Image

വർചൂൽ ഫസ്റ്റ് ഫ്രൂട്ട് ഓക്ഷൻ- ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് മാതൃകയാക്കി

(എബി മക്കപ്പുഴ) Published on 29 July, 2020
വർചൂൽ ഫസ്റ്റ് ഫ്രൂട്ട് ഓക്ഷൻ- ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ച്  മാതൃകയാക്കി
ഡാളസ്:സൂമിലൂടെ ജൂലൈ 26 ഞയറാഴ്ച ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് നടത്തിയ ഫസ്റ്റ് ഫ്രൂട്ട് ഓക്ഷൻ/ആദ്യ ഫല ലേലം മറ്റുള്ളവർക്ക് മാതൃകയായി.
കൊറോണ വൈറസ് ബാധ മഹാമാരിയായി നിലനിൽക്കെ ഒരു പരീക്ഷണം എന്ന നിലയിൽ സൂമിലൂടെ നടത്തിയ ഈ ലേലം വൻ വിജയമായി.
 ഇടവക വികാരിമാരായ റവ.ഡോ. എബ്രഹാം മാത്യു , റവ.ഡോ.ബ്ലെസ്സൺ കെ.മോൻ എന്നിവർ പ്രാർത്ഥിച്ചു തുടക്കമിട്ട ലേലത്തിന് നേതൃത്വം നൽകിയത് എബ്രഹാം മാത്യു (കുഞ്ഞുമോൻ) ആയിരുന്നു.

ഭദ്രാസന ട്രഷറർ പ്രൊഫ.ഫിലിപ്പ് തോമസ് സി പി എ ലേലത്തിന്റെ ആദ്യാവസാനം വരെ സന്നിഹിതനായിരുന്നു.

15500 ഡോളർ വരുമാനം ഈ ഔക്ഷനിലൂടെ ലഭിച്ചുവെന്നാണ് ഭാരവാഹികൾ അറിയിച്ചത്. നൂറ്റി അൻപതിൽ പരം ഫാമിലി ഈ ലേലത്തിൽ പങ്കെടുത്തു. ചക്ക,കപ്പ, ചേമ്പ്, ചേന,നാരങ്ങാ, ഓറഞ്ച്,പാവയ്ക്കാ, പടവലങ്ങാ, പയര്, കോവക്ക, മത്തങ്ങാ, വിവിധ ഇനം ഫ്രൂട്ടുകൾ, കറിവേപ്പില,മുരിങ്ങ മരങ്ങൾ, വിവിധ ഇനം ഗാർഡൻ വിഭവങ്ങൾ എത്തിക്കുകയും, പ്രയർ ഗ്രുപ് ലീഡേഴ്സ് ലേലം ഉറപ്പിച്ചവരുടെ സാധനങ്ങൾ അതാതു വീടുകളിൽ എത്തിച്ചു  കൊടുക്കുകയും ചെയ്തു.

നാട്ടിൽ വിലയില്ലാത്ത തള്ളി കളയുന്ന ചക്കക്കു വേണ്ടി നീണ്ടു നിന്ന വാശിയേറിയ  ലേലം $770-ൽ ഉറപ്പിച്ചത് ഈ ലേലത്തിൽ കൗതുകമേകി.

ചർച്ചിന്റെ പാർക്കിംഗ് ലോട്ടിൽ പ്രത്യേകം തയ്യാർ  ചെയ്ത ടെന്റിലായിരുന്നു ലേലം നടത്തിയത്.എക്സിക്യൂട്ടീവ് കമ്മറ്റി മെംബേർസ് എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പു വരുത്തിയായിരുന്നു  ഈ ലേലം സംഘടിപ്പിച്ചത്.
വർചൂൽ ഫസ്റ്റ് ഫ്രൂട്ട് ഓക്ഷൻ വൻ വൻ വിജയമാക്കിയ ഇടവകയിലെ കുടുംബാംഗങ്ങളെ ഇടവക വികാരിമാർ അഭിനന്ദിച്ചു.

    
വർചൂൽ ഫസ്റ്റ് ഫ്രൂട്ട് ഓക്ഷൻ- ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ച്  മാതൃകയാക്കി  വർചൂൽ ഫസ്റ്റ് ഫ്രൂട്ട് ഓക്ഷൻ- ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ച്  മാതൃകയാക്കി  വർചൂൽ ഫസ്റ്റ് ഫ്രൂട്ട് ഓക്ഷൻ- ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ച്  മാതൃകയാക്കി  വർചൂൽ ഫസ്റ്റ് ഫ്രൂട്ട് ഓക്ഷൻ- ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ച്  മാതൃകയാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക