Image

ഒരു മഞ്ഞു തുള്ളിതൻ (കവിത: റോബിൻ കൈതപ്പറമ്പ്)

Published on 25 July, 2020
ഒരു മഞ്ഞു തുള്ളിതൻ (കവിത: റോബിൻ കൈതപ്പറമ്പ്)
ഒരു മഞ്ഞു തുള്ളിതൻ ഹൃദയത്തിൽ നിന്നൊരു
പ്രണയം എന്നുള്ളിൽ പൊഴിഞ്ഞു മെല്ലെ
മിഴികൾ തുറന്നു ഞാൻ നോക്കുന്ന നേരമാ
പ്രണയമോ പൂത്തങ്ങുലഞ്ഞു നിൽപ്പൂ
എൻ്റെ കുടിലിൻ്റെ മുൻപിലായ് വന്നു നിൽപ്പു

കനവിലായ് വന്നു നീ അന്നെന്നരികിലായ്
മനസിൻ്റെ വാതിൽ തുറന്നു മെല്ലെ
അന്നുതൊട്ടെന്നുള്ളിലെരിയുന്ന പ്രണയത്തിൻ
അനുരാഗ മലരുകൾ നേദിക്കുവാൻ
നിൻ്റെ നടയിലായ് കാത്തുഞാൻ നിൽക്കുമെന്നും

ഇത്ര നാൾ കാത്തൊരാ പ്രണയത്തിൻ പുഞ്ചിരി
മനസിൻ്റെ കോണിൽ ഒളിച്ചുവെച്ചു
പുലർകാല വേളയിൽ പതിവായിയെത്തുന്ന
കിളികൾ തൻ കുറുകൽ എന്നപോലെ
നിൻ്റെ കൊഞ്ചലെൻ കാതിലായ് കേൾക്കുമെന്നും

തിരകളായ് എത്തുമെന്നോർമ്മതൻ ഓളങ്ങൾ
മനസിൻ്റെ ചെപ്പിൽ നിന്നൂർന്നു വീഴ്കെ
മിഴിയിൽ തെളിയുന്ന പ്രണയമാം അലകടൽ
മാനത്ത് മഴവില്ല് ചാർത്തുമെങ്കിൽ
നിൻ്റെ മാറിലായ് മലരുകൾ വിരിയുമെന്നും.


Join WhatsApp News
RajeevSreenivasan 2020-07-26 00:34:26
Good one👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക