Image

ഹൂസ്റ്റണിൽ നിന്നും അഗ്നിശക്തി! (സി. ആന്‍ഡ്രൂസ്)

Published on 29 July, 2020
ഹൂസ്റ്റണിൽ നിന്നും അഗ്നിശക്തി! (സി. ആന്‍ഡ്രൂസ്)
ഇന്ന് ഒരു ഫാമിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. ഞാൻ മാസ്ക് വെച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ ഫാംകാരൻ   ചോദിച്ചു "എന്തിനാണ് മാസ്ക് വെക്കുന്നത്" എന്ന്. തുടർന്നുള്ള സംഭാഷണത്തിൽ അദ്ദേഹം വളരെ തറപ്പിച്ചു പറഞ്ഞു; കൊറോണ വെറും ഹോക്സ് ആണ്, ട്രംപിനെ താഴെ ഇറക്കാൻ ഡെമോക്രറ്റുകളും കമ്മ്യൂണിസ്റ്റുകളും കൂടി നടത്തുന്ന കപട നാടകം ആണ് ഇത്. കുറെ വെബ് സയിറ്റുകളും, കുറെ ഡോക്ടേഴ്‌സിൻ്റെ  ലേഘനങ്ങളും കൂടാതെ ഹൂസ്റ്റൺ കാരി ഒരു ഡോക്ടർ പാസ്റ്ററെക്കുറിച്ചുള്ള  ലേഖനവും അദ്ദേഹം തന്നു. ഞാൻ വായിച്ചു മനസ്സിൽ ആകിയതിന്റെ ഏകദേശ രൂപം ഇതാ!
 
അന്യഗ്രഹ ജീവികൾ, പൈശാചിക ബീജം, പലരും ചവറ്റുകൊട്ടയിൽ എറിഞ്ഞ ഹൈഡ്രോക്‌സി ക്ളോറോഖിയിൻ എന്നിവയിൽ സ്റ്റെല്ല ഇമ്മാനുവേൽ  വിശ്വസിക്കുന്നു. അമേരിക്കക്കാരുടെ ആരോഗ്യ പ്രശ്നത്തിന് കാരണം ഉറക്കത്തിൽ സ്വപ്നത്തിൽ  സെക്സ് ഉണ്ടാകുന്നു, അപ്പോൾ  പിശാച്ചുക്കളുടെയും  അന്യ ഗ്രഹ ജീവികളുടെ ഡി ൻ എ മാനുഷരിൽ  കലരുന്നു എന്നത്കൊണ്ടാണ്.- കൊറോണയെ തടയുവാൻ ഫെയിസ് മാസ്ക് വേണ്ട. സ്റ്റെല്ല ഇമ്മാനുവേൽ എന്ന് അറിയപ്പെടുന്ന ഇവരുടെ വീഡിയോ തീർച്ചയായും കാണേണ്ടത്  തന്നെ എന്ന് ട്രംപ് ജൂനിയർ ട്വീറ്റ് ചെയ്തു, ട്രമ്പതു വീണ്ടും ട്വീറ്റ് ചെയ്യുകയും ചെയിതു. സ്റ്റെല്ല ഇമ്മാനുവേൽ ഒരു ഫിസിസിഷ്യൻ ആണ്, ക്രിസ്ത്യൻ മിനിസ്റ്ററും ആണ്. മെഡിക്കൽ വിഷയങ്ങളിൽ മാത്രം അല്ല;  മറ്റു പല ഫീൽഡുകളിലും മറ്റു പലർക്കും അറിവില്ലാത്ത   അഭിപ്രായങ്ങൾ തട്ടിവിടുന്നതിൽ കേമി തന്നെ. അവയിൽ ചിലത് നോക്കുക. 
ഗർഭപാത്രത്തിൽ ഉണ്ടാവുന്ന സിസ്റ്റുകൾ, എൻഡോമെട്രിയോസിസ് എന്നിവ ഉറക്കത്തിൽ സ്വപ്നത്തിൽ  പിശാചുക്കളുമായും ദുർമന്ത്രവാദികളുമായി സംഭോഗം ചെയ്യുന്നതുകൊണ്ടാണ്.  അന്യഗ്രഹ ജീവികളുടെ ഡി ൻ എ മെഡിക്കൾ ചികിത്സക്ക് ഉപയോഗിക്കുന്നുണ്ട്. മത വിശ്വസത്തിൽ നിന്നും അകറ്റുവാൻ ഉള്ള വാക്സിൻ നിർമ്മിക്കുന്നതിൽ ഗവേഷകർ ഇന്ന് പണിയെടുക്കുന്നു.
അമേരിക്കൻ ഭരണം നടത്തുന്നത്   മനുഷരെ കൂടാതെ ഉരഗങ്ങളും അന്യഗ്രഹ ജീവികളും കൂടി ആണ് എന്നാണ് സ്റ്റെല്ല പറയുന്നത്. എന്നിട്ടും ജൂലൈ 27 ന് കോൺഗ്രസ്സിൽ ലോബിയിങ് നടത്താൻ ഇവർ വാഷിങ്ടൺ ഡി സി യിൽ എത്തി. ''അമേരിക്കയിലെ  മുൻനിര ഡോക്ടേഴ്സ്'' എന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറെ ഡോക്ടർമാരുടെ; 'വെള്ള കോട്ട്' സമ്മേളനത്തെ സ്റ്റെല്ല ഇമ്മാനുവേൽ സുപ്രീം കോർട്ടിന്റെ മുന്നിൽ അഭിസംബോധന ചെയിതു.  വിരലിൽ എണ്ണാൻ മാത്രം ആളുകൾ ഉണ്ടായിരുന്ന ഇ സമ്മേളനം 'റ്റി പാർട്ടി പേട്രിയോട്ട്സ്' എന്ന തീവ്ര വലതു പക്ഷ ഗ്രൂപ് സംഘടിപ്പിച്ചത് ആണ്. വളരെ പണക്കാർ ആയ റിപ്പപ്ലിക്കൻസ്സ് ആണ് ഇവർ.

സുപ്രീം കോടതിയുടെ മുന്നിലെ പടികളിൽ നടത്തിയ മീറ്റിൽ സ്റ്റെല്ല പറഞ്ഞു, ട്രംപ് സ്വയം കഴിച്ച ഹൈഡ്രക്‌സി ക്ളോറോക്വിൻ കൊണ്ട് നൂറു കണക്കിന് രോഗികളെ അവർ ചികിൽസിച്ചു. പക്ഷെ സത്യം നേരെ വിപരീതം ആണ്.  പല രാജ്യങ്ങളിലും നടത്തിയ പരീക്ഷണങ്ങൾ, കോവിഡിനെ തടയുവാൻ ഹൈഡ്രോക്‌സി ക്ളോറോക്വിൻ ഫലപ്രദം അല്ല എന്ന് കണ്ടെത്തി. ഫ് ഡി യെ അനുവദിച്ച താൽക്കാലിക അനുമതി പിൻവലിക്കുകയും ചെയിതു.

ഇവർ  പറയുന്നു- മാസ്‌ക്കുകൾ ധരിക്കേണ്ട ആവശ്യം ഇല്ല, കോവിഡിനെ അത് തടയുകയില്ല, അവരും അവരുടെ സ്റ്റാഫും മാസ്ക് ധരിക്കുന്നില്ല, കൊറോണക്ക് ഫലപ്രദമായ ചികിത്സയും ഉണ്ട്. ആരും കൊറോണ നിമിത്തം മരിക്കേണ്ട ആവശ്യം ഇല്ല. ഇവരെ; മൈക്രോഫോണിൽ നിന്നും അകത്തുവാൻ കൂടെ ഉള്ളവർ ശ്രമിച്ചു അത്രക്ക് വിഡ്ഢിത്തരം ആണ് അവർ വിളിച്ചു കൂവിയത്. ഫേസ് ബുക് മുതലായ സോഷ്യൽ മീഡിയയിൽ ലക്ഷങ്ങൾ ആണ് ഇവരെ ശ്രദ്ധിച്ചത്. “Hydroxychloroquine” trended on Twitter, എന്നപേരിൽ ആണ് സ്റ്റെല്ല ഇമ്മാനുവലിന്റെ വീഡിയോ പ്രചരിച്ചത്.  ഇവരുടെ വ്യജ പ്രചരണത്തെ ട്രംപ് അനുയായികൾ, യാഥാസ്ഥിതിക റിപ്പപ്ലിക്കൻ സ്റ്റുഡൻസ് ഗ്രൂപ്- ടെർണിങ് പോയന്റ് യു സ് എ,  ട്രംപ് സപ്പോർട്ടേഴ്‌സ് ഡയമണ്ട് & സിൽക്ക് എന്ന  സ്ത്രികൾ  ഒക്കെ സ്റ്റെല്ലയുടെ വീഡിയോ പ്രചരിപ്പിച്ചു. കോവിഡിന് എതിരെയുള്ള കള്ള പ്രചരണം എന്നത് നിമിത്തം ടിറ്റർ, ഫേസ് ബുക്ക് മുതലായ  പല സോഷ്യൽ മീഡിയയും ഇ വീഡിയോ ഡിലീറ്റ് ചെയിതു. 

സ്റ്റെല്ലയുടെ കള്ള പ്രചരണ വീഡിയോയും ഫെസ്ബൂക് പ്രൊഫയിലും  ഡിലീറ്റ് ചെയിത ഫേസ് ബുക്കിൻ്റെ  സെർവർ, യേശു ക്രിസ്തു നശിപ്പിക്കും എന്ന് അവർ ഭീഷണി മുഴക്കി. ' ഹലോ! ഫേസ്‍ബുക്, എൻ്റെ അക്കവുണ്ടും വീഡിയോകളും ഉടൻ നിങ്ങൾ വീണ്ടെടുത്ത് പ്രക്ഷേപിച്ചില്ല എങ്കിൽ നിങ്ങളുടെ സെർവർ കംപ്യൂട്ടേഴ്സ് എല്ലാം നശിക്കും എന്ന് യേശുവിന്റെ നാമത്തിൽ ഞാൻ പ്രതിജ്ഞ ചെയുന്നു, നിങ്ങൾ ദൈവത്തെക്കാൾ വലിയവർ അല്ല'.

ടെക്‌സാസ് മെഡിക്കൽ ബോർഡിന്റെ ഡാറ്റാബേസ് അനുസരിച്ചു ഇമ്മാനുവേൽ രജിസ്റ്റേർഡ് ഫിസിഷ്യൻ ആണ്. അഗ്നിശക്തി മിനിസ്റ്റ്രീസ് എന്ന അവരുടെ പള്ളിയുടെ അടുത്തുള്ള സ്ട്രിപ്പ് മാളിൽ ആണ് അവരുടെ ക്ളീനിക്. കാമറൂണിൽ ജനനം. നയിജീരിയയിൽ നിന്നും മെഡിക്കൽ ബിരുദം. ഇവരുടെ പ്രസംഗം കഴിഞ്ഞ ഉടനെ $ 90 ൽ നിന്നും $ 1616 ൽ എത്തി അവരുടെ ഗോ ഫണ്ട് മി. ഇവരുടെ മെഡിക്കൽ ലയിസൻസ് കാൻസൽ ചെയ്യിക്കാൻ ഹൂസ്റ്റണിൽ ഉള്ള കുറെ സ്ത്രി ഡോക്ടേഴ്സ് ശ്രമിക്കുന്നു എന്ന് അവർ ആരോപിച്ചു, പക്ഷെ തെളിവുകൾ പുറത്താക്കാൻ വിസമ്മതിച്ചു. ഹൈഡ്രോക്‌സി ക്ളോറോക്വിൻ ഇവർ ഉപയോഗിച്ചു കൊറോണയെ ചികിൽസിക്കുന്നു എന്നതു ആണ് കാരണം. ഇതിൽ എത്രമാത്രം സത്യം ഉണ്ടെന്ന് അറിവില്ല.  
Join WhatsApp News
2020-07-30 05:11:01
പീരുമേട്ടിൽ ഒരു പാസ്റ്റർ അറുപതിലധികം വീടുകളിൽ പോയി പ്രാർത്ഥിച്ച് അവരിൽ കർത്താവിന്റെ അനുഗ്രഹം വർഷിച്ചു.. തുടർന്ന് പരിശുദ്ധാത്മാവിനാൽ പാസ്റ്റർക്ക് കോവിഡ് സ്ഥിരീകരിച്ചു.. പാസ്റ്ററിനാൽ നിറവ് ലഭിച്ചവരെല്ലാം ഒന്ന് കയ്യടിച്ച് ദൈവത്തെ സ്തുതിച്ചാട്ടെ... ഹാലേലുയ്യ.. ചവിട്ടി കൂട്ടി നടുവൊടിച്ച് കോവിഡ് കാലം കഴിയുന്നത് വരെ അകത്തിടുകയാണ് വേണ്ടത് ഈ വക ജന്തുക്കളെ... 😡 ( മാസ്ക്ക് വെക്കില്ല എന്ന് പറഞ്ഞ് രണ്ടാഴ്ച്ച മുമ്പ് പോലീസുകാരോട് തട്ടിക്കയറിയ പാസ്റ്ററാണ്
OruYukthivadiAlleppey 2020-07-30 05:14:36
ആചാരങ്ങളുടെ പ്രസക്തി ഇത്രയേയുള്ളൂ!!! ഒരു ക്രിസ്തീയ വിശ്വാസി ഒരു വൈറൽ രോഗം വന്നു മരിക്കുന്നു - അയാൾക്ക് സിമിത്തേരി പോയിട്ട് , തെമ്മാടിക്കുഴിക്കു പോലും അവകാശം ഇല്ലെന്നു വരുന്നു ? പൊതുസ്മശാനത്തിൽ ദഹിപ്പിക്കേണ്ടി വരുന്നു. ആ മനുഷ്യൻ ജീവിതകാലം കൊണ്ടു നടന്ന വിശ്വാസം - ആചാരം എല്ലാം അർത്ഥശൂന്യമായി ? അദ്ദേഹത്തിനു സ്വർഗ്ഗരാജ്യം ലഭിക്കുമോ ? ആവോ മനുഷ്യന്റെ ശവശരീരത്തിൽ നിന്നും കോവിഡ് അണു പ്രസരണമുണ്ടായതായി അറിയില്ല. പക്ഷേ , കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശവശരീരം മറവു് ചെയ്യുന്നതിന് പ്രത്യേക പ്രോട്ടോകോൾ ഉണ്ട് . ഇവിടെ ആലപ്പുഴ രൂപത നിയമപരമായ പ്രോട്ടോകോൾ അനുസരിക്കുയും ഒപ്പം ഒരു വിശ്വാസിയുടെ കുടുംമ്പത്തെ സഭയോടൊപ്പം ചേർത്തു നിർത്തിക്കൊണ്ടും സിമിത്തേരിയിൽ ക്രിസ്തീയ വിശ്വാസിയുടെ "ശവദാഹം'' നടത്തിയിരിക്കുന്നു !! വളരെ പ്രകീർത്തിക്കണ്ട വിപ്ലവകരമായ ഒരു കാര്യമാണിത് . നമ്മുടെ നവോത്ഥാന ചരിത്രത്തിലെ ഒരു നാഴികക്കല്ലാണിത് !! പ്രത്യേകം പറയേണ്ട കാര്യം ഇവിടെ വിശ്വാസത്തിന് ഒരു കോട്ടവുംതട്ടിയിട്ടില്ലാ എന്നുള്ളതാണ് .( കഴിഞ്ഞ മാസങ്ങളിൽ എല്ലാ മതസ്തരുടെയും ആരാധനാലയങ്ങൾ അടഞ്ഞുകിടന്നപ്പോഴും ആരും മറ്റു വിശ്വാസങ്ങൾ തേടി പോയിട്ടില്ല - നിരീശ്വരവാദികളും അയിട്ടില്ല !! ) പക്ഷേ, ആചാരത്തിനു് കാലോചിത മാറ്റം വന്നു എന്നു മാത്രം. അത് അനിവാര്യവുമാണ് .
2020-07-30 05:19:58
ആരാ എഴുതിയത് എന്നറിയില്ല..പക്ഷെ കണ്ണ് നിറഞ്ഞു) VSന് 92 തികഞ്ഞു.. സഖാവിന് ഒപ്പമുള്ള സമയത്ത് ഒരു കുസൃതി ചോദ്യം അദ്ദേഹത്തോട് ചോദിച്ചു. "എങ്ങിനെയാണ് സഖാവിന് ഈശ്വരവിശ്വാസം ഇല്ലാതായത് ?'' ചോദ്യം കേട്ട സഖാവ് കസേരയിലേക്ക് ചാരിയിരുന്ന് ഒരു നിമിഷം ആലോചനാ നിമഗ്നായി. പിന്നെ കുനിഞ്ഞിരുന്ന് താഴേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.... " അഛനും, അമ്മയും, സഹോദരങ്ങളും അടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത്. .. അങ്ങിനെയിരിക്കെ അമ്മക്ക് മാരക അസുഖമായ വസൂരി പിടിപെട്ടു... അന്നൊക്കെ വസൂരി വന്നാൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഓലപ്പുര കെട്ടി രോഗിയെ അതിന് അകത്താക്കും... ആരെങ്കിലും ഭക്ഷണമോ വെള്ളമോ മരുന്നോ കൊണ്ടു കൊടുത്താലായി... പലപ്പോഴും രോഗിയുടെ വേദന കൊണ്ടുള്ള നിലവിളി ദൂരെ കേൾക്കുമായിരുന്നു. ദുരിതത്തിനവസാനം മരിച്ചാൽ പുരയടക്കം കത്തിച്ചു കളയുകയും ചെയ്യും.... (ആ ഭീകരത ഒന്നാലോചിച്ചു നോക്കൂ). എന്റെ അമ്മയേയും പാടത്തെ ഒരു പുരയിലാക്കി. .. ഞാനന്ന് നന്നേ ചെറുപ്പം. .. അമ്മയെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുമ്പോൾ, അഛൻ പാടത്തെ വരമ്പത്ത് കൊണ്ടു പോകും. .. ദൂരെ ഒരു ചെറ്റപ്പുര ചൂണ്ടിക്കാണിച്ച് അമ്മ അതിന് അകത്തുണ്ടെന്ന് പറഞ്ഞു തരും. .. നോക്കിയാൽ പുര മാത്രം കാണാം.... അമ്മ ഒരു പക്ഷെ ഓലപ്പഴുതിലൂടെ ഞങ്ങളെ കാണുന്നുണ്ടായിരിക്കും." ഒരു നിമിഷം സഖാവ് നിശബ്ദനായി.... പിന്നെ തുടർന്നു. ''കുറെ കഴിഞ്ഞാൽ ഒന്നും മനസിലാവാതെ അഛനോടൊപ്പം തിരിച്ചു പോരും. ... അമ്മയുടെ അസുഖം മാറുവാൻ കരഞ്ഞ് പ്രാർത്ഥിക്കുകയല്ലാതെ മറ്റൊന്നും അന്ന് അറിയുമായിരുന്നില്ല. ... പിന്നീടെപ്പോഴോ അമ്മ പോയി എന്നറിഞ്ഞു. ... അഛൻ മാത്രമായിരുന്നു പിന്നെ ഏക ആശ്രയം. .. അഛൻ അമ്മയില്ലാത്ത കുറവ് കാണിക്കാതെ ഞങ്ങളെ നോക്കുമായിരുന്നു. .... അങ്ങിനെയിരിക്കെ ജ്വരം പിടിപെട്ട് അഛനും മരണക്കിടക്കിയിലായി.... പേടിച്ച് വിറച്ച് ഉറക്കം വരാതെ ചുരുണ്ടു കിടന്ന് രാത്രി മുഴുവൻ അഛനെയെങ്കിലും തിരികെ തരണേ എന്ന് അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് പ്രാർത്ഥിക്കും. ... പക്ഷെ,... .... കുരുന്നുകളായ ഞങ്ങളെ തനിച്ചാക്കി അഛനും പോയി. ....അന്നൊന്നും വിളി കേൾക്കാത്ത ദൈവങ്ങളെ പിന്നെ വിളിക്കേണ്ടെന്ന് തോന്നി. " അറിയാതെ കണ്ണിൽ ഊറി വന്ന കണ്ണുനീർ കുമിള ചീമ്പി പൊട്ടിച്ച് ഞാനദ്ദേഹത്തിന്‍െറ കണ്ണിലേക്ക് നോക്കി...കനലെരിയുന്ന കണ്ണിലെവിടാ... കണ്ണുനീർ. #copied
2020-07-30 05:24:28
ഇപ്പോഴും ഉണ്ട് ദൈവങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കുന്ന മനുഷര്‍. അവര്‍ രാഷ്ട്രീയത്തില്‍ കയറി മറ്റുള്ളവരുടെ ജീവിതം നരക തുല്യം ആക്കുന്നു. അന്ധവിശ്വാ-സാചാരങ്ങളുടേയും,വർഗീയ ദ്രുവീകരണങ്ങളുടേയും, ഭീകരാക്രമണങ്ങളുടേയുമുൾപ്പെടെ സർവ്വ തിന്മകളുടെയും ലോകത്തിലെ അച്ചുതണ്ടായി വർത്തിക്കുന്നത് എന്നും, ഭൂമിയിലെ അധികാര രാഷ്ട്രീയo മാത്രമാണ്! തിന്മകളെ അതിന്റെ യഥാർത്ഥ കാരണക്കാരായ ഭരണകൂടങ്ങളുമായി ബന്ധിപ്പിക്കാതെ ജനശ്രദ്ധയിൽ നിന്നകറ്റി നിർത്തി ദൈവത്തിലേക്കാരോപിക്കുക എന്നതാണ് മതധർമം!. അധികാരിവർഗത്തിന് വേണ്ടി അതേ ധർമ്മം നിർവഹിക്കുന്ന മറ്റൊരു ഭരണകൂട ഉൽപന്നമാണ് യുക്തിവാദ വിഭാഗങ്ങൾ. മതവും യുക്തിവാദവും പ്രത്യക്ഷത്തിൽ എല്ലായിടത്തും വിരുദ്ധമാണെങ്കിലും രണ്ടിന്റേയും ഉറവിടവും ധർമ്മവും ഒന്നാണ്- നജീബ് അക്ബര്‍ -കൊച്ചിന്‍
HoustonMalayalee 2020-07-30 05:44:17
ivanka says Fauci is trying to make her father look incompetent. Sorry, Dear, that train left the station long ago! Our school district ordered PPE supplies and Clorox wipes in the 1000s. We are a large district. FEMA confiscated what they wanted and sold it to private vendors and THEY sold them back to us for double the price!! Imagine how much a Democrat could get done if they did not have to fix the mess a Republican left behind every ....... time. Trump is now in Texas. To attend his luncheon each guest pays $2800. You can get a photo taken with him for $50,000. You can sit with him at exclusive round table for $100,000. Wonder how many malayalees will be paying him $2800. The black glass & fake stock man will be there. He is very quite now. Hope his wife kicked him out.
MarykuttyJohnTX 2020-07-30 05:51:46
Trump and the GOP plan to let coronavirus unemployment benefits expire this week. No one should ever vote Republican ever again. Where would Trump be without his rich father, and without stupid people? -there are few malayalees too in his stupid group. Trump attended a fundraiser in Texas without a mask on the day the US hit 150,000 coronavirus deaths . trump is sending more of his federal Gestapo thugs to Detroit, Cleveland, and Milwaukee -- all predominantly Black areas that are in swing states. THE RACISM IS BLATANT. Trump virus is spreading.
ViswanathanKSanJose 2020-07-30 11:33:10
Writing for POLITICO this Thursday, John Harris says that things are changing for President Trump as far as his reelection chances go, and it’s not inconceivable that he might drop out of the race.
VaisakhanThampi 2020-07-30 11:16:40
നമുക്ക് വേണ്ടപ്പെട്ടവരെ നാറ്റിക്കാതിരിക്കുക എന്നത് ഒരു സാമാന്യമര്യാദയാണല്ലോ. അതുകൊണ്ട് ദൈവവിശ്വാസികൾ ഈ സമയത്ത് ദൈവത്തെ കുറിച്ച് മിണ്ടാതിരിക്കുക എന്നതാണ് അവർക്ക് ചെയ്യാവുന്ന ഏറ്റവും നല്ല ദൈവസേവ. കോവിഡ് ഇതിനകം 6.71 ലക്ഷം മനുഷ്യരെ കൊന്നിട്ടുണ്ട്. ഒന്നേമുക്കാൽ കോടി പേരെ അത് രോഗികളാക്കിയിട്ടുണ്ട്. പിന്നെ, ഇത് നേരിട്ട് വൈറസ് ബാധിച്ചവരെ മാത്രമല്ല കഷ്ടപ്പെടുത്തുന്നത്. കച്ചവടവും യാത്രയും വിനോദവും മുടങ്ങി, പഠനവും ജോലിയും അവതാളത്തിലായി കോടാനുകോടി മനുഷ്യർ അത് കാരണം ദുരിതത്തിലായിട്ടുണ്ട്. സമ്പദ് വ്യവസ്ഥകളുടെ തകർച്ച കൂടി ചേരുമ്പോൾ വരാൻ പോകുന്നത് ഇതിലും മോശം കാലമാകാനാണ് സാധ്യത. അതിൽ നിന്നൊക്കെ ഒന്ന് കരകയറാൻ അല്പം സമയമെടുക്കും. അതുവരെ നിങ്ങളുടെ ദൈവത്തോട് പത്തായത്തിലോ മച്ചിൻപുറത്തോ ഇരിയ്ക്കാൻ പറയുക. ദുരന്തം കഴിഞ്ഞ് പുറത്തിറങ്ങുക എന്നതാണ് മൂപ്പരുടെ ഒരു സ്റ്റൈൽ എന്നറിയാം. പക്ഷേ, ഇവിടെ ദുരന്തം കഴിഞ്ഞിട്ടില്ല. എവിടെങ്കിലും വാക്സിൻ കണ്ടെത്തിയെന്നോ മറ്റോ ഉള്ള പൊലിപ്പിച്ച വാർത്തകൾ കണ്ട് മതിമറന്ന്, ഇപ്പോ പുറത്തിറക്കിയാൽ ആകെ നാറ്റക്കേസാണ്. ശ്രദ്ധിക്കണം.
AnilRahimanTX 2020-07-30 11:29:07
Herman Caín thought Covid was a hoax, scoffed at wearing a mask. Died of Covid. Bill Montgomery, co-founder of pro-Trump, Turning Point USA, scoffed at virus. Died of Covid. Rep. Gohmert refused to wear a mask. Has Covid. See a pattern? Covid doesn’t care about partisanship.
LydiaPeterTX 2020-07-30 15:12:28
Joe Biden on Wednesday excoriated donald for promoting on Twitter the dubious claims of Dr. Stella Immanuel, the Houston doctor who’s claimed to have effectively treated hundreds of COVID-19 patients with hydroxychloroquine, who the presumptive Democratic presidential nominee called a “crazy woman.” In a virtual event with the UnidosUS Action Fund, a nonprofit advocating for Latino political power, Biden was asked to respond to trump having repeatedly pushed for public schools to reopen this fall without putting into place effective measures to keep teachers and students safe. Biden replied that trump should “stop tweeting and start doing something about it, damn it” and “stop talking about this crazy woman he talked about last night, who's an absolute disgrace.” Biden’s dig appeared to be in reference to Immanuel, whom Trump on Tuesday night called “very impressive” and an “important voice.”
SumanJacobMiami 2020-07-30 13:13:37
Florida reported a record increase in new COVID-19 deaths for a third day in a row on Thursday, with 252 fatalities in the last 24 hours, according to the state health department. Arizona also reported a record increase with 172 fatalities on Thursday, bringing that state's death toll to 3,626. Both states had been hotspots with major outbreaks but new cases have recently slowed in both, according to a Reuters tally. Florida reported 9,956 new cases, bringing its total infections to over 461,000, the second highest in the country behind California. Florida's total death toll rose to 6,709, the eighth highest in the nation.
AbilashVasudevNewarkNJ 2020-07-30 13:21:05
What a Joke!; Herman Cain has died after he was hospitalised with the coronavirus. The man attended Trump's Tulsa rally in June and was pictured not wearing a mask, but it was unclear if that was where he first contracted the novel virus. This comes as the trump has suggested for the first time that 2020's presidential election could be postponed amid the coronavirus pandemic, because he says - without evidence - that a nationwide mail-in ballot system would create "the most INACCURATE & FRAUDULENT Election in history." Trump made these comments amid worsening economic figures showing that the US economy shrank by 32.9 per cent between April and June, making it the sharpest contraction since the second world war.
2020-07-30 13:36:13
മേരികുട്ടിക്കു ജോലി ചെയ്യാതെ കാശു വേണം. തന്നില്ലെങ്കിൽ ട്രൂമ്പ് മോശം. തന്നാലും ട്രംപ് മോശം. ഈ മേരി കുട്ടിയുടെ ശരിക്കുള്ള പണി എന്താനാവോ?? ജീവിതകാലം മുഴുവൻ അൺഎംപ്ളോയ്മെന്റ് വാങ്ങാൻ!!!!!!!!!!!!!!!!!!!!!!!
REALPRESIDENTOBAMA 2020-07-30 14:43:17
Holy shit, President Obama just spoke about attacks against the US post office, active attacks against our elections, voter suppression, the closing of polling stations, attacks against our democracy and fascist attacks on peaceful protesters. Hell to the yes!! PREACH it
LallyJohnKottuppalyKannoor 2020-07-30 22:11:51
ഞാൻ കൊറോണയെ അതിജീവിക്കുമോ ? ദൈവം എന്നെ അതിന് സഹായിക്കുമോ? ഉണ്ണികൃഷ്ണൻ ശ്രീകണ്ഠപുരം ഞാൻ ലോകത്തെ 'ഹോമോസാപിയൻസ്' എന്ന സ്പീഷീസിലെ 7,794,798,739 എണ്ണത്തിൽ ഒരാൾ മാത്രമാണ്. അത്രയും എണ്ണമുള്ള ഏതൊരു ജീവിവർഗ്ഗത്തിലെയും കേവലം ഒരെണ്ണത്തിന്റെ ആരോഗ്യം, ആയുസ്സ് എന്നതിന് യാതൊരു പ്രാധാന്യവുമില്ലെന്നതാണ് സത്യം. കാരണം ഒരെണ്ണത്തിന്റെ അനാരോഗ്യം, മരണം എന്നിവകൊണ്ട് ആ സ്പീഷീസിന് ഒരു പോറലെങ്കിലും ഏൽക്കാനുള്ള statistical probability ഇല്ല എന്നതുകൊണ്ടാണ്. ഭൂമിയിലെ ജീവിവർഗ്ഗങ്ങളുടെയെല്ലാം ആകെയുള്ള എണ്ണത്തിന് പ്രകൃതി ഒരു സ്വയംനിയന്ത്രണ സംവിധാനമൊരുക്കിയിട്ടുണ്ട്. വേട്ടക്കാർ - ഇരകൾ (Prey - Predator) എന്ന സംവിധാനത്തിലൂടെയാണ് മിക്ക ജീവിവർഗ്ഗത്തിന്റെയും എണ്ണത്തെ നിയന്ത്രിച്ചു നിർത്തിയിരിക്കുന്നത്. സാധാരണഗതിയിൽ പ്രകൃതി ഒരിക്കലും ഏതെങ്കിലുമൊരു സ്പീഷീസിന്റെ എണ്ണത്തെ അപകടകരമായ അവസ്ഥയിലേക്ക് എത്താൻ അനുവദിക്കില്ല, അതായത് ഒന്നിനും ക്രമാതീതമായി കൂടാനോ, കുറയാനോ സാധ്യമല്ലെന്നർത്ഥം. ആ സന്തുലിതാവസ്ഥയെ തകിടം മറിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരു ജീവിവർഗ്ഗം മനുഷ്യൻ മാത്രമാണ്. കാട്ടിൽ കടുവകൾ, പുലികൾ, ചെന്നായ്ക്കൾ തുടങ്ങിയ അനേകതരം ഹിംസ്രജന്തുക്കൾ ഉണ്ടായിട്ടും, അവർ ഒറ്റയ്‌ക്കോ, കൂട്ടമായോ ഒക്കെ അതിശക്തരായിട്ടും, കാട്ടിലെ മാനുകൾക്ക് നാളിതുവരെ വംശനാശം സംഭവിച്ചിട്ടില്ലെന്നോർത്താൽ ആ സന്തുലിതാവസ്ഥയുടെ പിന്നിലുള്ള അത്ഭുതകരമായ തത്വത്തിനു മുന്നിൽ തലകുമ്പിട്ടുപോകും. അത് പ്രകൃതിയുടെ self regularization ന്റെ കഴിവാണ്. പക്ഷേ ഇവിടെ നമുക്ക് ദയനീയമെന്ന് തോന്നാവുന്ന ഒരു കാര്യമുണ്ട്. ഉദാഹരണത്തിലൂടെ അത് പറയാം, നാം എപ്പോൾ കാട്ടിൽ ചെന്നാലും അവിടെ പുള്ളിമാനുകളെ കാണും, പക്ഷെ നാമൊരിക്കലും മുൻപ്‌ചെന്നപ്പോൾ കണ്ട മാനുകളെത്തന്നെയാണോ പിന്നീട് ചെന്നപ്പോൾ കണ്ടതെന്ന് അന്വേഷിക്കാറില്ല, കാരണം നമുക്കതറിയേണ്ട ആവശ്യമില്ല, മാനുകൾ ഉണ്ടോ? എന്നതിൽ മാത്രമാണ് നാം ശ്രദ്ധിക്കുന്നത്. ഓരോവർഷവും മാനുകളുടെ എണ്ണമെടുക്കുന്നവരും(animal census) എത്ര മാനുകളുണ്ടെന്നതല്ലാതെ ഏതൊക്കെയാണ് ഈ വർഷം കാണാതായത്, ഏതൊക്കെയാണ് പുതിയതെന്ന് വിഷമിക്കാറില്ല. അതിന്റെ ശരിയായ കാരണം ഒരു സ്പീഷീസ് മാനുകളുടെ ആരോഗ്യകരമായ നിലനിൽപ്പിന് ആരോഗ്യമുള്ള എത്രമാനുകൾ ഉണ്ടെന്നതിനു മാത്രമേ പ്രസക്തിയുള്ളൂ, അതിലെ ഒരെണ്ണത്തിന് യാതൊരു പ്രസക്തിയുമില്ല എന്നതാണ്. പ്രകൃതിക്ക് ഭൂമിയിൽ 'മനുഷ്യൻ' എന്ന ജീവിവർഗ്ഗത്തെ നിലനിർത്തണമെന്നേ താല്പര്യമുള്ളൂ, അത് ഞാൻ, എന്റെ ഭാര്യ, മക്കൾ, അവരുടെ കുടുംബം എന്നിവരൊക്കെയായിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല. എന്നാൽ ഞാനും, എന്റെ കുടുംബാംഗങ്ങളും നാളെയും ഇവിടുണ്ടാകണമെന്നത് ഞങ്ങളുടെ മാത്രം ആഗ്രഹമാണ്. അതുതന്നെയാണ് കടുവയുടെയും, പുലിയുടേയുമൊക്കെ മുന്നിൽ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന ഓരോ മാനുകളും ആഗ്രഹിക്കുണ്ടാവുക. എന്നാൽ ചിലരൊക്കെ മാറ്റപ്പെടണം, മാറ്റപ്പെട്ടേ തീരൂ എന്നത് പ്രകൃതിയുടെ അലിഖിത നിയമമാണ്. പണ്ടുണ്ടായ പ്ളേഗ്ബാധ(Black death) യൂറോപ്പിലെ 250 ലക്ഷം മനുഷ്യരെയാണ് ഇല്ലാതാക്കിയത് അതായത് ഏതാണ്ട് അന്നത്തെ യൂറോപ്പിലെ ജനസംഖ്യയുടെ ഏതാണ്ട് 40 - 60 ശതമാനത്തോളം പേരെ. പ്ളേഗ്ബാധയെ ഔസേപ്പച്ചനും, വേലായുധനും, മുഹമ്മദും അതിജീവിച്ചോ എന്ന് പ്രകൃതി നോക്കിയില്ല, യഹോവയെ, ക്രിസ്തുവിനെ, അല്ലാഹുവിനെ, കൃഷ്ണനെ,രാമനെ ഒക്കെ ആരാധിക്കുന്നവരാണോ അതിജീവിച്ചതെന്ന് പ്രകൃതി അന്വേഷിച്ചില്ല, അല്ലെങ്കിൽ അതുനോക്കിയല്ല അവൾ ലക്ഷങ്ങളെ മരിക്കാൻ അനുവദിച്ചത്. മനുഷ്യർ അതിജീവിച്ചോ എന്നുമാത്രമാണ് നോക്കിയത്. അതെ, അതുമാത്രമാണ് പ്രകൃതിക്ക് പ്രസക്തമായ കാര്യം. നിലനിൽക്കാൻ ഏറ്റവും യോഗ്യരായവർ മാത്രമേ നിലനിൽക്കാവൂ(survival of the fittest) എന്ന ഡാർവീനിയൻ തത്വമനുസരിച്ചാണ് ഏതൊരു ജീവിയുടെയും ഭാവിനിർണ്ണയിക്കപ്പെടുന്നത്, തന്നെ പിടിക്കാൻ വരുന്ന കടുവയെ, പുലിയെ, ചെന്നായ്ക്കളെ ഓടിയോ, തന്ത്രത്തിലോ ഒക്കെ കബളിപ്പിച്ചു രക്ഷനേടുന്ന മാനുകൾക്ക് മാത്രമേ നാളെ തുടർന്ന് ജീവിക്കാനുള്ള അവകാശം പ്രകൃതി നൽകിയിട്ടുള്ളൂ. അല്ലാത്തവർ മാറ്റപ്പെട്ടേ തീരൂ. അതനുസരിച്ച് ഞാൻ കൊറോണയെ അതിജീവിക്കുമോ എന്നത്; ഞാൻ ഏതു ദൈവത്തിൽ വിശ്വസിക്കുന്നവനാണ്, എത്രനേരമാണ് പ്രാർത്ഥിക്കുന്നത്, എത്രമാത്രമാണ് ദേവാലയങ്ങളിലെ ഭണ്ഡാരപ്പെട്ടിയിൽ കൊണ്ടിടുന്നത്, എവിടെയെല്ലാം തീർഥാടനം പോയവനാണ്, എത്രപേരെയാണ് എന്റെ ദൈവത്തിലുള്ള വിശ്വാസികളാക്കി മാറ്റിയത് എന്നതിനെയൊന്നും അടിസ്ഥാനമാക്കിയല്ല. മറിച്ച് , രോഗാണുക്കൾ, അനാരോഗ്യകരമായ ചുറ്റുപാടുകൾ എന്നിവയെ അതിജീവിക്കാൻ ഞാൻ എത്രമാത്രം കഴിവുള്ളവനാണ് എന്നതിനെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്(How much I am fit to live). അതാണ് സത്യമെങ്കിൽ ഞാൻ നാളെ കൊറോണയെ അതിജീവിച്ച് ഇവിടുണ്ടാവുമോ എന്ന ചോദ്യം എന്നോടുതന്നെയാണ് ചോദിക്കേണ്ടത്. എന്റെ രോഗപ്രതിരോധശക്തി എത്രമാത്രമുണ്ട്? എന്റെ ആരോഗ്യത്തെ നിലനിർത്താൻ തക്ക എന്തൊക്കെ കാര്യങ്ങളാണ് ഞാൻ ആചരിക്കുന്നത്? എന്റെ ഭക്ഷണ ശീലങ്ങൾ നല്ലതാണോ? എന്റെ മാനസിക വ്യാപാരങ്ങൾ നല്ലതാണോ? ഞാൻ ആർത്തികളുടെയും ആഗ്രഹങ്ങളുടെയും പിടിയിലാണോ? ഞാൻ അസൂയാലുവും, അതിനാൽ അധമചിന്താഗതിക്കാരനുമാണോ? എന്റെ ആത്മീയത എന്താണ്? മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള നമ്മുടെ ഉത്തരങ്ങൾ മാത്രമാണ് നാളെ നാം കൊറോണയെ അതിജീവിച്ച് ഇവിടുണ്ടാവുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുക. മറ്റൊന്നിനും ഉത്തരം നൽകാനാവില്ല. ലോകത്ത്‌ പലപ്പോഴായി വന്നു മരണംവിതച്ചുകൊണ്ട്; കോടിക്കണക്കിനു മനുഷ്യരുടെ ജീവനെടുത്ത മഹാമാരികളിൽ ഒന്നുപോലും വിശ്വാസികൾ - അവിശ്വാസികൾ, പ്രാർത്ഥിക്കുന്നവർ - പ്രാർത്ഥിക്കാത്തവർ, ആ ദൈവത്തിൽ വിശ്വസിക്കുന്നവർ - ഈ ദൈവത്തിൽ വിശ്വസിക്കുന്നവർ എന്ന വ്യത്യാസങ്ങൾ നോക്കിയല്ല കൊന്നുതള്ളിയത്. അന്നും ഡാർവിൻ പറഞ്ഞ, 'യോഗ്യരായർ മാത്രമേ അതിജീവിക്കൂ' എന്ന നിയമം മാത്രമാണ് നോക്കിയത്. അതിനായി നാം നമ്മെ ഓരോരുത്തരെയും സജ്ജമാക്കേണ്ടിയിരിക്കുന്നു. കൊറോണ നമുക്ക് നൽകുന്ന മുന്നറിയിപ്പ് അതാണ്. നാം ഏതു തിരഞ്ഞെടുക്കുമെന്നതിനെ ആശ്രയിച്ചുമാത്രമായിരിക്കും നാളെ നമ്മുടെയൊക്കെ ഭാവി. ഇതെഴുതുന്ന ഞാൻ കൊറോണയെ അതിജീവിച്ച് നാളെ ഇവിടുണ്ടാവണമെന്നില്ല, കാരണം മുകളിൽ ഞാൻതന്നെ ചോദിച്ച പലചോദ്യങ്ങൾക്കും എന്റെ ഉത്തരങ്ങൾ തെറ്റാണ്, അല്ലെങ്കിൽ നെഗറ്റീവ് ആണ്. എന്നാൽ എനിക്ക് അതിജീവിക്കാനായാൽ ഞാൻ ആദ്യം ചെയ്യുക അവയെ തിരുത്തുക എന്നതായിരിക്കുമെന്നതിന് ഒരു സംശയവും വേണ്ട. പക്ഷേ ഇതുവായിക്കുന്ന ചെറുപ്പക്കാർ തീർച്ചയായും ആ ചോദ്യങ്ങൾക്കുള്ള ശരിയായ ഉത്തരങ്ങൾ നൽകാൻ തക്ക രീതിയിൽ നിങ്ങളുടെ ജീവിതശൈലികളും, കാഴ്ചപ്പാടുകളും മാറ്റേണ്ടിയിരിക്കുന്നു, നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനു മുന്നേ, അവരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതിന് മുന്നേ, നിലനിൽക്കാൻ വേണ്ട ശക്തി, ആരോഗ്യം അവർക്കുണ്ടാകാനുള്ള ശീലങ്ങൾ, ചിന്തകൾ ഒക്കെയാണ് കൊടുക്കേണ്ടത്. അല്ലെങ്കിൽ നിങ്ങളുടെ ദൈവങ്ങൾ നിസ്സഹായരായിരിക്കുന്നത് കാണേണ്ടി വന്നേക്കാം.- copy FB Post
SMCU 2020-07-31 05:09:00
Joseph Mattappally writes:- പളളിക്കകത്ത് പ്രസംഗിച്ചപ്പോൾ അയ്യായിരം പേരു കേട്ടുവെന്നും അതിലെ നാലായിരം മനസ്സു തിരിഞ്ഞുവെന്നും ചിന്തിച്ചുവശായിരുന്നവരെ തേടി ചാനൽ റേറ്റിംഗ് കണക്കുകൾ വരുന്നു. ആൾ ദൈവങ്ങളെല്ലാം കൂടി നടത്തിയ പ്രാർത്ഥനായജ്ഞത്തിന്റെ കണക്കാണ് അവസാനം വന്നിരിക്കുന്നത്. ഇനി പറയാൻ പോകുന്നത്, വാട്സ്ആപ്പിൽ കിട്ടിയ ഒരു ഫോർവേഡിന്റെ ശകലങ്ങളാണ്. "കണ്ണു തുറക്കാത്ത ആൾ ദൈവങ്ങൾ... പൊതുവേ കത്തോലിക്ക ആൾ ദൈവങ്ങൾ ആകെ കഷ്ടത്തിലാണ്. കൊറോണ വന്നതോടെ രോഗശാന്തി കച്ചവടം ഏതാണ്ട് അവസാനിച്ച മട്ടാണ്. എങ്ങനെയും വലയിലുള്ള കുറെ മണ്ടൻ വിശ്വാസികളെ പിടിച്ചു നിർത്താൻ ഓരോ അടവും പയറ്റി നോക്കിയിട്ടും ഒന്നും നടക്കുന്നില്ല. കഴിഞ്ഞ ദിവസം അടിപിടി കൂടിയിരുന്ന എല്ലാ ആൾദൈവങ്ങളെയും ഒന്നിച്ചു അണിനിരത്തി, ഒരു പ്രാർത്ഥന യജ്ഞം ടിവി ചാനൽ വഴിയും ഓൺലൈൻ ആയും നടത്തി നോക്കി. രോഗശാന്തി കച്ചവടത്തിന് കേരളത്തിൽ വിത്ത് പാകിയ പോട്ടയിലെ തലമൂത്ത ഗുരുവിനെ രംഗത്തിറക്കി ആയിരുന്നു തുടക്കം. സംഗതി തുടക്കത്തിലേ ചീറ്റി. അഖില കത്തോലിക്ക സഭ മുഴുവൻ കൊട്ടി അറിയിച്ചിട്ടും പരിപാടി ലൈവ് കണ്ടത് ആയിരത്തിൽ താഴെ ആളുകൾ. കഷ്ടം.... സഭയിലെ സന്യസ്ഥരും വൈദികരും മാത്രം കണ്ടാലും അമ്പതിനായിരം വന്നേനെ.... എന്തിന് ? പോട്ടായിലെ ശുശ്രൂഷകരെങ്കിലും കണ്ടിരുന്നേലും ഒരു മൂവായിരം വന്നേനെ... എന്ത് പറയാൻ? ഈ ദിവ്യന്മാരുടെ ഒക്കെ expiry date കഴിഞ്ഞ വിവരം സംഘാടകർ അറിയാതെ പോയി... ഇനിയെങ്കിലും തിരിച്ചറിയുക, ഈ തട്ടിപ്പ് ജനങ്ങൾ തിരിച്ചറിയുന്നു. A/C റൂമിലിരുന്ന് TV യിലുടെ പ്രസംഗിക്കാതെ, കൊറോണയും മഴക്കെടുതിയും മൂലം നട്ടം തിരിയുന്ന പാവങ്ങളുടെ അടുത്തേക്ക് Fr. ഡാമിയൻ ചെയ്ത പോലെ ഇറങ്ങി ചെല്ലാൻ നിങ്ങൾക്ക് കഴിയുമോ.? ഇത്രയും നാളും വിശ്വാസികളിൽ നിന്നും ദശാംശം പിരിച്ചു സ്വരുക്കൂട്ടിയ സമ്പത്തിന്റെ പകുതി എങ്കിലും എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എങ്കിലും തിരിച്ചു കൊടുക്കാൻ തീരുമാനമെടുക്കാൻ നിങ്ങളുടെ നേതൃത്വത്തിന് കഴിയുമോ? ഇതാണ് യഥാർത്ഥ ഫരിസെയത്വം... നാട് നീളെ ധ്യാനകേന്ദ്രം പണിത് അതിലിരുന്ന് പിശാച് , പാപം, സമ്പൽ സമൃദ്ധി, തുടങ്ങിയ ഐറ്റംസ് നിരത്തി ചുങ്കം പിരിക്കുന്ന കാലം ഇനി ഓർമ മാത്രമായി അവശേഷിക്കും.... ICU വിൽ കിടന്ന രോഗിയെ കിലോമീറ്ററുകൾ അകലെ നിന്നും പ്രാർത്ഥിച്ചു സുഖപ്പെടുത്തിയ വിദ്വാൻ ഒരു കൊറോണ രോഗിയെയും സുഖപ്പെടുത്തിയ വീഡിയോ ഇതുവരെ കണ്ടില്ല. കൊരോണക്കൊരു മരുന്ന് കണ്ടൂ പിടിച്ചാൽ ഉടൻ തുടങ്ങും ആ കച്ചവടം. അതുവരെ ഓൺലൈൻ പ്രാർത്ഥന മാത്രം.... ശരിക്കും ഇവരാണ് വെളിപാട് പുസ്തകത്തിൽ പറയുന്ന വ്യാജ പ്രവാചകർ.... നല്ല മീൻകറി ഉണ്ടാക്കുന്നതിന്റെ വീഡിയോ കാണുന്ന അത്രയും പോലും കാഴ്ചക്കാരെ കിട്ടാതിരുന്നിട്ടും, എന്ദേ നിങ്ങളുടെ കണ്ണുകൾ ഇനിയും തുറക്കാത്തത്‌... ഇനിയെങ്കിലും നിങ്ങളുടെ കണ്ണിലെ ആ വലിയ തടിക്കഷണങ്ങൾ ഒന്നു മാറ്റി ഈ ലോകത്തെ ഒന്നു നോക്കിക്കുടെ....? കഷ്ടം..." അത് പോട്ടെ, അമേരിക്കയിൽ കുത്തേറ്റ് ക്രൂരമായി കൊല്ലപ്പെട്ട മെറിന്റെ കഥ എല്ലാവരും കേട്ടിരിക്കുമല്ലോ? അല്ല ഞാൻ ചോദിക്കട്ടെ, ഒരു രീതിയിലും ഒത്തു പോകാൻ കഴിയാത്തതെന്ന് ആർക്കും മനസ്സിലാകുന്ന ഒരു ബന്ധം പിരിക്കാൻ എത്ര വർഷങ്ങൾ വേണം കാർമ്മികരെ? നൂറെണ്ണത്തിൽ ഒന്നോ രണ്ടോ ചിലപ്പോൾ ഈ കാല താമസം കൊണ്ട് മുറികൂടിയേക്കാം. ഒരു പത്തെണ്ണം ചത്തേ ചതഞ്ഞെയെന്ന് പറഞ്ഞു നിരങ്ങിക്കഴിയുന്നുണ്ടാവാം. അതായത്, ബാക്കി 87 കേസുകളിലും, നിരപരാധിയായ ഒരാളുടെ ജീവിതം തകർക്കാൻ ഈ രൂപതാ കോടതികളും കാരണമാകുന്നു. അവര് വരുത്തുന്ന കാല താമസത്തിൽ, പ്രത്യേകിച്ചും കുരുക്കിൽ പെടുന്നത് സ്ത്രീയാണെങ്കിൽ പറയുകയേ വേണ്ട. SMC4U
MohanKumarKottayam 2020-07-31 05:13:01
എല്ലാ മതങ്ങളും ഇസങ്ങളും മനുഷ്യനും മറ്റു ജന്തുക്കളെ പോലെ ഒരു മൃഗമാണെന്ന് സമ്മതിക്കാനുള്ള നമ്മുടെയൊക്കെ മണ്മറഞ്ഞു പോയ കാർന്നോന്മാരുടെ മടി കാരണം ഉണ്ടായതാണുവ്വാ. ഒരു കണക്കിന് പറഞ്ഞാ, നമ്മുടെയീ സ്പീഷീസിന് മൊത്തം ഒള്ള ഒരു സുപ്പീരിയോറിറ്റി കോംപ്ലക്‌സ് ആണ് ഇക്കണ്ട കുരുത്തക്കേടിനൊക്കെ കാരണം; അതും അറിയാൻ മേലാത്ത കാര്യങ്ങളെ കുറിച്ചൊള്ള വേവലാതീം, മേമ്പൊടിക്ക് ഒരല്പം ഡാർവീനിയൻ പരിണാമോം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക