Image

സമയത്തിന്റെ പക്ഷി- സരോജിനി നായിഡു (സ്വതന്ത്ര പരിഭാഷ: രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 30 July, 2020
സമയത്തിന്റെ പക്ഷി- സരോജിനി നായിഡു (സ്വതന്ത്ര പരിഭാഷ: രമ പ്രസന്ന പിഷാരടി)
സമയത്തിന്‍ പക്ഷി  നീയീമരക്കൊമ്പിലായ്

പാടുന്നതേത് ഗാനത്തിന്റെ ശീലുകള്‍

പ്രാണസങ്കീര്‍ത്തനങ്ങളോ ജീവന്റെ

സാന്ദ്രമാകുന്നൊരാനന്ദധാരയോ?

തീവ്രദു:ഖം, വസന്തഹര്‍ഷാരവം

കാത്തിരിപ്പിന്‍ പ്രതീക്ഷതന്‍ നാളുകള്‍

സ്വപ്നവിശ്വാസമാകും പുലരികള്‍

ശാന്തിതന്‍ രാവതിന്റെ നിശ്വാസങ്ങള്‍

ഗൂഢമാകുന്ന മൗനം മരണമെന്നോതി

നില്‍ക്കുന്ന ജീവന്റെ യാത്രികര്‍!

എവിടെ നിന്നാണ്   ചൊല്ലൂ! പഠിച്ചതീ

വ്യതിചലിക്കുന്ന  പാട്ടിന്റെ ശീലുകള്‍

കാറ്റു വീശുന്ന കാട്ടില്‍ നിന്നോ,

തകര്‍ത്തേറിടും തിരയേറ്റമതിലാണോ

നവവധുവിന്‍ ചിരിയുമാഹ്‌ളാദവും,

പുതുവസന്തക്കിളിക്കൂടതില്‍ നിന്നോ

പുലരി തന്നുണര്‍വ്വമ്മതന്‍ പ്രാര്‍ഥന,

കദനമെല്ലാമൊതുക്കുന്ന രാവിന്റെ

ഹൃദയമൊന്നിന്നഭയസ്ഥാനത്തിലോ

സഹതപിക്കുന്നൊരാത്മാവില്‍,   വിദ്വേഷ

മൊഴുകുമോരോ വിഷമഭാവങ്ങളില്‍

വിധിയെ വിസ്മയിപ്പിച്ച ജയങ്ങളില്‍

അഭിരമിക്കുന്നൊരാത്മഭാവങ്ങളില്‍

എവിടെ നിന്നാണ്   ചൊല്ലൂ! പഠിച്ചതീ

 പലവിധമുള്ള  പാട്ടിന്റെ ശീലുകള്‍

 സമയത്തിന്‍  പക്ഷീ  നീ പറയുക

എവിടെയാണ് നീ പാടാന്‍ പഠിച്ചത്...


The Bird of Time

Sarojini Naidu

O Bird of Time on your fruitful bough
What are the songs you sing? . . .
Songs of the glory and gladness of life,
Of poignant sorrow and passionate strife,
And the lilting joy of the spring;
Of hope that sows for the years unborn,
And faith that dreams of a tarrying morn,
The fragrant peace of the twilight's breath,
And the mystic silence that men call death.

O Bird of Time, say where did you learn
The changing measures you sing? . . .
In blowing forests and breaking tides,
In the happy laughter of new-made brides,

And the nests of the new-born spring;
In the dawn that thrills to a mother's prayer,
And the night that shelters a heart's despair,
In the sigh of ptiy, the sob of hate,
And the pride of a soul that has conquered fate.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക