Image

കർമ്മവീഥികളിൽ കാപട്യമില്ലാതെ അശോക് പിള്ള ഫോമാ ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു

Published on 02 August, 2020
കർമ്മവീഥികളിൽ കാപട്യമില്ലാതെ അശോക് പിള്ള ഫോമാ ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു
കർമ്മവീഥികളിൽ കാപട്യമില്ലാതെ, കരുത്തുറ്റ നേതൃപാടവുമായി , അടിപതറാത്ത പോരാട്ടവീര്യവുമായി അശോക് പിള്ള ഫോമാ ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അശോക് 12 വർഷമായി മലയാളി അസോസിയേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്ളോറിഡയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്. 2 വർഷകാലം ട്രഷറർ ചുമതലയും വഹിച്ചു. 

നിലവിൽ ഫോമയുടെ സൺഷൈൻ റീജിയൻ പി.ആർ.ഒ യുമായി പ്രവർത്തിക്കുന്നു. അമേരിക്കയിൽ ഉടനീളം സൗഹൃദവലയം കാത്തുസൂക്ഷിക്കുന്ന അശോക് പിള്ള ആർട്സ് ലൗവേഴ്സ് ഓഫ് അമേരിക്കയുടെ (അല ) ബോർഡ് ഓഫ് ട്രസ്റ്റീ മെമ്പറും , ജോയിൻ്റ് ട്രഷററും ആണ് . 

ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ഇദ്ദേഹം മികച്ച സംഘടകനാണ് . ഫോമയെന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കാൻ ഒരവസരം ലഭിക്കാൻ ഫോമാ അംഗസംഘടനകളുടെയും, ജനറൽ കൗൺസിൽ അംഗങ്ങളുടെയും പരിപൂർണമായ പിന്തുണ നൽകണമെന്ന് അശോക് പിള്ള അഭ്യർത്ഥിച്ചു.
Join WhatsApp News
DrJacobThomas 2020-08-02 12:52:02
All the best Ashok
2020-08-02 17:03:08
ഫോമായിൽ ഒരു പ്രവർത്തി പരിചയവും ഇല്ലാത്തവർ തമ്മിലുള്ള മത്സരം പൊളിക്കും.
Pisharadi 2020-08-03 07:41:28
ഒരു കാപട്യവുമില്ലെങ്കിൽ പിന്നെ എങ്ങിനെ ജയിക്കും?
ഫോമൻ 2020-09-14 01:57:57
അശോക് ജയിക്കണം. അത് ഇന്നിന്റെ ആവശ്യമാണ്. സ്ഥാനമാന മോഹങ്ങൾ മാറ്റിനിർത്തി, ഫോമായെ നെഞ്ചിലേറ്റി നടക്കുന്നവർ എത്രപേരുണ്ട്. കഴിവുള്ളവർ, കാപട്യമില്ലാതെ, കാലുപിടിക്കാതെ കടന്നുവരട്ടെ. വോട്ട് ഫോർ അശോക്
Palakkaran 2020-09-14 20:25:50
ജയിച്ചു കഴിയുമ്പോൾ അല്പം കാപട്യമുണ്ടേലെ ഫോമയെ മുന്നോട്ട് നയിക്കാൻ പറ്റു. ഇപ്പഴേ പഠിച്ചു തുടങ്ങുക കാപട്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക