Image

ഡ്രീംസ് സമ്മർ ക്യാമ്പ് ഡാലസിൽ

മാർട്ടിൻ വിലങ്ങോലിൽ Published on 28 July, 2020
ഡ്രീംസ് സമ്മർ ക്യാമ്പ് ഡാലസിൽ
ഡാളസ്: മിഡിൽ സ്‌കൂൾ കുട്ടികളുടെ വ്യക്തിവികാസം ലക്ഷ്യം വച്ച് എല്ലാ വർഷവും കേരളാ അസോസിയേഷൻ ഓഫ് ഡാലസിൽ നടന്നു വരുന്ന  ഡ്രീംസ് വ്യക്തി വികസന പരിശീലന ക്യാമ്പ് ഈ വര്ഷം ഓഗസ്റ്റ് 3 മുതൽ  7 വരെ തീയതികളിൽ നടത്തപ്പെടുന്നു. ഈ വർഷം  ഓൺലൈൻ ആയി നടത്തപെടുന്ന ക്യാംപിൽ പരിശീലന കളരികളും ചർച്ചകളും വിനോദ പരിപാടികളും ഉൾപ്പെടെ വിപുലമായ ക്രമീകണങ്ങൾ ഒരുക്കിയിട്ടുണ്ട്.

തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ വൈകുന്നേരം ഏഴു മുതൽ എട്ട് വരെയാണ് സമയം. ഡാളസിലെ ഡ്രീംസിന്റെ ടീമിനോടൊപ്പം ഇന്ത്യ, യുകെ ആസ്‌ട്രേലിയ എന്നിവടങ്ങളിൽ നിന്നുള്ള   വിദഗ്ദരും  പരിശീലനം നയിക്കുവാൻ പങ്കുചേരും. 

കൂടുതൽ വിവരങ്ങൾക്ക് : ലിയോൺ തരകൻ (യൂത്ത്  പ്രസിഡണ്ട് ) 214 715 7281
അലൻ കോശി (യൂത്ത് വൈ. പ്രസിഡണ്ട് ) 469 345 2670
ജോതം സൈമൺ (പ്രൊജക്റ്റ്‌ ലീഡ് ) 469 642 3472
www.letusdream.org
ഡ്രീംസ് സമ്മർ ക്യാമ്പ് ഡാലസിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക