Image

ഫൊക്കാന കൺവെൻഷൻ രെജിസ്ട്രേഷൻ-സ്പോൺസർഷിപ്പ് വക 71,929 ഡോളർ മടക്കി നൽകി: സജിമോൻ ആന്റണി (ഫ്രാൻസിസ് തടത്തിൽ )

ഫ്രാൻസിസ് തടത്തിൽ Published on 01 August, 2020
ഫൊക്കാന കൺവെൻഷൻ രെജിസ്ട്രേഷൻ-സ്പോൺസർഷിപ്പ് വക 71,929 ഡോളർ മടക്കി നൽകി: സജിമോൻ ആന്റണി   (ഫ്രാൻസിസ് തടത്തിൽ )
ന്യൂജേഴ്‌സി: ജൂലൈ 9 -12 വരെ ബാലീസ് അറ്റ്ലാന്റിക്ക്  സിറ്റി റിസോർട്ടിൽ  നടക്കാനിരുന്ന  ഫൊക്കാന കൺവെൻഷൻ മാറ്റി വച്ചതിനെ തുടർന്ന് കൺവെൻഷനുവേണ്ടി മുൻകൂട്ടി രെജിസ്റ്റർ ചെയ്തവരുടെയും മെഗാസ്‌പോൺസറുടെയും പണം  തിരികെ നൽകിയതായി ഫൊക്കാന മുൻ ട്രഷറർ സജിമോൻ ആന്റണി. കൺവെൻഷൻ മാറ്റി വച്ച സാഹചര്യത്തിൽ തങ്ങൾ നൽകിയ തുക മടക്കി നൽകണമെന്ന്  രെജിസ്റ്റർ ചെയ്ത  24 വ്യക്തികളും മെഗാസ്പോൺസറും രേഖാ മൂലം പലതവണ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പണം തിരികെ നൽകിയത്. രേഖാ മൂലം പണം ആവശ്യപ്പെട്ട മുഴുവൻ പേരുടെയും തുക തിരികെ നല്‍കണമെന്ന് കമ്മിറ്റിയും ട്രസ്റ്റി ബോർഡും ആവശ്യപ്പെട്ടിരുന്നുവെന്നും സജിമോൻ ആന്റണി അറിയിച്ചു. 

മെഗാ സ്പോൺസർ നൽകിയ 50,000 ഡോളറിന്റെ ചെക്കിന് പുറമെ  രെജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പണം നൽകിയ 24 പേർക്കായി  21,929 ഡോളർ തിരികെ നൽകി. ഇതിൽ 250 ഡോളർ മുതൽ 1200 ഡോളർ വരെ നൽകിയവർ വരെ ഉണ്ട്. ഭൂരിഭാഗം പേരും 995 ഡോളർ വീതം  നൽകിയവരാണ്. കൺവെൻഷനുമായി ബന്ധപ്പെട്ട് മൊത്തം 71,929 ഡോളർ തിരികെ നൽകിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലൈസി അലകസ് ചെലവാക്കിയ 700 ഡോളറും ഫ്ലവർഴ്സ് ആൻഡ് ടെക്നോളജി ഫീസ് വകയിൽ ചെലവാക്കിയ 759 ഡോളറും ഉൾപ്പെടെ 1459 ഡോളർ വേറെയും തിരികെ നൽകിയിട്ടുണ്ട്.

കൺവെൻഷന്രെ വേണ്ടി രെജിസ്റ്റർ ചെയ്‌തവർ രെജിസ്ട്രേഷൻ  ഫീസ് ആയും സ്‌പോൺസർഷിപ്പ് ആയും നൽകിയ തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് രേഖാ മൂലം ലഭിച്ച കത്തുകൾ മുൻ പ്രസിഡണ്ട് മാധവൻ ബി.നായരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്.ന്യൂജേഴ്‌സി കൺവെൻഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് പിരിച്ച തുക അത് തന്നവർക്കു തന്നെ മടക്കി നൽകിയെന്ന്  മാധവൻ നായർ തന്നെ അറിയിച്ചിരുന്നു. ആ  തുക എത്രയെന്നോ അത് ഏത് അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നോ ഏത് അക്കൗണ്ടിൽ നിന്നാണ്  മടക്കി നൽകിയതെന്നോ മാധവൻ നായർ  തന്നെ അറിയിച്ചിട്ടില്ലെന്നും സജിമോൻ വ്യക്തമാക്കി.  

കേരള കൺവെൻഷന്റെ വരവുചെലവ് കണക്കുകൾ സംബന്ധിച്ചുള്ള എല്ലാ ഇൻവോയ്‌സുകളും ലഭിച്ചാൽ മാത്രമേ മുഴുവൻ അക്കൗണ്ടിങ്ങും പൂർത്തിയാക്കി ഓഡിറ്റ് ചെയ്യാൻ കഴിയുകയുള്ളൂ. കണക്കുകൾ ലഭിക്കുന്ന മാത്രയിൽ ഓഡിറ്റ് നടത്തി മുഴുവൻ വരവുചെലവു കണക്കുകൾ നാഷണൽ കമ്മിറ്റിയുടെയും ജനറൽ ബോഡിയുടെയും മുൻപാകെയും വയ്ക്കുന്നതാണെന്നും സജിമോൻ അറിയിച്ചു.കണക്കുകൾ എല്ലാം സുതാര്യമാണെന്നിരിക്കെ, നാഷണൽ കമ്മിറ്റിയിൽ ഇല്ലാത്തവർ വസ്തുത വിരുദ്ധമായ കാര്യങ്ങൾ ആരോപിച്ച് മാധ്യങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്നത് അപലനീയമാണെന്നും സജിമോൻ ആന്റണി അറിയിച്ചു.
ഫൊക്കാന കൺവെൻഷൻ രെജിസ്ട്രേഷൻ-സ്പോൺസർഷിപ്പ് വക 71,929 ഡോളർ മടക്കി നൽകി: സജിമോൻ ആന്റണി   (ഫ്രാൻസിസ് തടത്തിൽ )
Join WhatsApp News
2020-08-01 18:09:57
ഈ തമ്മിലടി പൊട്ടന്മാർക്കുവേണ്ടി അമ്പതിനായിരം മുടക്കാനും സ്പോൺസർമാരോ .. വെറുതെയല്ല ഒരു ഗ്രൂപ്പിനും വേണ്ടാഞ്ഞിട്ടും അലക്കു തോമായും സുധാകരൻ കറുത്തവാവും മറ്റു ചില കൃമികീടങ്ങളും അള്ളിപ്പിടിച്ചു കിടക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക