Image

മെറിന്‍ ജോയിയുടെ (26) മ്രുതദേഹം നാട്ടില്‍ കൊണ്ടു പോയി സംസ്‌കരിക്കും

Published on 29 July, 2020
മെറിന്‍ ജോയിയുടെ (26) മ്രുതദേഹം നാട്ടില്‍ കൊണ്ടു പോയി സംസ്‌കരിക്കും
കോറല്‍ സ്പ്രിംഗ്‌സ്, മയാമി: കൊല്ലപ്പെട്ട മെറിന്‍ ജോയിയുടെ (26) മ്രുതദേഹം നാട്ടില്‍ കൊണ്ടു പോയി സംസ്‌കരിക്കും. മാതപിതാക്കളും സഹോദരിയും രണ്ടു വയസുള്ള സ്വന്തം കുഞ്ഞും നാട്ടിലാണ്.

ഈ കൊലപാതകത്തിനു ഏതാനും വര്‍ഷം മുന്‍പ് ന്യു ജെഴ്‌സിയില്‍ പള്ളിക്കുള്ളില്‍ കയറി ഭാര്യയേയും രക്ഷിക്കാന്‍ വന്നയാളെയും വെടി വച്ചു കൊന്ന സംഭവത്തോട് ഏറെ സാമ്യം. അവിടെയും ഇരുവരും പിണങ്ങി താമസിക്കുകയായിരുന്നു. ഭര്‍ത്താവ് കാലിഫോര്‍ണിയയിലും ഭാര്യ ന്യു ജെഴ്‌സിയിലും. ഭര്‍ത്താവ് ഇവിടെ ജനിച്ചു വളര്‍ന്ന ആള്‍. കാലിഫോര്‍ണീയയില്‍ നിന്ന് എത്തിയ ഭര്‍ത്താവ് അവസരം കിട്ടാന്‍ കാത്തിരുന്ന് ഒടുവില്‍ പള്ളിയിലെത്തി വെടിവയ്ക്കുകയായിരുന്നു.

വ്യാഴാഴ്ച (നാളെ) മെറിന്റെ ജന്മദിനവും വിവാഹ വാര്‍ഷിക ദിനവുമാണ്. മെറിന്റെ ഭര്‍ത്താവ്നെവിനെ (ഫിലിപ്പ് മാത്യു-34) പേടിച്ചാകാം മെറിന്‍ബ്രോവാഡ് ആശുപത്രിയിലെ ജോലി വിട്ട് ടാമ്പയിലേക്ക് അടുത്ത മാസംമാറാന്‍തീരുമാനിച്ചതെന്നു കരുതുന്നു.2016ലാണ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവുമായുള്ള വിവാഹം. ഇതിനു ശേഷമാണ് അമേരിക്കയിലെത്തിയത്.

'കുത്തിവീഴ്ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചുകയറ്റിയതെന്നു സഹപ്രവര്‍ത്തക പറഞ്ഞതായി മാനോരമ റിപ്പോര്‍ട്ട് ചെയ്തു. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങള്‍ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു' ആശുപത്രിയിലെ സഹപ്രവര്‍ത്തകരിലൊരാള്‍ കണ്ണീരോടെ പറയുന്നു.

17 തവണയാണ് നെവിന്‍ മെറിനെ കുത്തിയത്. മരണം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിന്റെ സഹപ്രവര്‍ത്തകര്‍ അക്രമി സഞ്ചരിച്ച കാറിന്റെ ചിത്രങ്ങള്‍ അടക്കം പകര്‍ത്തുകയും ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തു.

മിഷിഗണിലെ വിക്സനില്‍ ജോലിയുള്ള നെവിന്‍ കാലേകൂട്ടി കോറല്‍ സ്പ്രിങ്ങ്സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മെറിന്‍ ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം നോക്കി ആശുപത്രിയുടെ പാര്‍ക്കിങ്ങ് ലോട്ടിലെത്തി

മോനിപ്പള്ളി ഊരാളില്‍ വീട്ടിലെ തൊട്ടിലില്‍ ഒന്നുമറിയാതെ ഉറങ്ങുകയാണ് മെറിന്റെ പുത്രി രണ്ടു വയസ്സുകാരി നോറ.

മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് മെറിന്‍ വീട്ടിലേക്ക് വിഡിയോ കോള്‍ വിളിച്ചിരുന്നു. അച്ഛനോടും അമ്മയോടും സഹോദരി മീരയോടും സംസാരിച്ചു. മകള്‍ നോറയുടെ കുസൃതികള്‍ കണ്ടു.

കഴിഞ്ഞ ഡിസംബറില്‍ മെറിനും ഫിലിപ്പും നോറയും നാട്ടിലെത്തി. ഫിലിപ്പും മെറിനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്ന് മെറിന്റെ പിതാവ് ജോയി പറയുന്നു. എങ്കിലും ഫിലിപ്പിനെതിരെ പരാതിയൊന്നും നല്‍കിയില്ല. നാട്ടിലെത്തി 10 ദിവസം കഴിഞ്ഞപ്പോള്‍ ഫിലിപ് തിരികെ പോയി. ജനുവരി 12നു പോകാന്‍ വേണ്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഫിലിപ്പ് നേരത്തേ മടങ്ങി

മകള്‍ നോറയെ വീട്ടില്‍ ഏല്‍പിച്ചു ജനുവരി 29ന് മെറിനും മടങ്ങി. ഫിലിപ്പും മെറിനും മാസങ്ങളായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫിലിപ്പില്‍ നിന്നു ഭീഷണിയുള്ളതായി മെറിന്‍ പറഞ്ഞിട്ടില്ലെന്നു കുടുംബാംഗങ്ങള്‍ പറയുന്നു.

ഹോട്ടല്‍ മുറിയില്‍ നിന്നാണ് നെവിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ സ്വയം കുത്തി മുറിവേല്‍പിച്ച നിലയിലായിരുന്നു.
മെറിന്‍ ജോയിയുടെ (26) മ്രുതദേഹം നാട്ടില്‍ കൊണ്ടു പോയി സംസ്‌കരിക്കും
Join WhatsApp News
Renipoulose 2020-08-01 19:34:22
It is a devastating incident for anyone to understand. Our goal shouldn’t be focusing on individual who did it , preferably on the issue. Why did it happen? How can we prevent incidents in the future? Awareness and support system is the key to avoid this kind of events in our community.Please brainstorm Our ideas to come up with an action plan. Please share
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക