Image

മെറിൻ ജോയിയുടെ വേർപാടിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുശോചിച്ചു

Published on 01 August, 2020
മെറിൻ ജോയിയുടെ വേർപാടിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുശോചിച്ചു
ഫ്‌ളോറിഡ: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഫ്‌ളോറിഡയിലെ മെറിന്‍ ജോയിയുടെ വേര്‍പാടില്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അനുശോചിച്ചു. മെറിന്റെ കേരളത്തിലുള്ള കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് അനുശോചനം രേഖപ്പെടുത്തിയ ജോര്‍ജി അവരുടെ അഗാധമായ ദുഃഖത്തില്‍ ഫൊക്കാനയുടെ മുഴുവന്‍ അംഗങ്ങളും പങ്കു ചേരുന്നതായി അറിയിച്ചു.

നാനാതലത്തിലുള്ള കഴിവുകളുടെ പര്യായമായിരുന്ന മെറിന്റെ യുവത്വം തുടിക്കുന്ന ജീവന്‍ സ്വന്തം കുഞ്ഞിന്റെ പിതാവ് തന്നെ കവര്‍ന്നെടുത്തതില്‍ ഫ്‌ളോറിഡയിലെ മലയാളി സമൂഹം തീരാ ദുഖത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു തെറ്റും ചെയ്യാത്ത നിരപരാധിയായ മെറിന്‍ വിധിയുടെ കരാളഹസ്തങ്ങളില്‍പ്പെട്ടു ജീവന്‍ അപഹരിക്കപ്പെടുമ്പോള്‍, നാട്ടില്‍ ഒന്നുമറിയാതെ അമ്മയുടെ താലോലിക്കലിനായി രണ്ടു വയസുകാരി നോറ എന്ന കുഞ്ഞുമകള്‍ കാത്തിരിക്കുകയാണ്.

അമ്മയുടെ വേര്‍പാട് ആ കുഞ്ഞുമനസിനെ എത്ര വേദനിപ്പിക്കും എന്നോര്‍ക്കുമ്പോള്‍ താനുള്‍പ്പെടെയുള്ള മുഴുവന്‍ ഫ്‌ളോറിഡക്കാരുടെയും ഹൃദയം പിടയുകയാണ്. അമ്മ നഷ്ട്ടപ്പെട്ട കുഞ്ഞിനിപ്പോള്‍ ആരുമില്ലാതെയായി അമ്മയെ കൊലക്കത്തിക്കിരയാക്കിയ പിതാവ് ഇപ്പോള്‍ ജയിലിലുമാണ്. ഈ സാഹചര്യത്തില്‍ നോറയുടെ തുടര്‍ പഠന ചെലവുകള്‍ക്കായി ഒരു ഫണ്ട് സ്വരൂപിക്കുന്നതിനു മെറിന്‍ ജോയിയുടെ സ്വന്തം സമുദായമായ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ മുന്നോട്ടു വന്നിട്ടുണ്ട്. എല്ലാ ഫൊക്കാന മെമ്പര്‍മാരും ഇതിലേക്ക്ഉദാരമായി സംഭാവന ചെയ്യണമെന്ന് പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ആവശ്യപ്പെട്ടു.

ഫ്‌ളോറിഡക്കാരനായ തനിക്ക് മെറിന്റെ കുടുംബങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. മെറിന്റെ അകാല വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാ കുടുംബങ്ങളോടും ഒപ്പംതാനുംഫൊക്കാനയിലെ മുഴുവന്‍ അംഗങ്ങളുംചേരുന്നതായും ജോര്‍ജി പറഞ്ഞു. 

The Wake service of Merin will be held  on Monday, August 3rd from 2pm - 6pm.
Joseph A Scarano Funeral Home, 6970 Strling Rd, Davie, Fl 33314

Funeral-

Wednesday August 5th 2020
Church:
Sacred Heart Knanaya Catholic Church
3920 S Kings Ave
Brandon, FL 33511
10am - 11am viewing

Mass at 11am
Burial at 2PM
Hillsboro Memorial Cemetery
2323 W Brandon Blvd
Brandon, FL 33511  
Join WhatsApp News
Palakkaran 2020-08-02 10:26:10
സന്തോഷാഷായി, ഫൊക്കാനയുടെ ഒരനുശോചനത്തിൻ്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ.
Kidu 2020-08-02 10:27:35
അല്ല നായരെ, ഈ ക്രിസ്ത്യാനി എപ്പഴാ ഫൊക്കാന പ്രസിഡൻ്റായത് !!!!
2020-08-01 21:11:24
ആ കൊലയാളിയേ ജീവ പര്യന്തം ശിക്ഷ കൊടിത്തിട്ടില്ല കേട്ടോ . ശിക്ഷ കൊടുത്തു എന്നു പറഞ്ഞതു തെറ്റാണു . ഇനി അവനെ വിസ്‌തരിക്കണം . മിക്കവാറും അവനു ജീവപര്യന്തം കിട്ടും, കിട്ടണം . വിക്‌ടിം ഫാമിലിക്ക് അനുചോചനങ്ങൾ .
2020-08-01 22:44:23
ഫൊക്കാന എന്ന പേര് എങ്ങനെ ഉപയോഗിക്കും? മാധവൻ നായർ അത് കോർപ്പറേഷനാക്കിയില്ലേ? മറ്റാർക്കും അവകാശമില്ലല്ലോ.
John 2020-08-02 11:55:42
മെറിൻ ജോയ് ദാരുണമായി സ്വന്തം ഫ്ലോറിഡയിൽ കുത്തേറ്റ് വീണ ദിവസം സൂം മീറ്റിംഗിലൂടെ ഫൊക്കാന നിഴൽ തിരഞ്ഞെടുപ്പ് നടത്തി സ്ഥാനമേറ്റ ടീമ്സ് ആണ്‌ അനുശോചിക്കുന്നത്. എന്തൊരു ദുരന്തം. അതെ, മെറിൻ മരിച്ച അതെ ദിവസം. മലയാളികളുടെ സ്വന്തം ഫൊക്കാന! Please publish this.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക