ബ്രിട്ടന്‍ വീസ കാലാവധി ഓഗസ്റ്റ് വരെ നീട്ടി
EUROPE
01-Aug-2020
EUROPE
01-Aug-2020

ലണ്ടന്‍: രണ്ടാംഘട്ട കോവിഡ് വ്യാപനം ആശങ്ക ഉണ്ടാക്കുന്ന അവസ്ഥയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വീസ കാലാവധി നീട്ടി നല്‍കി. കാലാവധി തീര്‍ന്നതും തീരുന്നതുമായ വീസകളുടെ കാലാവധിയാണ് ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കിയത്. കോവിഡിനെ തുടര്‍ന്ന് ഇതു മൂന്നാം തവണയാണ് വീസ കാലാവധി നീട്ടുന്നത്. നേരത്തെ മേയ് 31 വരെയും പിന്നീട് ജൂലൈ 31 വരെയും വീസ കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു.
കൊറോണ നിയന്ത്രണങ്ങള്‍ തുടരുന്നതു മൂലം നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും ജനുവരി 24നു ശേഷം വീസ കാലാവധി തീര്‍ന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസകരമാണ്.
.jpg)
കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര തലത്തില്‍ വന്ന വിലക്കും വിമാനസര്‍വീസുകള്‍ നിര്‍ത്തി വച്ചതുമാണ് യാത്രക്കാരായ വിദേശികള്‍ക്ക് തടസമായത്. ജനുവരി 24 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ 40,000ത്തില്‍ അധികം പേരുടെ വീസയാണ് കാലാവധി തീര്‍ന്നത്. നിലവില്‍ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ വീണ്ടും കാലാവധി നീട്ടി നല്‍കുകയാണ്. വീസ കാലാവധി തീര്‍ന്നിട്ടും യുകെയില്‍ തുടരുന്നതുമൂലം ഭാവിയില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഹോം ഓഫീസുമായി ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments