Image

കോവിഡ് കാലത്ത് സേവന ദൗത്യവുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ

Published on 28 July, 2020
കോവിഡ് കാലത്ത് സേവന ദൗത്യവുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ
സൗത്ത് ആഫ്രിക്ക: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ലോക്ഡൗണിലെ  അതിജീവന പ്രവർത്തനങ്ങളിൽ പങ്കാളികളായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ,സൗത്ത് ആഫ്രിക്ക, കെനിയ,ഉഗാണ്ട,എത്യോപ്യ ഉൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സന്നദ്ധ സംഘങ്ങളായി പ്രവർത്തിക്കുന്നു.സന്യസ്തരും,ആരോഗ്യരംഗത്ത്‌ പ്രവർത്തിക്കുന്നവരും ഉൾപ്പെടെ ആയിരത്തിലേറെ വോളന്റിയേഴ്‌സാണ്  സേവന രംഗത്തുള്ളത്.ഗ്രാമ പ്രദേശങ്ങൾ തോറും  ഭക്ഷണകിറ്റ് വിതരണം, മാസ്ക്  വിതരണം,സാനിറ്റൈസർ വിതരണം, കൂടാതെ കോവിഡ് പ്രതിരോധ ബോധവൽകരണ  പ്രവർത്തനങ്ങളും  നടത്തുന്നുണ്ട്.

ഈ മഹാമാരിയുടെ ദുരിതങ്ങൾക്കിടയിലും മനുഷ്യരോടൊപ്പം നടന്ന്  ഉംറ്റാറ്റയിലെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത് സൗത്ത് ആഫ്രിക്കൻ ബിഷപ്പ്സ്  കൗൺസിൽ പ്രസിഡന്റും,ഉംറ്റാറ്റ രൂപത അദ്ധ്യക്ഷനുമായ  ബിഷപ്പ് സിപുക്കയാണ്. മറ്റ് രാജ്യങ്ങളിൽ ഏരിയ ഘടകം മുതൽ  ദേശിയ തലം വരെയുള്ള പ്രവർത്തകരുടെ  ആത്മാർത്ഥമായ സഹകരണവും, സഹായവുമാണ് കോവിഡ് കാലത്തും സേവന ദൗത്യവുമായി മുന്നേറുവാൻ  കാരണമായതെന്ന് വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ പറഞ്ഞു

റിപ്പോർട്ട്: കെ.ജെ ജോൺ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക