Image

ബൈഡനും ട്രംമ്പും വ്യത്യസ്തമായ രീതിയില്‍ നോമിനേഷനുകള്‍ സ്വീകരിക്കും: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 30 July, 2020
ബൈഡനും ട്രംമ്പും വ്യത്യസ്തമായ രീതിയില്‍ നോമിനേഷനുകള്‍ സ്വീകരിക്കും: ഏബ്രഹാം തോമസ്
നവംബറില്‍ നടക്കാന്‍ പോകുന്ന യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാവും എന്ന് അനുമാനിക്കുന്ന മുന്‍ വൈസ് പ്രസിഡന്റ് ഡെമോക്രാറ്റ് ജോ ബൈഡനും പ്രസിഡന്റ് റിപ്പബ്ലിക്കന്‍ ഡോണാള്‍ ട്രംമ്പും ഓഗസ്റ്റ് മൂന്നാം വാരത്തിലും നാലാം വാരത്തിലും നടക്കുന്ന രണ്ട് പാര്‍ട്ടികളുടെയും ദേശീയ കണ്‍വെന്‍ഷനുകളില്‍ സ്വീകരിക്കും. ഇതുവരെ ഇന്‍ പേഴ്‌സണായി നടത്തിയിരുന്ന നോമിനേഷന്‍, അക്‌സപ്റ്റന്‍സ് പ്രഖ്യാപനങ്ങള്‍ ഇത്തവണ വ്യത്യസ്ഥമായ രീതിയിലായിരിക്കും നടക്കുക എന്ന ബൈഡന്ാ#റെ പ്രചരണ സംഘവും ട്രംമ്പും അറിയിച്ചു.

ഡെമോക്രാറ്റിക് ദേശീയ കണ്‍വന്‍ഷന്‍ വിസ്‌കോണ്‍ സിന്‍, മില്‍ വാക്കിയില്‍ ഓഗസ്റ്റ് 17 മുതല്‍ 20 വരെ നക്കും. ജൂലൈ 13 മുതല്‍ 16 വരെ നടത്താനാണ് മുന്‍പ് തീരുമാനിച്ചിരുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇത് ഓഗസ്റ്റിലേയ്ക്ക് മാറ്റുകയായിരുന്നു. കണ്‍വന്‍ഷന് മുന്‍പ് സംസ്ഥാനങ്ങളില്‍ പ്രൈമറികളും കോക്കസുകളും നടത്തിയിരുന്നു. ചില സംസ്ഥാനങ്ങളില്‍ മഹാമാരി പടരുന്നതിനാല്‍ ഇത് മാറ്റിവച്ചിരുന്നു.

കണ്‍വന്‍ഷനില്‍ പ്രൈമറികളിലും കോക്കസുകളിലും തിരഞ്ഞെടുത്ത ഡെലിഗേറ്റുകള്‍ പാര്‍ട്ടിയുടെ നോമിനിയെ തീരുമാനിക്കും. 2020 ല്‍ നോമിനേഷന്‍ നേടാന്‍ 1991 ഡെലിഗേറ്റുകളുടെ പിന്തുണ ആവശ്യമാണ്. ബൈഡന്‍ ജൂണ്‍ 5 ന് തന്നെ ഈ യോഗ്യത കൈവരിച്ചു. മറ്റ് എതിരാളികള്‍ക്ക് വളരെ മുന്നിലായി ഏപ്രില്‍ 8 ന് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് തന്‍രെ പ്രചരണം താല്‍ക്കാലികമായി നിറുത്തി വയ്ക്കുന്നതായി പ്രഖ്യാപിച്ചതോടെ ബൈഡന്‍ 'അനുമാനിക്കപ്പെടുന്ന ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി.

തങ്ങളുടെ കമ്#വന്‍ഷന്‍ മിക്കവാറും വെര്‍ച്വല്‍ ആയിരിക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. ബൈഡന് നോമിനേഷന്‍ ഇന്‍ പേഴ്‌സണായി സ്വീകരിക്കുവാനാണ് താല്‍പര്യം. എന്നാല്‍ എത്രമാത്രം വലിയ ഇന്‍പേഴ്‌സണ്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന് ആര്‍ക്കും പറയാനാവാത്ത സാഹചര്യമാണുള്ളത്.

സമീപകാല ആഴ്ചകളില്‍ തന്‍രെ പിടിവാശി ഉപേക്ഷിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന ഒരു ട്രമ്പിനെയാണ് കാണാന്‍ കഴിയുന്നത്. സ്വയം മാസ്‌ക് ധരിച്ചു തുടങ്ങി.

സ്‌ക്കൂളുകള്‍ തുറക്കുന്നത് മാറ്റിവയ്ക്കാന്‍ തയ്യാറായി, ടെക്‌സസ് കണ്‍വന്‍ഷന്‍ റദ്ദു ചെയ്യാന്‍ അനുവദിച്ചു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം പുറത്ത് പ്രസിഡന്റിന്റെ പോഡിയത്തില്‍ നിന്ന് സംസാരിക്കുവാന്‍ ആരംഭിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 24 മുതല്‍ 27 വരെയാണ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ദേശീയ കണ്‍വന്‍ഷന് മുന്‍പ് സംസ്ഥാന കോക്കസുകളും പ്രൈമറികലും നടത്തി കണ്‍വന്‍ഷന്‍ ഡെലിഗേറ്റുകളെ അലോക്കേറ്റ് ചെയ്യുന്നു. ട്രംമ്പ് നോമിനേഷന്‍ ലഭിക്കുവാന്‍ ആവശ്യമായ 1276 ഡെലിഗേറ്റുകള്‍ മാര്‍ച്ച് 17 ന് തന്നെ നേടിയിരുന്നു. ഗൗരവമായ ഒരു പ്രൈമറി ചലഞ്ച് അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് നേരിട്ടത് 1992ലാണ്. റീ ഇലക്ഷന്‍ ശ്രമത്തില്‍ പരാജയപ്പെട്ട അവസാനത്തെ പ്രസിഡന്റ് ഇദ്ധേഹമാണ്. ജോര്‍ജ് എച്ച് ഡബ്ലിയു ബുഷ്. ആദ്യമായും റീ ഇലക്ഷന് ശ്രമിച്ച് പാര്‍ട്ടിയുടെ നോമിനേഷന്‍ ലഭിക്കാതിരുന്ന പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ പിയേഴ്‌സ്- ഡെമോക്രാറ്റ് 1856 ല്‍ മൊത്തം പ്രസിഡന്റുമാരില്‍ 16 പേര്‍ (ഏതാണ്ട് മൂന്നിലൊന്ന്) വീണ്ടും മത്സരിച്ച് ജയിച്ചു.

ട്രംമ്പിന് ലഭിച്ചിരുന്ന പ്ലെഡ്ജഡ് ഡെലിഗേറ്റുകള്‍ 2159 ആണ്. ജോക്‌സണ്‍ വില്ഡ, ഫ്‌ലോറിഡയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ച്ചി നാഷണല്‍ കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചത്. 10000ല്‍ ആളുകള്‍ സംബന്ധിക്കുമെന്ന് പ്രതീക്ഷിച്ചു. സാധാരണ ഒരു കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചത്. 1000ല്‍ ആളുകള്‍ സംബന്ധിക്കുമെന്ന് പ്രതീക്ഷിച്ചു. സാധാരണ ഒരു കണ്‍വെന്‍ഷനില്‍ പങ്കെുക്കുന്നവരെക്കാള്‍ കുറവാണ്!

ഇപ്പോള്‍ കണ്‍വന്‍ഷന്‍ ഷാര്‍ലെറ്റ് നോര്‍ത്ത് കരോളിനയില്‍ നടക്കാനാണ് സാധ്യത. ഇന്‍ പേഴ്‌സണായി 336 ഡെലിഗേറ്റുകള്‍ പങ്കെടുക്കും. ഇത് കഴിഞ്ഞമാസം റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി അംഗീകരിച്ച നടപടി ക്രമങ്ങള്‍ അനുസരിച്ചാണ്. ശേഷിക്കുന്ന 2500ല്‍ അധികം ഡെലിഗേറ്റികള്‍ പ്രോക്‌സികളിലൂടെ വോട്ട് ചെയ്യും.

ആര്‍ എന്‍ സി കണ്‍വെന്‍ഷന് വേണ്ടി 2017 മുതല്‍, 35 മില്യണ്‍ ഡോളര്‍ ശേഖരിച്ചു. ജൂണ്‍ അവസാനം വരെ ഇതില്‍ നിന്ന് 9.5 മില്യണ്‍ ഡോളര്‍ ചെലവഴിച്ചതായാണ് വെളിപ്പെടുത്തിയ കണക്കുകള്‍ പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക