Image

ജോർജ് ഫ്ലോയ്ഡ് അനുസ്മരണവും കവിയരങ്ങും ആഗസ്റ്റ് 2-ന്‌

Published on 30 July, 2020
ജോർജ് ഫ്ലോയ്ഡ് അനുസ്മരണവും കവിയരങ്ങും ആഗസ്റ്റ് 2-ന്‌
ഭരണകൂട ഭീകരതയിൽ അമേരിക്കയിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിനെ അനുസ്മരിക്കുന്നതിനും, കഴിഞ്ഞ കാലങ്ങളിലടക്കം അവിടെ നടന്ന പൊലീസ് നരനായാട്ടിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും നാഷ്‌വിൽ സാഹിത്യവേദി (സാഹിതി)-യും മലയാളം.കോമും (malayaalam.com) സംയുക്തമായി ആഗസ്റ്റ് 2-ന്‌ ഞായറാഴ്ച്ച രാവിലെ 10 മണിക്ക് (CST USA, 8.30 PM IST) ജോർജ് ഫ്ലോയ്ഡ് അനുസ്മരണവും കവിയരങ്ങും സംഘടിപ്പിക്കുന്നു. പ്രശസ്ത കവിയും സാഹിത്യ അക്കാദമി അംഗവുമായ ഡോ: സി രാവുണ്ണി, കൈരളി ടിവി ചീഫ് ന്യുസ് എഡിറ്ററും കവിയുമായ ഡോ: എൻ പി ചന്ദ്രശേഖരൻ, കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രാശസ്ത കവികളായ പ്രൊ: ഇ എസ് സതീശൻ, ബിന്ദു ടിജി, സന്തോഷ പാലാ, സുകുമാർ കനഡ, അനശ്വർ മാമ്പിള്ളി, രമ വടശേരി, സി എം രാജൻ, ജിതേന്ദ്ര കുമാർ, വരുൺ നായർ, ആഷിക പ്രദീപ് എന്നിവർ കവിയരങ്ങിൽ പങ്കെടുക്കും. സാഹിതി ചെയർമാൻ ശ്രീ ശങ്കർ മന,, സാഹിതി വൈസ് ചൈയർമാനുമായ ശ്രീ ഷിബു പിള്ള, സാഹിതി ജനറൽ കൺവീനറും ശ്രി അശോകൻ വട്ടക്കാട്ടിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കും.
Join WhatsApp News
MariyakuttyAbrahamTX 2020-07-31 05:38:41
Petty’ Trump Hammered For Calling Reporters To Unscheduled Presser The Same Moment Obama Delivers John Lewis Eulogy. Donald was called out for being “petty” after he called reporters to the White House for an unscheduled presser at the exact same time former President Barack Obama was delivering his eulogy at John Lewis’ funeral. Trump’s Sister Claims Trump Isn’t Christian, Says It’s ‘Mind-Boggling’ Evangelicals Elected The ‘Clown’: Mary Trump’s Book
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക