Image

കൊറോണ സാന്നിധ്യം തിരിച്ചറിയാന്‍ 4 സാങ്കേതികവിദ്യകള്‍; ഇന്ത്യ-ഇസ്രായേല്‍ സംരംഭം

Published on 24 July, 2020
കൊറോണ സാന്നിധ്യം തിരിച്ചറിയാന്‍ 4 സാങ്കേതികവിദ്യകള്‍; ഇന്ത്യ-ഇസ്രായേല്‍ സംരംഭം
ന്യൂഡല്‍ഹി: രോഗകാരിയായ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തുന്ന പുതിയ നാല് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ കൈകോര്‍ത്ത് ഇന്ത്യയും ഇസ്രായേലും. ഇതിനായി ഇസ്രായേലില്‍ നിന്നുള്ള വിദഗ്ധരുമായി പ്രത്യേക വിമാനം ഈ ആഴ്ച ഇന്ത്യയിലെത്തും. ഉമിനീര്‍ സാമ്പിളില്‍ നിന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഫലങ്ങള്‍ നല്‍കാന്‍ കഴിയുന്ന രണ്ട് കോവിഡ് 19 ടെസ്റ്റുകള്‍ ഇന്ത്യ ഇസ്രായേല്‍ സംഘം വികസിപ്പിക്കും. ഒരു വ്യക്തിയുടെ ശബ്ദം കേട്ട് കോവിഡ് ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് മൂന്നാമത്തേത്. ശ്വസന വായുവില്‍ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വൈറസിനെ കണ്ടെത്തുന്ന രീതിയാണ് നാലാമതായി വികസിപ്പിക്കുക.

ഡല്‍ഹി എയിംസിലാണ് ഇസ്രായേല്‍ സംഘം എത്തുക. നവീന സാങ്കേതിക വിദ്യകളുടെ ആദ്യഘട്ട പരീക്ഷണം ഇസ്രായേലില്‍ നടത്തിക്കഴിഞ്ഞതായി ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റോണ്‍ മാല്‍കിന്‍ പറഞ്ഞു. അവസാന ഘട്ടമാണ് ഇന്ത്യയില്‍ പൂര്‍ത്തിയാക്കുന്നത്.

ഉമിനീരിലെ പോളി അമിനോ ആസിഡുകളെ അധികരിച്ചുള്ള പുതിയ കോവിഡ് ടെസ്റ്റില്‍ 30 മിനിറ്റിനകം ഫലം നിര്‍ണയിക്കാനാകുമെന്ന് ഇസ്രയേല്‍ ഡയറക്ടറേറ്റ് ഓഫ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് മേധാവി ഡാനി ഗോള്‍ഡ് പറയുന്നു. ഇതുവഴി നിങ്ങള്‍ ഒരു വിമാനത്താവളത്തിലോ ഷോപ്പിങ് മാളിലോ പരിശോധനക്ക് വിധേയമായാല്‍ ഉടന്‍ ഫലം വ്യക്തമാക്കാന്‍ സാധിക്കും. തത്സമയ പരിശോധന സമ്പദ് വ്യവസ്ഥക്കും ഊര്‍ജം പകരുമെന്ന് അദ്ദേഹം പറഞ്ഞു.

ഉമിനീര്‍ ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയില്‍ വീടുകളില്‍ തന്നെ നടത്താവുന്ന ബയോകെമിക്കല്‍ പരിശോധനയാണ് രണ്ടാമത്തേത്. 30 മിനിറ്റിനുള്ളില്‍ ഇതിന്‍റെയും ഫലം അറിയാനാകും. മൂന്നാമതായി നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഒരാളുടെ ശബ്ദം ശ്രവിച്ച് വൈറസ് സാന്നിധ്യം കണ്ടെത്തുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിക്കുക. കോവിഡിന്‍റെ ആദ്യഘട്ടമാണ് ഇത്തരത്തില്‍ കണ്ടെത്താനാവുക. വൈറസ് ശ്വസനവ്യവസ്ഥയെ ആക്രമിക്കുന്ന ആദ്യഘട്ടത്തിലെ ശബ്ദമാണ് വിശകലനം ചെയ്യുന്നത്. മൊബൈല്‍ ഫോണിലൂടെ പോലും ഈ പരിശോധന നടത്താനാകും. നാലാമത്തെ പരിശോധന രീതിയില്‍ ശ്വസന പരിശോധനയാണ് നടത്തുന്നത്. ഒരു ട്യൂബിനകത്തേക്ക് നിശ്വാസവായു ശേഖരിച്ച ശേഷം പ്രത്യേക യന്ത്രത്തില്‍ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വൈറസ് സാന്നിധ്യം കണ്ടെത്തുകയാണ് ചെയ്യുക.&ിയുെ;


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക