Image

ആനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഷാജി കൈലാസ്

Published on 23 July, 2020
ആനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഷാജി കൈലാസ്

ഭാര്യ ആനിക്ക് പിറന്നാള്‍ ആശംസക്ള്‍ നേര്‍ന്ന് സംവിധായകന്‍ ഷാജി കൈലാസ്. സ്വപ്നം കണ്ടത് പോലെ ഒരു ഭാര്യയെ കിട്ടാനുള്ള അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടായെന്ന് വരില്ല, പക്ഷേ എനിക്കുണ്ടായി.-ഷാജി കൈലാസ് ആനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

'സ്വപ്നം കണ്ട പോലൊരു നല്ലപാതിയെ ലഭിക്കുക എന്നത് ഒരു അനുഗ്രഹമാണ്, അത് ചിലപ്പോള്‍ എല്ലാവര്‍ക്കും ലഭിച്ചെന്ന് വരില്ല, പക്ഷേ എനിക്ക് ലഭിച്ചു. എന്നെ സന്തോഷിപ്പിക്കുന്നതെന്തെന്നും സങ്കടപ്പെടുത്തുന്നത് എന്തെന്നും അവള്‍ക്കറിയാം. സന്തോഷത്തിലും സങ്കടത്തിലുമൊക്കെ അവള്‍ എന്നോടൊപ്പം ഉണ്ടാകും. നിന്നോട് എനിക്കുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കാനൊക്കെ ഈയൊരു ആശംസ മാത്രം മതിയാക്കില്ല, പ്രിയപ്പെട്ട ആനിക്ക് ജന്മദിനാശംസകള്‍.'-ഷാജി കൈലാസ് കുറിച്ചു.

1993 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'അമ്മയാണെ സത്യം' എന്ന സിനിമയിലൂടെയാണ് ആനി അഭിനയത്തിലേക്കെത്തിയത്. പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. 96ല്‍ കിരീടമില്ലാത്ത രാജാക്കന്മാരാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. ഷാജി കൈലാസുമായുള്ള വിവാഹത്തോടെയാണ് അഭിനയ രംഗത്തോട് വിട പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക