Image

ഫോമ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍

Published on 25 July, 2020
ഫോമ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍
ഫോമയുടെ 2020-22 വര്‍ഷത്തേക്കുള്ള നാഷണല്‍ കമ്മിറ്റിയിലെ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കരുത്തുറ്റ മൂന്ന് സ്ഥാനാര്‍ഥികള്‍. ഷിക്കാഗോയില്‍ നിന്നു ജൂബി വളളിക്കളം, സാന്‍ ഹൊസെയില്‍ നിന്നു ജാസ്മിന്‍ പാരോള്‍, അറ്റ്‌ലാന്റായില്‍ നിന്നു ഷൈനി അബൂബക്കര്‍ എന്നിവര്‍ സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ കരുത്ത് തെളിയിച്ചവരാണ്.

ഫോമയില്‍ വിവാദങ്ങളില്ലാതെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രുത്വം നല്കി വനിതാ പ്രതിനിധിധികളും വനിതാ ഫോറവും എന്നും മാത്രുകയായിരുന്നു.

അധ്യാപികയായായ ജാസ്മിന്‍ പാരോള്‍ സാനോസെയില്‍ സ്വന്തം പ്രീസ്‌കൂള്‍ നടത്തുന്നു. ഭര്‍ത്താവും മുതിര്‍ന്ന മക്കളുമുണ്ട്. കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോയില്‍ സജീവമായി പ്രവര്‍ത്തിച്ച ജാസ്മിന്‍ പിന്നീട് കേരള അസോസിയേഷന്‍ ഓഫ് ലോസാഞ്ചലസ് (കല) മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) എന്നിവയിലും പ്രവര്‍ത്തിച്ചു

ഫോമായുടെ 2010-ലെ മലയാളി മങ്ക ആണ്. ചിക്കാഗോ കണ്വന്‍ഷനില്‍ മിസ് ഫോമാ മല്‍സരത്തിനു നേത്രുത്വം നല്കിയവരില്‍ ഒരാള്‍. ഇപ്പോള്‍ ഫോമാ വെസ്റ്റേണ്‍ റീജിയന്റെ വിമന്‍സ് ഫോറം ചെയര്‍. വിമന്‍സ് ഫോറത്തിന്റെ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു.

വനിതാ പ്രതിനിധി എന്ന നിലയില്‍ മറ്റുള്ളവര്‍ക്കൊപ്പം മാത്രുകാപരമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുമെന്ന് ജാസ്മിന്‍ ഉറപ്പു നല്‍കുന്നു.

വനിതാ പ്രതിനിധിയായി ഷൈനി അബുബേക്കറിനെ ഗ്രേറ്റര്‍ അറ്റ്ലാന്റ മലയാളി അസ്സോസിയേഷന്‍ നാമനിര്‍ദ്ദേശം ചെയ്തു.

ഗാമയുടെ സജീവ പ്രവര്‍ത്തകയായ ഷൈനി അസ്സോസിയേഷന്റെ കലാപരിപാടികളുടെ മുഖ്യ സംഘാടകയാണ്. 2018 ല്‍ ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ നേതൃത്വത്തില്‍ നടന്ന റീജണല്‍ കണ്‍വെന്‍ഷന്റെ കള്‍ച്ചറല്‍ കമ്മിറ്റിയുടെ നേതൃത്വം ഷൈനിയായിരുന്നു.

കുടുംബ സമേതം അറ്റ്ലാന്റയില്‍ താമസമാക്കിയ ഷൈനി സോഫ്റ്റ്വെയര്‍ പ്രൊഫഷണലാണ്. ഭര്‍ത്താവ് അബുബേക്കര്‍ സിദ്ദിഖ്. മക്കള്‍ ഷഹസാദ്, സെയ്ഡണ്‍.

ഷിക്കാഗോയിലെ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജൂബി വള്ളിക്കളം പ്രൊഫഷണല്‍ സംഘടനയിലും സീറോ മലബാര്‍ ചര്‍ച്ച് പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച കാലഘട്ടത്തിലും ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബോര്‍ഡംഗം, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചും തന്റെ നേതൃത്വപാടവം തെളിയിച്ചു.

ഷിക്കാഗോയില്‍ നടന്ന ഫോമ കണ്‍വെന്‍ഷനില്‍ വെല്‍ക്കം പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്ത് സംഘാടകരുടെ പ്രശംസ നേടിയിരുന്നു.

തനിക്ക് വിവിധ മേഖലകളില്‍ നിന്നും ലഭിച്ചിട്ടുള്ള പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തും ഫോമയുടെ വനിത പ്രതിനിധിയെന്ന രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും എന്ന ഉറച്ച വിശ്വാസമാണ് ഈ സ്ഥാനത്തേക്ക് നില്‍ക്കുവാന്‍ പ്രേരിപ്പിച്ചത്.
ഫോമ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍ഫോമ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍ഫോമ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍
Join WhatsApp News
Palakkaran 2020-07-25 11:09:12
കൊള്ളാം, മൂന്നു പേരും സുന്ദരിമാർ. മറ്റു സ്ഥാനങ്ങളിലേക്ക്കുഞ്ഞനിയന്മാരേപ്പോലുള്ള സുന്ദരന്മാർ കൂടി വന്നാൽ ഫോമ സുന്ദരിമാരുടേയും സുന്ദരന്മാരുടേയും സംഘടന. ഇക്കാര്യത്തിൽ ഫൊക്കാന യേക്കാൾ ഒരു പടി മുന്നിൽ ഫോമ.
2020-07-25 21:14:55
ഒരു മത്സരം അനിവാര്യമാണ്, തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് വരുന്ന സുന്ദരിമാർക്ക് പ്രവർത്തന മികവ് കൂടും. അതാണ് ഫോമായുടെ പാരമ്പര്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക