Image

ഇന്ത്യയുടെ കോവിഡ് മരുന്ന് ഓഗസ്റ്റ് ആദ്യ ആഴ്ച മുതല്‍

Published on 24 July, 2020
ഇന്ത്യയുടെ കോവിഡ് മരുന്ന് ഓഗസ്റ്റ് ആദ്യ ആഴ്ച മുതല്‍
ന്യൂഡല്‍ഹി: കൊവിഡ് രോഗം ബാധിച്ചവരെ ചികിത്സിക്കാനുള്ള മരുന്ന് പുറത്തിറക്കാനൊരുങ്ങി ഇന്ത്യന്‍ ബഹുരാഷ്ട്ര മരുന്ന് നിര്‍മാണ കമ്പനിയായ 'സിപ്ല'യാണ്. മരുന്ന് പുറത്തിറക്കുന്നത്. 'ഇന്‍ഫ്‌ലുവെന്‍സ(പകര്‍ച്ചപ്പനി)'യുടെ ഗണത്തില്‍ പെടുന്ന രോഗങ്ങളെ ഭേദമാക്കാന്‍ ഉപയോഗിക്കുന്ന ഔഷധ മിശ്രിതമായ 'ഫവിപിരാവിര്‍' ആണ് 'സിപ്ലെന്‍സ'യിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

കൊവിഡ് രോഗം ബാധിച്ചവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിതമായ തോതില്‍ മരുന്ന് നല്‍കിയുള്ള ചികിത്സയ്ക്കാണ് 'സിപ്ലെന്‍സ' ഡോക്ടര്‍മാര്‍ ഉപയോഗപ്പെടുത്തുക. കൊവിഡ് മരുന്നിനായുള്ള അത്യാവശ്യം പരിഗണിച്ച് ആഗസ്റ്റ് മാസം ആദ്യ ആഴ്ച തന്നെ മരുന്ന് പുറത്തിറക്കാനാണ് സിപ്ലയുടെ പദ്ധതി.

'സിപ്ലെന്‍സ'യ്ക്ക് 68 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ആശുപത്രികള്‍ വഴിയും മറ്റ് മാര്‍ഗങ്ങള്‍ വഴിയുമാണ് കൊവിഡ് രോഗം രൂക്ഷമായ പ്രദേശങ്ങളില്‍ കമ്പനി ഈ മരുന്ന് എത്തിക്കുക. രാജ്യത്ത് രോഗം രൂക്ഷമാകുന്ന വേളയിലാണ് 'സിപ്ലെന്‍സ' രോഗികള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. കൂടാതെ, ആഗസ്റ്റ് 15ന്, സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയുടെ കൊവിഡ് വാക്‌സിനായ 'കൊവാക്‌സിനും' പുറത്തിറങ്ങുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക