Image

സ്ഥിതി ഗുരുതരം; സംസ്ഥാനത്ത് 30 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

Published on 02 August, 2020
സ്ഥിതി ഗുരുതരം; സംസ്ഥാനത്ത് 30 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി
തിരുവനന്തപുരം:  കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  സംസ്ഥാനത്ത് ഞായറാഴ്ച 30 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 497 ആയി. 25 മേഖലകളെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വാഴയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചേക്കാട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കുഴിമണ്ണ (എല്ലാ വാര്‍ഡുകളും), മൊറയൂര്‍ (എല്ലാ വാര്‍ഡുകളും), ചേലമ്പ്ര (എല്ലാ വാര്‍ഡുകളും), ചെറുകാവ് (എല്ലാ വാര്‍ഡുകളും), ഉള്ളിയേരി (10), കുരുവട്ടൂര്‍ (4), നന്മണ്ട (7, 14), ചങ്ങരോത്ത് (1, 2, 3, 4), പത്തനംതിട്ട ജില്ലയിലെ കുളനട (13), കോന്നി (എല്ലാ വാര്‍ഡുകളും), അറന്മുള (7, 8, 13), നെടുമ്പ്രം (3, 13), ഇടുക്കി ജില്ലയിലെ രാജകുമാരി (5, 6), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും), എറണാകുളം കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (9), ചിറ്റാറ്റുകര (സബ് വാര്‍ഡ് 7, 9), വെങ്ങോല (7), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (എല്ലാ വാര്‍ഡുകളും), തൃക്കോവില്‍വട്ടം (1, 22, 23), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17), കരിമ്പുഴ (17), തൃശൂര്‍ അടാട്ട് (14), കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക (4), തിരുവനന്തപുരം ജില്ലയിലെ വെള്ളറട (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക