌ ഞാന്‍ കങ്കണയുടെ സുഹൃത്തായിരുന്നു. എന്റെ സിനിമകളെ അവള്‍ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. പക്ഷേ ഈ പുതിയ കങ്കണയെ എനിക്കറിയില്ല. മണികര്‍ണ്ണികയുടെ റിലീസിന്‌ തൊട്ടു പിന്നാലെ വന്ന കങ്കണയുടെ ഈ പേടിപ്പെടുത്തുന്ന അഭിമുഖം ഞാന്‍ കണ്ടു.

വിജയത്തിന്റെ ലഹരി എല്ലാവരേയും തുല്യമായി ബാധിക്കുമെന്നും എന്നാല്‍ എന്നില്‍ നിന്നും പഠിക്കൂ, എന്നെ പോലെയാകൂ എന്നു പറയുന്ന കങ്കണയെ തനിക്കറിയില്ലെന്നും അനുരാഗ്‌ പറയുന്നു. 2015നു മുമ്പ്‌ അവരില്‍ നിന്നും താനിതൊന്നും കേട്ടിട്ടില്ലെന്നും അവരെ ആരൊക്കെയോ ചേര്‍ന്ന്‌ ഉപയോഗിക്കുന്നുണ്ടെന്നു സംശയമുണ്ടെന്നും അനുരാഗ്‌ പറഞ്ഞു.

അടുത്തിടെ ബോളിവുഡ്‌ താരങ്ങളായ തപ്‌സി പന്നു, സ്വര ഭാസ്‌ക്കര്‍ എന്നിവരെ കുറിച്ച്‌ കങ്കണ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇരുവരും കരണ്‍ ജോഹര്‍ ഉള്‍പ്പെടെയുള്ള വന്‍കിട നിര്‍മ്മാതാക്കളെ പിന്തുണയ്‌ക്കുകയാണെന്നും ഇവര്‍ കാരണമാണ്‌ ഇരു നടികളും ബി ഗ്രേഡ്‌ നടിമാരായിരിക്കുന്നതെന്നും അവര്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന പുറം പാര്‍ട്ടികളാണെന്നും കങ്കണ പറഞ്ഞിരുന്നു. കങ്കണയുടെ പരാമര്‍ശത്തിനെതിരേ തപ്‌സി പന്നുവും സ്വര ഭാസ്‌ക്കറും പ്രതികരണവുമായി എത്തിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക