Image

എഫ് എം സി കാഴ്‌സ്‌വെല്ലില്‍ 510 സ്ത്രീ അന്തേവാസികള്‍ക്ക് കോവിഡ്-19

ഏബ്രഹാം തോമസ് Published on 29 July, 2020
എഫ് എം സി കാഴ്‌സ്‌വെല്ലില്‍ 510 സ്ത്രീ അന്തേവാസികള്‍ക്ക് കോവിഡ്-19
ടെക്‌സസ്സിലെ കാഴ്‌സ്വെല്ലില്‍ സ്ത്രീ ജയില്‍ പുള്ളികളെ പാര്‍പ്പിച്ചിരിക്കുന്ന ഫോര്‍ട്ട്വര്‍ത്ത് മെ#ിക്കല്‍ സെന്ററില്‍ 510 അന്തേവാസികള്‍ കോവിഡ് 19 പോസിറ്റീവായി സ്ഥിരീകരിച്ചു. ആദ്യ റിപ്പോര്‍ട്ടില്‍ 200 സ്ത്രീ അന്തേവാസികള്‍ക്ക് കൊറോണ വൈറസുണ്ട് എന്നാണ് പറഞ്ഞത്. പിന്നീട് ഇത് 510 ആയി സ്ഥിരീകരിക്കുകയായിരുന്നു, ഡാലസ് ഫോര്‍ട്ട്വര്‍ത്ത് പ്രദേശത്തെ മറ്റൊരു ഫെഡറല്‍ പ്രിസണ്‍, സിഗോവിലുള്ളതിലാണ് ഇതില്‍ കൂടുതല്‍ (1156) കോവിഡ് 19 രോഗികള്‍ ഉള്ളത്.

ഒരു കൂട്ടിനുള്ളില്‍ കിടന്ന് സ്വന്തം വാലിന് പിന്നാലെപായുന്ന മുയലുകളെ പോലെയാണ് ഇപ്പോള്‍ ഞങ്ങള്‍. ഒരു അന്തേവാസിയായ ഹോളി ചാപ്മാന്‍ പറഞ്ഞു. മൂന്നാഴ്ച മുന്‍പ് മൂന്ന് പേര്‍ക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചിരുന്നുള്ളു. ഒരു തടവുകാരി, ആന്‍ഡ്രി സര്‍ക്കിള്‍ ബെയര്‍, ഏപ്രില്‍ 28 ന് മരിച്ചു. മറ്റൊരു തടവുകാരി, സാന്‍ഡ്രകിന്‍കെയ്ഡ് (69 വയസ്സ്) ജൂലൈ 12 ന് മരിച്ചു. കഴിഞ്ഞാഴ്ച 51കാരി തെരീസ എലി വൈറസ് ബ3ധ മൂലം മരിക്കുന്ന മൂന്നാമത്തെ തടവുകാരിയായി.

മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുവാന്‍ ബ്യൂറോ ഓഫ് പ്രിസണ്‍സിനെ സമീപിക്കണമെന്ന് കാഴ്‌സ്വെല്‍ അധികാരികള്‍ അറിയിച്ചു. ബി ഒ പിയാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതും കൂടുതല്‍ രോഗവ്യാപനം തടയുവാന്‍ ശ്രദ്ധിക്കുന്നതെന്നും കൂ്ട്ടിച്ചേര്‍ത്തു. 'ഒരു അിയന്തിര പ്രശ്‌നമുണ്ടായാല്‍ ജീവനക്കാരുടേയും അന്തേവാസികളുടേയും സുരക്ഷ ഉറപ്പുവരുത്തും. ഞങ്ങളുടെ എല്ലാ സ്ഥാപനങ്ങളും കോവിഡ് 19 നേരിടുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതലും എടുക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തും, ബി ഓ പി ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

അനവധി അന്തേവാസികള്‍ മാധ്യമങ്ങളോട് പ്രിസണില്‍ ആവശ്യമായ ശുചീകരണ സാധനങ്ങളോ പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്‌മെന്റുകളോ ഇല്ല എന്നും ഒരു തടവുകാരി പോസിറ്റീവായി ടെസ്റ്റ് ചെയ്താല്‍ സെല്‍സാനി റ്റൈസ് ചെയ്യാറില്ലെന്നും പറഞ്ഞിരുന്നു. ഒരു തടവുകാരി, സാന്ദ്ര ഷോള്‍ഡേഴ്‌സ്, കോവിഡ് 19 പോസിറ്റീവായി ടെസ്റ്റ് ചെയ്തു. അവര്‍ പ്രിസണിലെ ടി വി മുറിയില്‍ മലപോലെ കൂട്ടിയിരിക്കുന്ന കിടക്കകള്‍ മാധ്യമങ്ങള്‍ക്ക് കാട്ടിക്കൊുത്തു. ഈ കിടക്കകള്‍ സാനിറ്റൈസ് വീണ്ടും ഉപയോഗിക്കാനാണ് പ്രിസണ്‍ ഉദ്ദേസിക്കുന്നതെന്ന് വെളിപ്പെടുത്തി. അന്തേവാസികള്‍ ഉത്കണ്ഠാകുലരാണ്, കോപിതരാണ്, മനുഷ്യോചിതമല്ലാതെ പെരുമാറുന്നു എന്ന് കരുതുന്നു. അവരോട് കളവാണ് പറയുന്നതെന്ന് പരാതിയുണ്ടെന്ന് ചാപ്മാന്‍ പറഞ്ഞു.

ഒരു ദിവസം രണ്ട് നേരം ആഹാരം ലഭിച്ചിരുന്നത് ഇപ്പോള്‍ ബ്രൗണ്‍ കവറിലാക്കിയ തണുത്ത സാന്‍ഡ്വിച്ചിന്റെ ഒരു സാക്ക് ലഞ്ചില്‍ ഒതുക്കിയിരിക്കുകയാണ്. ഞങ്ങളെ ഉപേക്ഷിച്ചത് പോലെയാണ് തോന്നുന്നത്. ഓഫീസേഴ്‌സ് പറയുന്നത് അവര്‍ ചെയ്യുന്നതെല്ലാം ഞങ്ങള്‍ക്ക് വേണ്ടിയാണ്. അവര്‍ ഞങ്ങളൊടൊപ്പം ഉണ്ടെന്നാണ് ഇരുപത്തിനാല് മണിക്കൂറും ക്വാറന്റൈനില്‍ മറ്റ് മൂന്ന് പേരോടൊപ്പം 6*6 അി സെല്ലില്‍, 10 മിനിറ്റ് ഷവര്‍, 10 മിനിട്ട് ഫോണിനും ഇമെയിലിനും (കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍) മാത്രം ലഭിക്കുന്ന അവസ്ഥയില്‍ കഴിയുന്നത് അവരല്ല.

ജൂലൈ 14 ന് അഡ്മിനിസ്‌ട്രേഷന്‍ വൈറസ് പടരുന്നത് തടയാന്‍ അവര്‍ എടുക്കുന്ന നടപടികള്‍ വിശദീകരിച്ച് അന്തേവാസികള്‍ക്ക് പ്രിന്റഡ് നോട്ടീസുകള്‍ നല്‍കി. അന്തേവാസികള്‍ അവരുടെ റൂമുകളില്‍ കഴിയണമെന്ന് നിര്‍ദ്ദേശിച്ചു. രണ്ട് മാസത്തിനുള്ളില്‍ ആദ്യമായി മാസ്‌കുകള്‍ എല്ലാവര്ഡക്കും നല്‍കി. നോട്ടീസിന്റെ അവസാനത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ രോഗം പടരാതിരിക്കാന്‍ എല്ലാം ചെയ്യുന്നുണ്ടെന്നും അന്തേവാസികള്‍ അവരുടെ പങ്ക് നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ടു. ചാപ്മാന്‍ വിവരിച്ചു. അന്തേവാസികളില്‍ ഒരാള്‍ (വൈറസ് പിടിപെട്ടവര്‍) ഒരു മുന്‍ ഗവണ്മെന്റ് കോണ്‍ട്രാക്റ്ററായ റിയാലിറ്റി വിന്നറാണ്. ഒരു ക്ലാസിഫൈഡ് റിപ്പോര്‍ച്ച് ഒരു ന്യൂസ് ഓര്‍ഗനൈസേഷന് വെളിപ്പെടുത്തിയ കുറ്റം സമ്മതിച്ച് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഇവര്‍. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ വിവരിക്കുന്ന രേഖകളാണ് ഇവര്‍ പുറത്തുവിട്ടത്. ഇവര്‍ നാഷണല്‍ സെക്യൂരിറ്റി ഓഫീസില്‍ എയര്‍ഫോഴ്‌സ് കോമ്#ട്രാക്ടറായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക