Image

റോമ തിരിച്ച് വരവിന് ഒരുങ്ങുന്നു; ചിത്രം 'വെള്ളേപ്പം'

Published on 30 July, 2020
റോമ തിരിച്ച് വരവിന് ഒരുങ്ങുന്നു; ചിത്രം 'വെള്ളേപ്പം'

മലയാള സിനിമയില്‍ നായികയായും സഹനായികയായും തിളങ്ങിയ താരമാണ് റോമ. നോട്ട് ബുക്ക് എന്ന സിനിമയിലൂടെയാണ് മലയാള ചലചിത്ര രംഗത്തേക്ക് റോമ ചുവടുവക്കുന്നത്. 2017-ല്‍ റിലീസ് ചെയ്ത സത്യ എന്ന മലയാള ചിത്രത്തിലാണ് റോമ അവസാനമായി അഭിനയിക്കുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലും സജീവമാകുന്നതിനിടയിലാണ് സിനിമയില്‍ നിന്നും താരം ഇടവേളയെടുത്തത്. അഭിനയമേഖലയിലെ ഈ അപ്രത്യക്ഷമാകലിനെ കുറിച്ച് തുറന്നു പറയുകയാണ് റോമ

'' സിനിമ മടുത്തത് കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഒരേ ജനുസില്‍പ്പെട്ട അച്ചായത്തി വേഷം, പ്രതിനായികയുടെ നിഴലാട്ടമാടുന്ന ഗ്ലാമര്‍ കാമുകി വേഷം തുടങ്ങിയ കഥാപാത്രങ്ങളാണ് എനിക്ക് കൂടുതലായി വന്നു ചേരുന്നത്. ഇങ്ങനെ തുടര്‍ച്ചയായി ഒരേപോലെയുള്ള വേഷങ്ങള്‍ തേടിയെത്തിയപ്പോള്‍ ശരിക്കും മടുപ്പ് തോന്നി. അതുകൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ഇതിനിടെ പലരും വിളിച്ചു. മികച്ച ക്രൂവിനൊപ്പമുള്ള, വലിയ സ്റ്റാര്‍സിനൊപ്പമുള്ള ഒരുപാട് ചിത്രങ്ങള്‍. പക്ഷേ എനിക്കു കിട്ടിയ കഥാപാത്രങ്ങള്‍ കാമ്പ് ഇല്ലാത്തവയായിരുന്നു. അന്നും ഇന്നും സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ചില ഡിമാന്‍ഡുകള്‍ എനിക്കുണ്ട്.'' - റോമ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക