Image

മെറിൻ ജോയിയുടെ സംസ്കാരം റ്റാമ്പാ ക്നാനായ ചർച്ചിൽ ബുധാനാഴ്ച; വ്യൂവിംഗ് തിങ്കളാഴ്ച ഡേവിയിൽ

Published on 01 August, 2020
മെറിൻ ജോയിയുടെ സംസ്കാരം   റ്റാമ്പാ ക്നാനായ ചർച്ചിൽ ബുധാനാഴ്ച; വ്യൂവിംഗ് തിങ്കളാഴ്ച ഡേവിയിൽ
മയാമി: മെറിന്‍ ജോയിയുടെ മൃതദേഹം ഓഗസ്റ്റ് 5-നു ബുധനാഴ്ച ടാമ്പയിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് ചര്‍ച്ചില്‍ സംസ്‌കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. 11 മണിക്ക് സംസ്‌കാര ശുശ്രൂഷ തുടങ്ങും. (Sacred Heart Knanaya Catholic Church, 3920 S Kings Ave, Brandon, FL 33511) 

തുടര്‍ന്ന് ഹില്‍സ്‌ബോറൊ മെമ്മോറിയല്‍ ക്‌നാനായ സെമിത്തെരിയില്‍ സംസ്‌കാരം നടത്തും. (Hillsboro Memorial Cemetery, 2323 W Brandon Blvd, Brandon, FL 33511)

പൊതുദര്‍ശനം ഓഗസ്റ്റ് 3 തിങ്കളാഴ്ച ഉച്ചക്ക് 2 മുതല്‍ 6 വരെ ജോസഫ് സ്‌കരനോ ഫ്യൂണറല്‍ ഹോമില്‍ (Joseph Scarano funeral home, 6970 stirling Rd, Davie FL 33314)

സാങ്കേതിക കാരണങ്ങളാലാണു മ്രുതദേഹം നാട്ടിലേക്കയക്കേണ്ടതില്ലെന്നു തീരുമാനിച്ചതെന്നു ബന്ധുക്കള്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്റെയും കേരള സര്‍ക്കാറിന്റെയും ഭാഗത്തു നിന്നു വലിയ പിന്തുണയും സഹകരണവുമാണ് ഉണ്ടായത്. മ്രുതദേഹം കൊണ്ടു പോകാന്‍ എല്ലാവിധ സഹായവും ചെയ്യാന്‍ അവര്‍ തായ്യാറായിരുന്നു. പക്ഷെ മറ്റു കാരണങ്ങളാല്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാറിനോടും കേരള സര്‍ക്കാറിനോടും കുടുംബം അകൈതവമായ നന്ദി അറിയിക്കുന്നു. കേന്ദ്ര വിദേശ സഹ മന്ത്രി വി. മുരളീധരന്‍ നേരിട്ട് വിളിച്ച് ആശ്വസിപ്പിക്കുകയും എല്ല സഹായവും വാഗ്ദാനം ചെയ്യുകയുമുണ്ടായി. നോര്‍ക്ക സി.ഇ.ഒ. ഹരിക്രുഷ്ണന്‍ നമ്പൂതിരിയും നേരിട്ട് ബന്ധപ്പെട്ടു എല്ലാ സഹായവും അറിയിച്ചു. ബോഡി കയറ്റി വിട്ടാല്‍ ബാക്കി എല്ലാ കാര്യവും തങ്ങള്‍ ഏറ്റെടുത്തു കൊള്ളാമെന്നു ഉറപ്പും നല്കി. മുഖ്യമന്ത്രിയുടെ ഓഫീസ്സില്‍ നിന്നും എല്ലാറ്റിനും അനുമതി ഉണ്ടായിരുന്നതിനു പുറമെ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയും ബന്ധപ്പെട്ടു..

തോമസ് ചാഴികാടന്‍ എം.പി. തുടക്കം മുതല്‍ എല്ലാറ്റിനും മുന്നിലുണ്ടായിരുന്നു. പലവട്ടം നാട്ടിലെ വീട്ടില്‍ വന്നു. കടുത്തുരുത്തി എം.എല്‍.എ. മോന്‍സ് ജോസഫ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു.

അറ്റ്‌ലാന്റ കോണ്‍സുലേറ്റില്‍ നിന്നു നിരന്തരം ബന്ധപ്പെട്ടിരുന്നു. ഫോമാ, ഫൊക്കാന, കെ.സി.സി.എന്‍.എ, നഴ്‌സിംഗ് അസോസിയേഷന്‍ മറ്റു പ്രാദേശിക സംഘടനകള്‍ തുടങ്ങിയവയും സഹായവുമായി എത്തി.

ഏതാനും സംഘടനാ പ്രവര്‍ത്തകരുടെ സഹായ സഹകരണങ്ങള്‍ മറക്കാവുന്നതല്ല. അവര്‍ ഒരുപാട് പേരുള്ളതു കൊണ്ട് എടുത്തു പറയുന്നില്ല.

ടാമ്പയില്‍ ഊരാളില്‍ കുടുംബത്തിലെ ഒട്ടേറേ പേരുണ്ട്.

മയാമിയില്‍ കൊടുങ്കാറ്റ് കാറ്റഗറി വണ്ണിലേക്ക് ഉയര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ അത് മഴ മാത്രമെന്നു സൂചന വരുന്നുണ്ട്. അതു കൊണ്ടാണു വേയ്ക്ക് സര്‍വീസ് തിങ്കളാഴ്ച ഡേവിയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചത്.

മയാമിക്കടുത്തുള്ള കോറല്‍ സ്പ്രിങ്ങ്‌സ് ബ്രൊവാഡ് ഹെല്ത്ത് ഹോസ്പിറ്റലിലെ നഴ്‌സായിരുന്ന മെറിന്‍ ജോയി (27) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്‍ 34) അറസ്റ്റിലാണ്.

മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയി - മേഴ്‌സി ദമ്പതികളുടെ മകളാണു മെറിന്‍ ജോയി.

സൗത്ത് ഫ്‌ലോറിഡയിലെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഇന്ന് മെറിന്റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ ഓണ്‍ലൈന്‍ വഴി പ്രാര്‍ഥനാ യോഗം ചേരുന്നുണ്ട്.

കൊലപാതകത്തില്‍ ഭര്‍ത്താവ് നെവിന്‍ എന്ന ഫിലിപ്പ് മാതു (34) കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇതേ സമയം മെറിന്റെ പുത്രി നോറയുടെ പഠന ചെലവുകള്‍ക്കായി ക്‌നാനായാ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഗോ ഫണ്ട് മീ വഴി ധനസമാഹരണം നടത്തുന്നു.


Join WhatsApp News
2020-08-01 12:28:58
ഇത്രയും ക്നാനായക്കാരുണ്ടായിട്ട ഫണ്ട് സംഭരണത്തിൽ ഇത്രയും കുറഞ്ഞ തുകയെ കിട്ടിയുള്ളോ?
GeorgeKutty 2020-08-01 14:23:01
ബുദ്ധിയുള്ള ക്നാനായക്കാർ കൊടുക്കത്തില്ല, ഫോർവേഡ് ചെയ്യത്തേ ഉള്ളു!
PhilipChiramel 2020-08-01 16:37:04
Please be sensitive! Here we are dealing with a sad incident in which we lost a life. Pay your respect or keep your silence.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക