Image

സിലിക്കോണ്‍വാലി ലയണ്‍സ് ക്ലബ്ബിനു പുതിയ സാരഥികള്‍

ജയിംസ് വര്‍ഗീസ് Published on 31 July, 2020
സിലിക്കോണ്‍വാലി ലയണ്‍സ് ക്ലബ്ബിനു പുതിയ സാരഥികള്‍
കാലിഫോര്‍ണിയ: സിലിക്കോണ്‍വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഷി ജോണ്‍(പ്രസിഡന്റ്), കുഷ് ബോധന്‍ (സെക്രട്ടറി), ബിജു നായര്‍ (ട്രഷറര്‍), സാബു പീറ്റര്‍ (വൈസ് പ്രസിഡന്റ്), ജയിംസ് വര്‍ഗീസ്(പബ്ലിക്ക് റിലേഷന്‍സ്), ജി. ഗോപകുമാര്‍ (ലയണ്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍), ലിസ്സി ജോണ്‍ (സര്‍വ്വീസ് കോര്‍ഡിനേറ്റര്‍), ആലീസ് ജയിംസ് (മെംബര്‍ഷിപ്പ് ചെയര്‍), സൂസന്‍ വര്‍ഗീസ് (ഡയറക്ടര്‍), നാന കൃഷ്ണകുമാര്‍ (ഡയറക്ടര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

കോണ്‍കോര്‍ഡ് മറ്റിയോസ് പാര്‍ക്കില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് ക്ലബ്ബ് പ്രസിഡന്റ് കോഷി ജോണിനെ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബില്‍ റൈഡില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു. തുടര്‍ന്ന് ഓണ്‍ലൈന്‍ മീറ്റിങ് വഴി ക്ലബ്ബ് ഭാരവാഹികളെ ഇന്‍സ്‌റ്റോള്‍ ചെയ്ത ചടങ്ങില്‍ ഗവര്‍ണര്‍ ബില്‍ റൈഡില്‍, മുന്‍ ഗവര്‍ണര്‍മാരായ രാജന്‍ താപ്പ, ലിന്‍ഡ് ഗ്രിഫിന്‍, ഡ്യൂക്ക് ഡുണം തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക